മറയൂർ ∙കാന്തല്ലൂർ മേഖലയിൽ നിന്നു കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിട്ടതായി വനംവകുപ്പ് പറയുമ്പോഴും കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടാനശല്യം തുടരുന്നു. കഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ ഗുഹനാഥപുരത്ത് സാമുവേലിന്റെ വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് കാട്ടാന ചവിട്ടി താഴെയിടുകയും സമീപത്തെ വാഴകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ കാന്തല്ലൂർ മേഖലയിൽ നിന്നു കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിട്ടതായി വനംവകുപ്പ് പറയുമ്പോഴും കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടാനശല്യം തുടരുന്നു. കഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ ഗുഹനാഥപുരത്ത് സാമുവേലിന്റെ വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് കാട്ടാന ചവിട്ടി താഴെയിടുകയും സമീപത്തെ വാഴകൾ നശിപ്പിക്കുകയും ചെയ്തു.

കാന്തല്ലൂരിലെ റിസോർട്ട് പരിസരത്ത് കാട്ടാന നശിപ്പിച്ച വാഴക്കൃഷി.

ശനി രാത്രി മുതൽ ഞായർ പുലർച്ചെ വരെ റിസോർട്ടിന്റെ പരിസരത്ത് എത്തിയ ഒറ്റയാൻ വാഴ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും വേലികൾ തകർക്കുകയും ചെയ്തു. ഈ റിസോർട്ടിൽ തുടർച്ചയായി രണ്ടാം തവണയാണ് ഒറ്റയാൻ കയറുന്നത്. കാന്തല്ലൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തിയതോടെ ജനവാസ മേഖലയിൽ നിന്ന് 5 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഈ ആനകളെ ഇപ്പോഴും കാന്തല്ലൂരിൽ കണ്ടു വരുന്നതായി പ്രദേശവാസികൾ പറയുന്നു.

ADVERTISEMENT

പ്രതിഷേധിച്ച് ജനകീയ സമിതി
രാപകൽ സമരത്തിനൊടുവിൽ ഒറ്റദിവസത്തെ ദൗത്യത്തിൽ ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും മേഖലയിൽ നിന്നു കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടാൻ വനംവകുപ്പിനു കഴിഞ്ഞില്ല. ഒറ്റദിവസം കൊണ്ട് ദൗത്യം അവസാനിപ്പിക്കുകയും പിന്നീടുള്ള ദിവസങ്ങളിൽ നിരീക്ഷണം മാത്രമായി ഒതുങ്ങുകയും ചെയ്തു. നാട്ടിലിറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് ഓടിച്ച് തിരിച്ചെത്താത്ത വിധം നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാപകൽ സമരം ഒത്തുതീർപ്പായത്. എന്നാലിപ്പോൾ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനകൾ നാശനഷ്ടം വരുത്തുന്നതു പതിവായതോടെ പ്രതിഷേധപരിപാടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ജനകീയ സമിതി.

English Summary:

Despite assurances from the Forest Department, wild elephants continue to plague the Kanthalloor region of Marayoor, destroying crops and damaging property. Local protests demanding a permanent solution are gaining momentum as residents live in fear.