തൊടുപുഴ∙ സ്നേഹം ചേർത്തു കെട്ടിയ പൊതിച്ചോറുകളുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ തൊടുപുഴയ്ക്കു സമീപത്തുള്ള സ്നേഹവീട്ടിൽ എത്തിയപ്പോൾ അവരെ സ്വീകരിച്ചത് അവിടത്തെ ഇരുന്നൂറോളം അന്തേവാസികളാണ്. അവരുടെ വയർ നിറഞ്ഞപ്പോൾ കുട്ടികളുടെ മനസ്സു നിറഞ്ഞു. സ്നേഹം പാഠപുസ്തകങ്ങളിൽ നിന്നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ സ്നേഹം ചേർത്തു കെട്ടിയ പൊതിച്ചോറുകളുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ തൊടുപുഴയ്ക്കു സമീപത്തുള്ള സ്നേഹവീട്ടിൽ എത്തിയപ്പോൾ അവരെ സ്വീകരിച്ചത് അവിടത്തെ ഇരുന്നൂറോളം അന്തേവാസികളാണ്. അവരുടെ വയർ നിറഞ്ഞപ്പോൾ കുട്ടികളുടെ മനസ്സു നിറഞ്ഞു. 

സ്നേഹം പാഠപുസ്തകങ്ങളിൽ നിന്നല്ല പഠിക്കേണ്ടതെന്നും ആരോരുമില്ലാത്തവരെ ചേർത്തു നിർത്താനുള്ള മനസ്സ് കുട്ടികളിൽ രൂപപ്പെടുത്തിയെടുക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യമെന്നു പ്രധാനാധ്യാപകൻ ടി.എൽ.ജോസഫ് പറഞ്ഞു. ഉള്ളതിൽ ഒരു പങ്ക് ഇല്ലാത്തവർക്കു നൽകണമെന്ന നല്ലപാഠം പഠിക്കുന്നതിലൂടെ സ്വാർഥതയില്ലാത്ത പുതുതലമുറയുണ്ടാകും. സ്നേഹവീട്ടിൽ ആഴ്ചതോറും പൊതിച്ചോറു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വീട്ടിൽനിന്നു കൊണ്ടുവരുന്ന 200 പൊതിച്ചോറുകൾ ആണ് ഇവിടെ വിതരണം ചെയ്യുന്നത്. 

ADVERTISEMENT

ഇതിനു പുറമേ വസ്ത്രങ്ങളും സോപ്പ്, പേസ്റ്റ്, ബ്രഷ് മറ്റു പലചരക്ക് സാധനങ്ങൾ എന്നിവ കുട്ടികൾ ശേഖരിക്കുകയും സ്നേഹവീട്ടിലേക്കു നൽകുകയും ചെയ്തു. വീട്ടിലെ ആവശ്യത്തിന് വാങ്ങിവച്ചിരിക്കുന്നതിൽ നിന്ന് ഒരു പങ്ക് എടുത്താണു കുട്ടികൾ ഇത്രയും സാധനങ്ങൾ ശേഖരിച്ചത്. സ്കൂളിലെ 580 കുട്ടികളും ഇതിലേക്കു സംഭാവനകൾ നൽകി. ഓരോ ആഴ്ചയും തുടരുമെന്നും  അധികൃതർ പറഞ്ഞു.