മറയൂർ ∙ 2001ൽ സർക്കാർ ആദിവാസികൾക്കായി നൽകിയ ഭൂമിയിൽ വച്ചുപിടിപ്പിച്ച മരം വെട്ടാൻ അനുവദിക്കാതെ വനംവകുപ്പ് തടസ്സം നിൽക്കുന്നതായി പരാതി. 2001ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ മറയൂരിൽ 244 കുടുംബങ്ങൾക്കാണ് മറയൂർ ബാബുനഗറിനു സമീപവും കോളനിക്ക് സമീപവുമായി ഒരു കുടുംബത്തിന് ഒന്നര ഏക്കർ സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ 2001ൽ സർക്കാർ ആദിവാസികൾക്കായി നൽകിയ ഭൂമിയിൽ വച്ചുപിടിപ്പിച്ച മരം വെട്ടാൻ അനുവദിക്കാതെ വനംവകുപ്പ് തടസ്സം നിൽക്കുന്നതായി പരാതി. 2001ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ മറയൂരിൽ 244 കുടുംബങ്ങൾക്കാണ് മറയൂർ ബാബുനഗറിനു സമീപവും കോളനിക്ക് സമീപവുമായി ഒരു കുടുംബത്തിന് ഒന്നര ഏക്കർ സ്ഥലം പതിച്ചു നൽകിയത്. തുടർന്ന് ഒട്ടേറെ പദ്ധതിയിലൂടെ പതിച്ചു നൽകിയ ഭൂമിയിൽ വീടും ഒട്ടേറെ സൗകര്യങ്ങളും സർക്കാർ തന്നെ ഒരുക്കിക്കൊടുത്തു.

ഈ സ്ഥലങ്ങളിൽ 244 കുടുംബങ്ങൾക്ക് നൽകിയ ഭൂമിയിൽ ഇപ്പോൾ 150 താഴെ കുടുംബങ്ങൾ മാത്രമാണ് താമസിച്ച് കൃഷിവിളകൾ ചെയ്തുവരുന്നത്. ഇവിടെ പല കുടുംബങ്ങളും സിൽവർ ഓക്ക് (ചവുക്ക) മരങ്ങൾ വച്ചുപിടിപ്പിച്ചു. ഇവ വെട്ടി വിൽപന നടത്താൻ (പാസ്) അനുവാദത്തിനായി അപേക്ഷ നൽകുമ്പോൾ വനംവകുപ്പ്  അധികൃതർ നിരസിക്കുകയാണെന്നാണ് പരാതി. സർക്കാർ നൽകിയ പട്ടയത്തിൽ, സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റാൻ ഉടമസ്ഥർക്ക് അവകാശമില്ല എന്ന ഒരു വരി ചേർത്താണ് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ ഇവർ കൃഷി ചെയ്ത ദേഹണ്ഡങ്ങൾ വെട്ടി മാറ്റാനുള്ള അവകാശമുണ്ട്. അതിനാൽ മരം മുറിക്കാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. 

ADVERTISEMENT

പരിഹരിക്കാൻ ശ്രമിക്കും: മറയൂർ ഡിഎഫ്ഒ
മറയൂരിൽ ആദിവാസികൾക്ക് നൽകിയ ഭൂമി 51 ബ്ലോക്കിൽപെട്ട ചന്ദന റിസർവാണ്. 2001ൽ ഇവർക്ക് പതിച്ചു നൽകുകയെങ്കിലും 2005 വന നിയമപ്രകാരം ഇത് വനഭൂമിയായി തന്നെ കിടക്കുകയാണ്.  ഇതിനാൽ മരം മുറിക്കാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ ആദിവാസികളുടെ ഉപജീവന മാർഗത്തിന് വനംവകുപ്പ് തടസ്സമല്ല.   ഇവർക്ക് പതിച്ച് നൽകിയ ഭൂമിയിൽ മരം ഉൾപ്പെടെയുള്ള ദേഹണ്ഡങ്ങൾ സ്വയം മുറിക്കാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് മറയൂർ ഡിഎഫ്ഒ എം.ജി.വിനോദ്കുമാർ പറഞ്ഞു.