അപകടഭീഷണിയായി പരസ്യ ബോർഡുകൾ; ഹൈക്കോടതി നിർദേശം ഇവിടെ ബാധകമല്ലേ?
അടിമാലി ∙ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കുമ്പോൾ അടിമാലി ടൗണിൽ കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന ബോർഡുകളും ഫ്ലെക്സും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് വൈമനസ്യം.അടിമാലി ടൗണിൽ ദേശീയ പാതയുടെ നടുഭാഗത്തുള്ള ഡിവൈഡറുകളിൽ

അടിമാലി ∙ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കുമ്പോൾ അടിമാലി ടൗണിൽ കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന ബോർഡുകളും ഫ്ലെക്സും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് വൈമനസ്യം. അടിമാലി ടൗണിൽ ദേശീയ പാതയുടെ നടുഭാഗത്തുള്ള ഡിവൈഡറുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇതോടൊപ്പം സെൻട്രൽ ജംക്‌ഷനിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല. അടിമാലി– കുമളി ദേശീയ പാതയിൽ സെൻട്രൽ ജംക്‌ഷൻ മുതൽ സർവീസ് സഹകരണ ബാങ്ക് വരെയും കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ സെൻട്രൽ ജംക്‌ഷന് ഇരുവശവും ട്രാഫിക് നിയമങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം സ്ഥാപനങ്ങളുടെ പരസ്യബോർഡുകളുമാണ് ഡിവൈഡറുകളിൽ സ്ഥാപിച്ചിരുന്നത്.
ജില്ലാ പൊലീസ് അധികൃതരാണ് ഇതു സ്ഥാപിച്ചിരുന്നത്. എന്നാൽ ഇവയെല്ലാം നാശത്തിന്റെ വക്കിലായതോടെ ബോർഡുകൾ പലതും റോഡിലേക്ക് വീണു കിടക്കുകയാണ്. ഡിവൈഡറുകൾ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും അപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി 5 അടിയോളം ഉയരത്തിൽ ചതുരാകൃതിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും നിലം പൊത്തുന്ന സാഹചര്യമാണ്. ഇവയെല്ലാം കാൽനട യാത്രക്കാർക്ക് പാത മുറിച്ചുകടക്കാൻ കഴിയാത്ത വിധം കാഴ്ച മറയ്ക്കുകയാണ്.