മൂന്നാർ ∙ 2009ൽ മൂന്നു ദിവസത്തെ മൂന്നാർ സന്ദർശനത്തിനു ശേഷം ഹെലികോപ്റ്ററിൽ മുംബൈയ്ക്ക് മടങ്ങാനിരുന്ന രത്തൻ ടാറ്റയ്ക്ക് മൂന്നാറിലെ കനത്ത മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് റോഡ് മാർഗം പോകേണ്ടി വന്നു. 2009 നവംബർ 6ന് രാവിലെയാണ് അദ്ദേഹം പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിനു സമീപമുള്ള ഹെലിപാഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ 2009ൽ മൂന്നു ദിവസത്തെ മൂന്നാർ സന്ദർശനത്തിനു ശേഷം ഹെലികോപ്റ്ററിൽ മുംബൈയ്ക്ക് മടങ്ങാനിരുന്ന രത്തൻ ടാറ്റയ്ക്ക് മൂന്നാറിലെ കനത്ത മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് റോഡ് മാർഗം പോകേണ്ടി വന്നു. 2009 നവംബർ 6ന് രാവിലെയാണ് അദ്ദേഹം പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിനു സമീപമുള്ള ഹെലിപാഡിൽ നിന്നു യാത്ര തിരിക്കാനിരുന്നത്.

എന്നാൽ കനത്ത മൂടൽമഞ്ഞ് കാരണം ഏറെ നേരം കാത്തിരുന്ന ശേഷം ഹെലികോപ്റ്റർ ഉപേക്ഷിച്ച് കാർ മാർഗം നെടുമ്പാശേരിക്ക് പുറപ്പെടുകയായിരുന്നു. കൊച്ചി സ്വദേശിയായ അനിൽകുമാറായിരുന്നു ഡ്രൈവർ. അടിമാലിയിലെത്തിയപ്പോൾ ടാറ്റ ഇൻഡിക്ക കാറുകൾ ടാക്സി സ്റ്റാൻഡിൽ നിരന്നു കിടക്കുന്നതു കണ്ടപ്പോൾ, ഹൈറേഞ്ച് മേഖലയിൽ കാറിന്റെ സ്വീകാര്യതയും മറ്റു വിവരങ്ങളും രത്തൻ ടാറ്റാ ഡ്രൈവറോട് ചോദിച്ചറിഞ്ഞിരുന്നു.

ADVERTISEMENT

മൂന്നാറിലേക്കുള്ള സന്ദർശനങ്ങൾ
1997 ഏപ്രിൽ 8 മുതൽ 10 വരെയായിരുന്നു ആദ്യ സന്ദർശനം. 8ന് ഹൈറേഞ്ച് ക്ലബ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം ടാറ്റ ടീ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ദേവികുളം യൂണിറ്റിന്റെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൗട്ട് റാലിയിൽ പങ്കെടുത്തു. ഹൈറേഞ്ച് ക്ലബ്ബിലെ എല്ലാ ടാറ്റാ മാനേജ്മെന്റ് ജീവനക്കാരെയും അഭിസംബോധന ചെയ്യുകയും തുടർന്ന് സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. 9ന് ഹൈറേഞ്ചിലെ സ്കൂളുകളിലെ ക്ലാസ് മുറി, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ടുകാണുകയും കുട്ടികളോടു സംവദിക്കുകയും ചെയ്തു.

തുടർന്ന് കംപ്യൂട്ടർവൽക്കരിച്ച മാട്ടുപ്പെട്ടി ടീ ഫാക്ടറി സന്ദർശിച്ചു. 10ന് ടാറ്റ ടീ ജനറൽ ആശുപത്രി, നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളി ഭവനം, ഡെയർ സ്കൂൾ, ആരണ്യ വെജിറ്റബിൾ ഡൈയിങ് യൂണിറ്റ്, അതുല്യ ഹാൻഡ്മെയ്ഡ്സ് പേപ്പർ യൂണിറ്റ് എന്നിവ സന്ദർശിച്ച ശേഷം തോട്ടത്തിൽ ഒരു മരം നട്ടു. തുടർന്ന് ടാറ്റ ടീ ഇൻസ്റ്റന്റ് ടീ ഡിവിഷനും സന്ദർശിച്ചു.

2009 നവംബർ 3 മുതൽ 6 വരെ 4 ദിവസമായിരുന്നു രണ്ടാമത്തെ സന്ദർശനം. 3ന് എത്തിയ ടാറ്റ കെഡിഎച്ച്പി ഹൗസ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരും തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 4ന് ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായ സൃഷ്ടി സന്ദർശിച്ചു. ഡെലി ബേക്കറി ഉദ്ഘാടനം ചെയ്തു. 5ന് ടാറ്റ ടീ ജനറൽ ആശുപത്രി സന്ദർശിക്കുകയും ഓഡിറ്റോറിയത്തിൽ വച്ച് ആദിവാസി സമൂഹത്തെ കാണുകയും ചെയ്തു. തുടർന്ന് ഹൈറേഞ്ച് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. 6ന് തിരിച്ചുപോയി.

English Summary:

In 2009, Ratan Tata's visit to Munnar took an unexpected turn when dense fog grounded his helicopter. Forced to travel by road, he engaged with locals and even inquired about the popularity of the Tata Indica, showcasing his humble nature and connection with his company's products.