തൊടുപുഴ ∙ 17–ാമത് റവന്യു ജില്ലാ കായികമേളയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കം. ഉടുമ്പൻചോല എംഎൽഎ എം.എം.മണി ഇന്നലെ രാവിലെ 10നു മേള ഉദ്ഘാടനം ചെയ്തു. 7 ഉപജില്ലകളിൽ നിന്നുള്ള താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മേളയിലെ ജനപ്രിയ പോരാട്ടമായ 100 മീറ്റർ മത്സരങ്ങൾ ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ 17–ാമത് റവന്യു ജില്ലാ കായികമേളയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കം. ഉടുമ്പൻചോല എംഎൽഎ എം.എം.മണി ഇന്നലെ രാവിലെ 10നു മേള ഉദ്ഘാടനം ചെയ്തു. 7 ഉപജില്ലകളിൽ നിന്നുള്ള താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മേളയിലെ ജനപ്രിയ പോരാട്ടമായ 100 മീറ്റർ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. സബ് ജൂനിയർ വിഭാഗത്തിലെ ആൺകുട്ടികളിൽ ഇഷാൻ രതീഷും പെൺകുട്ടികളിൽ ജാനകി അനിയും വേഗതാരങ്ങളായി.

ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികളിൽ അബിൻ ജിനുവും പെൺകുട്ടികളിൽ റോസ് മരിയയും വിജയിച്ചു. സീനിയർ വിഭാഗത്തിലെ ആൺകുട്ടികളിൽ ഫ്ലെക്സിൻ ജോയിച്ചനും പെൺകുട്ടികളിൽ ഡെൽന ടോമിയും വേഗതാരങ്ങളായി.ഒന്നാംദിനം പൂർത്തിയായപ്പോൾ കട്ടപ്പന ഉപജില്ല 149 പോയിന്റുമായി ഒന്നാമതെത്തി. മൂന്നാർ ഉപജില്ലയ്ക്ക് മാത്രം അക്കൗണ്ട് തുറക്കാനായില്ല. സ്കൂൾ തലത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാറാണ് ഒന്നാമത്. 

ADVERTISEMENT

ഓൾ ദ് ബെസ്റ്റ്.
ഭുവനേശ്വറിൽ 25നു തുടങ്ങുന്ന ദേശീയ ഗെയിംസിനു പോകുന്ന താരങ്ങൾ റവന്യു ജില്ലാ കായികമേളയിൽ മെഡലുകൾ വാരിക്കൂട്ടി. മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്എസ്എസിലെ മൂന്നു പേരാണ് നെടുങ്കണ്ടത്ത് മത്സരിക്കാനിറങ്ങിയത്. ദേശീയതലത്തിൽ അണ്ടർ 16 താരങ്ങളാണ് മൂവരും. റവന്യു ജില്ലയിൽ ജൂനിയർ വിഭാഗത്തിലാണ് മത്സരിച്ചത്. നാഷനൽ മീറ്റിൽ ഹൈജംപിൽ മത്സരിക്കുന്ന കെ.എസ്.കേദാർനാഥ് നെടുങ്കണ്ടത്തും ഒന്നാമതെത്തി. 

ജെസ്ബിൻ‍ ജെയിംസ് (സബ്ജൂനിയർ ഹൈജംപ്, ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂൾ, ശാന്തിഗ്രാം)

ഹൈജംപിൽ ദേശീയതലത്തിൽ മത്സരത്തിനിറങ്ങുന്ന അബിയ ആൻ ജിജി റവന്യു ജില്ലയിൽ ലോങ്ജംപിലും 100 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി. ദേശീയതലത്തിൽ ലോങ് ജംപിൽ ഇറങ്ങുന്ന കെ.എസ്.അഭിഷേകിന് ഇന്നലെ സംഘാടക സമിതിയുടെ പ്രത്യേക താൽപര്യ പ്രകാരം 400 മീറ്റർ ഹർഡിൽസ് ടൈം ട്രയലിൽ അവസരം നൽകി. ഇന്നാണ് മറ്റ് അത്‌ലീറ്റുകളെ ഉൾപ്പെടുത്തി 400 മീറ്റർ മത്സരം പൂർത്തിയാക്കുന്നത്. ഇന്നും കേദാർനാഥും അബിയയും മത്സരത്തിനിറങ്ങുന്നുണ്ട്.

ആനന്ദ് ഷിന്റോ (സീനിയർ ഡിസ്കസ്ത്രോ, എസ്എൻവി എച്ച്എസ്എസ്, എൻആർ സിറ്റി)
English Summary:

The 17th Revenue District Athletics Meet is underway at the Nedumkandam Panchayat Synthetic Stadium in Todupuzha, Kerala. Athletes from across 7 sub-districts are competing in various events. Day one saw impressive performances in the 100-meter races, with Ishan Ratheesh and Janaki Aniya claiming victory in the sub-junior categories. Stay tuned for more exciting updates.