പകൽ സമയത്തും ലൈറ്റ് തെളിയിക്കേണ്ട കാന്തല്ലൂർ; ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ പറ്റിയ സ്ഥലങ്ങൾ ഇതാ...
മ്യൂസിക് പ്ലേ ലിസ്റ്റിലെ നിങ്ങളുടെ ഏത് പാട്ടിനും സെറ്റാകുന്ന റീലിടാനുള്ള കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ റെഡി. ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ കിടിലൻ സ്ഥലങ്ങൾ ഇതാ.... ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താണു. രാത്രിയിലെ താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴും.
മ്യൂസിക് പ്ലേ ലിസ്റ്റിലെ നിങ്ങളുടെ ഏത് പാട്ടിനും സെറ്റാകുന്ന റീലിടാനുള്ള കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ റെഡി. ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ കിടിലൻ സ്ഥലങ്ങൾ ഇതാ.... ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താണു. രാത്രിയിലെ താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴും.
മ്യൂസിക് പ്ലേ ലിസ്റ്റിലെ നിങ്ങളുടെ ഏത് പാട്ടിനും സെറ്റാകുന്ന റീലിടാനുള്ള കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ റെഡി. ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ കിടിലൻ സ്ഥലങ്ങൾ ഇതാ.... ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താണു. രാത്രിയിലെ താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴും.
മ്യൂസിക് പ്ലേ ലിസ്റ്റിലെ നിങ്ങളുടെ ഏത് പാട്ടിനും സെറ്റാകുന്ന റീലിടാനുള്ള കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ റെഡി. ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ കിടിലൻ സ്ഥലങ്ങൾ ഇതാ....
മൂന്നാർ@ 7 ഡിഗ്രി സെൽഷ്യസ്
ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താണു. രാത്രിയിലെ താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴും.
∙ ട്രിപ് റൂട്ട് ഓൺ: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ റോഡിൽ വ്യു പോയിന്റുകൾ കണ്ടു തേയില മലകൾക്കിടയിലൂടെ യാത്ര ആകർഷണീയം.
∙ മറയൂർ തണുപ്പ്
മറയൂരിൽ മറഞ്ഞിരിക്കുന്നത് അതിശൈത്യമാണ്. വൈകുന്നേരങ്ങളിൽ തണുത്തു വിറപ്പിക്കാൻ സഞ്ചാരികളെ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ കാത്തിരിക്കുകയാണ്. പകൽ പോലും കനത്ത മൂടൽമഞ്ഞാണ് ഇപ്പോൾ പ്രദേശത്ത്. ജനുവരി അവസാനം വരെ ഇതേ കാലാവസ്ഥ തുടരും. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ വരെ ഉയരമുള്ള കാന്തല്ലൂരിൽ ഇപ്പോൾ ചൂട് തീരെയില്ല.
തെക്കൻ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂർ ആപ്പിൾ, ശീതകാല പഴം– പച്ചക്കറികൾ വിളയുന്ന പ്രദേശവുമാണ്. നിലവിൽ മഞ്ഞ് കാരണം പകൽ സമയത്തു പോലും ലൈറ്റ് തെളിച്ചാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി റൂമുകൾ മുൻകൂട്ടി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഭ്രമരം വ്യൂ പോയിന്റ്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം എന്നിവിടങ്ങളും പ്രദേശത്തെ കുളിരിടങ്ങൾ.
വരൂ വരൂ വാഗമണ്ണിലേക്ക്...
വാഗമൺ അഡ്വഞ്ചർ പാർക്കാണ് ഇപ്പോൾ പ്രധാന ആകർഷണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിലുള്ള പാർക്കിൽ പ്രവേശനഫീസ് 25 രൂപ. കണ്ണാടിപ്പാലമാണ് പ്രധാന ആകർഷണം. വാഗമണ്ണിന്റെ എല്ലാ പ്രദേശത്തും തണുപ്പ് ആസ്വദിക്കാവുന്നതാണ്. മുണ്ടക്കയത്ത് നിന്ന് മലകയറി കുട്ടിക്കാനം മുതൽ തണുപ്പാണ്.
ഇവിടത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് തിരക്കിലാണ്. പൈൻഫോറസ്റ്റ്, അമ്മച്ചിക്കൊട്ടാരം എന്നിവ കുട്ടിക്കാനത്തെ ആകർഷണം. ഇവിടെ നിന്ന് 10 കി.മീ. പരുന്തുംപാറയിലെ എത്തിയാലും തണുപ്പിന് കുറവില്ല. വ്യുപോയിന്റും ആസ്വദിക്കാം. ഉളുപ്പുണി ഉറുമ്പുള്ള്, പുള്ളിക്കാനം പുതുക്കാട്, വാഗമണ്ണിനടുത്തെ വടക്കേപിരട്ട്, അറപ്പുകാട് എന്നിവിടങ്ങളാണ് മേഖലയിലെ തണുപ്പുകൂടിയ സ്ഥലങ്ങൾ.
തേക്കടി വിളിക്കുന്നു...
കുമളിയിലും തണുപ്പ് തുടങ്ങിയിട്ടുണ്ട്. മഴക്കാറ് നിൽക്കുന്നതിനാൽ ശക്തി പ്രാപിച്ചിട്ടില്ല. തേക്കടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി കഴിഞ്ഞു. റിസോർട്ടുകളെല്ലാം ബുക്കിങ് തിരക്കിലാണിപ്പോൾ. തേക്കടിയിലെ ബോട്ടിങ്ങിനും തിരക്കുണ്ട്. ശബരിമല തീർഥാടകരുടെ തിരക്കുള്ളതിനാൽ ഒട്ടേറെപ്പേർ ഉത്തരേന്ത്യയിൽ നിന്നും തമിഴാനാട്ടിൽ നിന്നുമാണ് എത്തുന്നത്. വരുംദിവസങ്ങളിൽ തദ്ദേശ സഞ്ചാരികളുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷ.
രാമക്കൽമേട്ടിൽ കുളിർക്കാറ്റ്
പകലെത്തിയാൽ തന്നെ തണുത്തകാറ്റാണ് സഞ്ചാരികളെ രാമക്കൽമേട്ടിൽ സ്വീകരിക്കുന്നത്. വെയിലായാലും കുളിർകാറ്റടിക്കുന്ന ആമപ്പാറയും രാമക്കൽമേട്ടിനു സമീപത്തെ ആകർഷണം. ആമപ്പാറ–രാമക്കൽമേട് സംയോജിപ്പിച്ചുള്ള ഓഫ് റോഡ് ജീപ്പ് സവാരി ഹിറ്റായി കഴിഞ്ഞു. തമിഴ്നാട്ടിലെ തേനി ജില്ലയുടെ കാഴ്ചയാണ് ഇവിടത്തെ പ്രധാന വ്യൂ. കട്ടപ്പനയിൽ നിന്ന് 21 കി.മീ. ദൂരം. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്.
കോടമഞ്ഞിന്റെ കാൽവരി മൗണ്ട്
കോടമഞ്ഞ് തഴുകുന്ന മലനിര, റീലെടുക്കാൻ പറ്റിയ ഇടം. തൊടുപുഴയിൽ നിന്ന് 70 കിലോമീറ്ററോളം യാത്ര ചെയ്താൽ ഇടുക്കി ആർച്ച് ഡാമും കണ്ടു പത്താം മൈൽ സ്റ്റോപ്പിൽ എത്താം. ഇവിടെ നിന്നാണ് കാൽവരി മൗണ്ടിലേക്കു പോകേണ്ടത്. ഇടുക്കി ജലാശയവും മലനിരകളും തോളോടു തോൾ ചേർന്നു നിൽക്കുന്ന കാഴ്ച ഇവിടെ കാണാം. തീർഥാടന കേന്ദ്രം കൂടിയാണിവിടം.
കാക്കക്കട പുൽമേട്: മൂന്നാർ–മറയൂർ റൂട്ടിൽ രാജമലയ്ക്ക് സമീപം കന്നിമല കാക്കക്കട. മൂന്നാറിൽ നിന്ന് മൂന്ന് കിലോ മീറ്റർ ദൂരം. കന്നിമല ഫാക്ടറിക്ക് സമീപമുള്ള പുൽമേടാണ് ആകർഷണം. പുല്ലുമേട്ടിൽ മഞ്ഞു വീണിരിക്കുന്നത് കാണാം.
പോതമേട് വ്യൂ പോയിന്റ്: മൂടൽമഞ്ഞ് കൂടുതലിറങ്ങുന്ന പ്രദേശം. മൂന്നാറിൽ നിന്ന് 1.5 കീ.മി. ദൂരം. തണുപ്പ് ആസ്വദിക്കാൻ രാവിലെ എത്തണം.
ലക്ഷ്മി എസ്റ്റേറ്റ്: മൂന്നാർ–മാങ്കുളം റോഡിലാണ് എസ്റ്റേറ്റ്. മൂന്നാറിൽ നിന്ന് 8 കിലോ മീറ്റർ ദൂരം. അതിശൈത്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്ന പ്രദേശം.
ചൊക്കനാട്: പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ പോയാൽ ചൊക്കനാട്ടിലേക്ക് എത്താം. സഞ്ചാരികൾ ശൈത്യകാലത്ത് കൂടുതലായി എത്തുന്ന പ്രദേശം. വന്യമൃഗ ശല്യമുള്ള മേഖലയാണ്.
ലാക്കാട് എസ്റ്റേറ്റ്: ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശം. കൊച്ചി–ധനുഷ്കോടി ദേശീയ പാതയിലുടെ സഞ്ചരിച്ചു തന്നെ മഞ്ഞ് കാണാം, അനുഭവിക്കാം.