ഇടുക്കി ജില്ലയിൽ ഇന്ന് (05-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യത. അറിയിപ്പ് അധ്യാപകഒഴിവ് കുമളി ∙ ചോറ്റുപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 6നു 11മണിക്കു സ്കൂൾ ഓഫിസിൽ. അണക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ

ഇന്ന്
മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യത.
അറിയിപ്പ്
അധ്യാപക ഒഴിവ്
കുമളി ∙ ചോറ്റുപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 6നു 11മണിക്കു സ്കൂൾ ഓഫിസിൽ.
അണക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 11ന് സ്കൂൾ ഓഫിസിൽ.
കായികക്ഷമതാ പരീക്ഷ
കട്ടപ്പന ∙ ജില്ലയിൽ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 7,8 തീയതികളിൽ രാവിലെ 5.30 മുതൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
യുവജന കമ്മിഷൻ അദാലത്ത്
തൊടുപുഴ ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മുതൽ കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാതല അദാലത്ത് നടക്കും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്കു പരാതികൾ സമർപ്പിക്കാം. ഫോൺ: 0471- 2308630.
ഔഷധസസ്യ കൃഷി വികസന പദ്ധതി
വണ്ണപ്പുറം∙പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് വേണ്ടി ഇളംദേശം ബ്ലോക്ക് കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് 10:30ന് കരിമണ്ണൂർ പഞ്ചായത്ത് ഹാളിൽ യോഗം നടത്തും. ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് മെച്ചപ്പെട്ട വിപണന സൗകര്യം ഉറപ്പാക്കുന്നതിനാണ് യോഗം.
സിവിൽ എക്സൈസ് ഓഫിസർ കായികക്ഷമതാ പരീക്ഷ
കട്ടപ്പന ∙ ജില്ലയിൽ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 7,8 തീയതികളിൽ നടക്കും.രാവിലെ 5.30 മുതൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് പരീക്ഷ
കട്ടപ്പന കമ്പോളം
ഏലം: 2225-2400
കുരുമുളക്: 632
കാപ്പിക്കുരു(റോബസ്റ്റ): 224
കാപ്പി പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 265
ചുക്ക്: 370
ഗ്രാമ്പൂ: 875
ജാതിക്ക: 315
ജാതിപത്രി: 1450-1975