രാജകുമാരി∙ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ജില്ലാ കലക്ടർക്കു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണു വിവരം. നേരത്തെ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട്

രാജകുമാരി∙ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ജില്ലാ കലക്ടർക്കു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണു വിവരം. നേരത്തെ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ജില്ലാ കലക്ടർക്കു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണു വിവരം. നേരത്തെ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ജില്ലാ കലക്ടർക്കു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണു വിവരം. നേരത്തെ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു റവന്യു വകുപ്പ് നിയോഗിച്ച ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയത്.

കലക്ടർക്ക് ലഭിച്ച റിപ്പോർട്ട് ഉടൻ റവന്യു വകുപ്പിനു നൽകിയേക്കും. ചൊക്രമുടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ലാൻഡ് റവന്യു അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘവും ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംയുക്തമായി കഴിഞ്ഞ ദിവസം ഇവിടെ സ്ഥല പരിശോധന നടത്തിയിരുന്നു.

ADVERTISEMENT

ഭൂമി വാങ്ങിയ 44 പേർക്ക് നോട്ടിസ്
ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി വാങ്ങിയ 44 പേർക്ക് അവരുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനു 14 ന് ഹാജരാകാൻ ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകി. പട്ടയപ്രകാരമുള്ള ഭൂമിയിൽ അവകാശവും അധികാരവും ലഭിച്ച പ്രമാണങ്ങൾ, കൈവശാവകാശം തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുമായി സബ് കലക്ടറുടെ ഓഫിസിൽ ഹാജരാകാനാണു നിർദേശം.

രേഖകളുമായി ഹാജരായില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്. സർവേ നമ്പർ 35 ൽ ഉൾപ്പെട്ട എൽഎ 219/65, 233/65, 501/70, 504/70, 926/69 എന്നീ പട്ടയങ്ങളും, ഇതുമായി ബന്ധപ്പെട്ട ആധാരങ്ങളും തണ്ടപ്പേരുകളും പരിശോധിക്കുന്നതിനാണു റവന്യു വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭൂമി വാങ്ങിയവരിൽ ഭൂരിപക്ഷം പേരും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്.

ADVERTISEMENT

ഭൂമി വിൽപന നടത്തിയ അടിമാലി സ്വദേശിയുൾപ്പെടെ 7 പേരാണ് ഇവിടെ കെട്ടിട നിർമാണത്തിനുള്ള നിരാക്ഷേപ പത്രത്തിന് (എൻഒസി) ബൈസൺവാലി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയത്. ഇതിൽ അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും പേരിൽ എൻഒസി അനുവദിച്ചിരുന്നു. ഇവരുടെ എൻഒസി അപേക്ഷയിൽ തുടർ നടപടി സ്വീകരിച്ച ബൈസൺവാലി വില്ലേജ് ഓഫിസർ, ദേവികുളം തഹസിൽദാർ എന്നിവരുടെ നടപടി തെറ്റാണെന്ന് ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

∙ പട്ടയങ്ങൾ റദ്ദാക്കുമോ ?
1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണു ചൊക്രമുടിയിൽ സർക്കാർ ഭൂമി പതിച്ചു നൽകിയത്. ഇതിലുൾപ്പെടുന്ന 14 ഏക്കർ 69 സെന്റ് ഭൂമിയാണ് ചെന്നൈ സ്വദേശിയിൽ നിന്നു അടിമാലി സ്വദേശിയായ സിബി ജോസഫ് വാങ്ങിയത്. ഈ ഭൂമിയുടെ അതിർത്തി നിർണയിച്ചു നൽകണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി റവന്യു മന്ത്രിക്ക് നൽകിയ അപേക്ഷയിൽ റവന്യു വകുപ്പ് തിടുക്കത്തിൽ നടപടി സ്വീകരിച്ചു.

ADVERTISEMENT

ഇതിന്റെ ഭാഗമായി 354.5900 ഹെക്ടർ സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് സർവേയർ ഈ ഭൂമിയുടെ സ്കെച്ച് തയാറാക്കിയത്. റീസർവേ രേഖകളിൽ സർക്കാർ ഭൂമിയെന്ന് വ്യക്തമായിരുന്നിട്ടും ഇത്തരത്തിൽ ഒരു സർവേ സ്കെച്ച് തയാറാക്കിയത് കയ്യേറ്റക്കാരെ സഹായിക്കാനാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 14 ഏക്കർ 69 സെന്റ് ഭൂമിക്ക് തണ്ടപ്പേർ അവകാശമുണ്ടെന്ന് കൈവശക്കാർ പറയുമ്പോഴും ഇവിടെ 25 ഏക്കറോളം പുൽമേട്ടിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിളക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.

1964 ലെ ഭൂപതിവ് ചട്ടം 8(2), 8(3) എന്നിവ പ്രകാരം പട്ടയത്തിന്റെ അവകാശികളോ, അവരുടെ പിന്മുറക്കാരോ, ഭൂമി കൈമാറ്റം ലഭിച്ചവരോ ഒരു വർഷത്തിനുള്ളിൽ പതിച്ചു നൽകിയ ഭൂമിയിൽ കൃഷി ചെയ്യുകയോ വീടു വച്ച് താമസിക്കുകയോ ചെയ്തില്ലെങ്കിൽ പട്ടയം റദ്ദു ചെയ്യാൻ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് ചൊക്രമുടിയിലെ പട്ടയങ്ങൾ റദ്ദാക്കാൻ കഴിയുമെന്നാണു നിയമ വിദഗ്ധർ പറയുന്നത്.

English Summary:

The Devikulam Sub Collector has submitted a concerning report to the District Collector regarding widespread land encroachment and illegal construction in Chokramudi. This follows a previous investigation by a special team led by IG K. Sethuraman, which also submitted its findings to the High Court.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT