ജീവനക്കാരില്ല; മറയൂർ പഞ്ചായത്ത് ഒാഫിസ് പ്രവർത്തനം മരവിച്ചു
മറയൂർ ∙ മറയൂർ പഞ്ചായത്ത് ഓഫിസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. സെക്രട്ടറി, ക്ലാർക്ക്, ഗ്രാമസേവക (വിഇഒ) തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു.ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്തിലെ പദ്ധതികൾ നടപ്പാക്കാനാകാതെ അവതാളത്തിലായിരിക്കുകയാണ്. വർഷങ്ങളായി

മറയൂർ ∙ മറയൂർ പഞ്ചായത്ത് ഓഫിസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. സെക്രട്ടറി, ക്ലാർക്ക്, ഗ്രാമസേവക (വിഇഒ) തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്തിലെ പദ്ധതികൾ നടപ്പാക്കാനാകാതെ അവതാളത്തിലായിരിക്കുകയാണ്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണു മറയൂർ.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ആദിവാസികൾ ഉൾപ്പെടെ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണു കൂടുതൽ. ആവശ്യങ്ങൾക്കായി കിലോമീറ്റർ ദൂരം കാൽനടയായും അമിതമായ തുക വാടക നൽകി വാഹനത്തിലുമാണു പഞ്ചായത്തിൽ ഒട്ടേറെ ആവശ്യങ്ങൾക്കായി എത്തുന്നത്.
ജീവനക്കാർ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.ഒരു വർഷത്തിലേറെയായി പഞ്ചായത്തിൽ സെക്രട്ടറിയില്ലെന്നാണു ഭരണസമിതിയുടെ പരാതി. ഇവിടെ എത്തുന്നവർ അവധിയെടുത്ത് ജോലിക്ക് എത്താത്തതും പ്രധാന പ്രശ്നമാണ്. കൂടാതെ സീനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരുമില്ല. തദ്ദേശമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ടു ഭരണസമിതി നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വൈദ്യുതി എത്തിയിട്ടും കണക്‌ഷൻ കിട്ടുന്നില്ല
നിലവിൽ ആദിവാസി കുടികളിൽ സമ്പൂർണ വൈദ്യുതി പദ്ധതി പ്രകാരം വൈദ്യുതി എത്തിയെങ്കിലും കണക്‌ഷൻ നൽകാൻ ഓണർഷിപ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നു കിട്ടാത്തതു പ്രശ്നമാകുകയാണ്. ജീവനക്കാർ ഇല്ലാത്തതിനാൽ സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ല. നൂറുകണക്കിന് വീടുകൾ വച്ച് നൽകാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഗ്രാമസേവക തസ്തികയിൽ രണ്ടുപേർ മാസങ്ങളായി ഇല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയുന്നില്ല. പഞ്ചായത്തിലെ പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതിയും വൈസ് പ്രസിഡന്റ് ജോമോൻ തോമസും പറഞ്ഞു. മറയൂർ പഞ്ചായത്തിനെ സർക്കാർ അവഗണിക്കുന്നത് തുടർന്നാൽ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.