ജോലി ഒഴിവ് സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി(സോഷ്യൽ സയൻസ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽപി വിഭാഗം മലയാളം,

ജോലി ഒഴിവ് സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി(സോഷ്യൽ സയൻസ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽപി വിഭാഗം മലയാളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ് സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി(സോഷ്യൽ സയൻസ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽപി വിഭാഗം മലയാളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്
സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി(സോഷ്യൽ സയൻസ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽപി വിഭാഗം മലയാളം, ഹൈസ്കൂൾ വിഭാഗം ഗണിതം എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 11ന് സ്കൂളിൽ നടക്കും.

സ്പെഷൽ ടീച്ചർ: അഭിമുഖം 23ന്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്‌ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ)  നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 23ന് 10.30ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡും (ഇന്റലക്ച്വൽ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തിൽ 2 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.

ADVERTISEMENT

തേയില വികസന പ്രോത്സാഹന പദ്ധതി
പീരുമേട് ∙ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ടീ ബോർഡ് തേയില വികസന പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നു. 664.09 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 വരെയാണ് പദ്ധതിയുടെ കാലാവധി. തേയിലയുടെ നിർമാണം, പ്രമോഷൻ, വിപണനം, ഗവേഷണം മുതലായവയ്ക്ക് സഹായങ്ങളും പിന്തുണയും നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചെറുകിട തേയില കർഷകർ, ഫെഡറേഷൻ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് സഹായം ലഭിക്കും. സ്വയംസഹായ സംഘങ്ങൾ, എഫ്സിഒ, എഫ്സിസി എന്നിവർക്ക് ഓർത്തഡോക്സ്, ഗ്രീൻ, സ്പെഷലിറ്റി ചായകളുടെ പുതിയ മിനി ടീ യൂണിറ്റ് സ്ഥാപിക്കാം.  കൂടുതൽ വിവരങ്ങൾക്ക് www.teaboard.gov.in

ഉല്ലാസ കപ്പൽ യാത്ര 17ന്
കട്ടപ്പന ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കട്ടപ്പന ഡിപ്പോയിൽനിന്ന് സംഘടിപ്പിക്കുന്ന നെഫർറ്റിറ്റി ഉല്ലാസ കപ്പൽ യാത്ര 17ന് നടക്കും. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള ആഡംബര സൗകര്യങ്ങളോടു കൂടിയ ഉല്ലാസ യാത്രാ കപ്പലാണ് നെഫർറ്റിറ്റി. അറബിക്കടലിൽ 5 മണിക്കൂർ ഇതിൽ യാത്ര ചെയ്യാനാണ് അവസരം. രാവിലെ 9ന് കട്ടപ്പനയിൽനിന്നു കെഎസ്ആർടിസി ബസിൽ യാത്ര പുറപ്പെട്ട് ബോൾഗാട്ടിയിൽ എത്തിയശേഷം അവിടെനിന്നു കപ്പൽ യാത്ര തിരിക്കും. 50 പേർക്കാണ് അവസരം. ടൂർ പാക്കേജിന് ഒരാൾക്ക് 3,790 രൂപയാണ് നിരക്ക്. 5 മുതൽ 10 വരെ പ്രായമുള്ള കുട്ടികൾക്ക് 1,480 രൂപ മതി. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. 9447611856, 04868 252333.

ADVERTISEMENT

കായികക്ഷമതാ പരീക്ഷ
കട്ടപ്പന ∙ ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ(കാറ്റഗറി നമ്പർ 701/21-എൻസിഎ, എസ് സി, 702/21-എൻസിഎ മുസ്‌ലിം, 704/21-എൻസിഎ ഒബിസി) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ മാറ്റിവയ്ക്കപ്പെട്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പുനരാരംഭിച്ചു.

കട്ടപ്പന ∙ ജില്ലയിൽ വനംവകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ(കാറ്റഗറി നമ്പർ 138/23) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18ന് കൊല്ലം ജില്ലയിലെ കൊട്ടിയം എംഎംഎൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ നടക്കും.

പോഷകത്തോട്ട കിറ്റ് വിതരണം
വണ്ടിപ്പെരിയാർ ∙ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കുറഞ്ഞത് 5 സെന്റ് സ്ഥലത്ത് പോഷകത്തോട്ടങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പോഷകത്തോട്ട കിറ്റ് വണ്ടിപ്പെരിയാറിൽ വിതരണം ചെയ്യുന്നു. 800 രൂപ വില വരുന്ന വിവിധ ഉൽപന്നങ്ങൾ ഉൾപ്പെടുന്ന കിറ്റിന് സബ്സിഡി തുക കഴിഞ്ഞ് 300 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് കർഷകർക്ക് കൈപ്പറ്റാം. പച്ചക്കറിത്തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ, ഡോളോമൈറ്റ്, സമ്പൂർണ പച്ചക്കറി മിക്സ്, സ്യൂഡോമോണസ്, ട്രൈക്കോഡർമ, ഫിഷ് അമിനോ ആസിഡ്, വെർമി കംപോസ്റ്റ്, ബയോപെസ്റ്റിസൈഡ് എന്നിവ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷിഭവനിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് കിറ്റ് ലഭ്യമാക്കും.

ADVERTISEMENT

മെഡിക്കൽ ക്യാംപ് 3ന്
കട്ടപ്പന ∙ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെയും ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ സെന്റ് ഗ്രിഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് അണക്കരയുടെയും റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസസ് സിറ്റിയുടെയും സഹകരണത്തോടെ നവംബർ 3ന് ചക്കുപള്ളം ഗത്സമൻ അരമന ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന ക്യാംപിൽ കാർഡിയോളജി, ഡയബറ്റോളജി, ജനറൽ മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി, ത്വക് രോഗം, ഉദരരോഗം, ന്യൂറോളജി, കാൻസർ രോഗം, നേത്രരോഗം, ബാലരോഗം, യൂറോളജി, ഇഎൻടി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ, മരുന്നുകൾ, അസ്ഥി ബലക്ഷയ പരിശോധന, എക്‌സ് റേ പരിശോധന, പാദങ്ങളുടെ സ്‌കാനിങ് എന്നിവയ്ക്ക് സൗകര്യമൊരുക്കും. 8848525037.

കട്ടപ്പന കമ്പോളം
ഏലം: 2050-2175
കുരുമുളക്: 640
കാപ്പിക്കുരു(റോബസ്റ്റ): 222
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 260
ചുക്ക്: 380
ഗ്രാമ്പൂ: 900
ജാതിക്ക: 285
ജാതിപത്രി: 1350-1850

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT