ഏഴു കിലോമീറ്റർ റോഡിന് 15 കോടി; നിർമാണം എങ്ങും എത്തിയില്ല
ചെറുതോണി ∙ ഏഴു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഗ്രാമീണ റോഡിനു 15 കോടി രൂപ അനുവദിച്ചിട്ടും നിർമാണം എങ്ങും എത്തിയില്ല. എസ്റ്റിമേറ്റിൽ തിരുത്തലുകൾ വരുത്തി പണം വകമാറ്റി ചെലവഴിച്ച് റോഡിന്റെ നിർമാണം അട്ടിമറിക്കാൻ കരാറുകാരനു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി നാട്ടുകാരുടെ ആരോപണം. വാത്തിക്കുടി

ചെറുതോണി ∙ ഏഴു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഗ്രാമീണ റോഡിനു 15 കോടി രൂപ അനുവദിച്ചിട്ടും നിർമാണം എങ്ങും എത്തിയില്ല. എസ്റ്റിമേറ്റിൽ തിരുത്തലുകൾ വരുത്തി പണം വകമാറ്റി ചെലവഴിച്ച് റോഡിന്റെ നിർമാണം അട്ടിമറിക്കാൻ കരാറുകാരനു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി നാട്ടുകാരുടെ ആരോപണം. വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശേരി – രാജപുരം – പെരിയാർവാലി – കീരിത്തോട് റോഡിന്റെ നിർമാണമാണ് അട്ടിമറിക്കപ്പെട്ടത്. ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ജനവാസം ശക്തിപ്പെട്ട രാജപുരം, പെരിയാർവാലി നിവാസികളുടെ പ്രതീക്ഷയാണ് ഇതോടെ തകർന്നത്.
നിർമാണം ആരംഭിച്ചത് രണ്ട് കൊല്ലം മുൻപ്
തുക അനുവദിച്ചതോടെ രണ്ടു വർഷം മുൻപ് നിർമാണം ആരംഭിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരം പോലും പൂർത്തിയാക്കാൻ കരാറുകാരൻ തയാറായില്ലന്നാണ് പ്രധാന ആക്ഷേപം. ടാറിങ് ഉൾപ്പെടെ റോഡ് പൊതുവേ മെച്ചമായിരുന്ന മുരിക്കാശേരിക്കും രാജപുരത്തിനും ഇടയിലുള്ള പല ഭാഗങ്ങളിലും ചില കലുങ്കുകളും കരിങ്കൽ കെട്ടുകളും നിർമിച്ച് വൻതുക കരാറുകാരൻ കൈക്കലാക്കി.
ദുർഘടമായി കിടന്ന പെരിയാർവാലി മലഞ്ചെരുവിൽ കഴിഞ്ഞ മഴക്കാലത്തിനു തൊട്ടു മുൻപേ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് ഇടിച്ചു മാറ്റുകയും കുത്തിറക്കത്തിൽ കൊടും വളവുകൾ ഉൾപ്പെടെ അശാസ്ത്രീയമായ വിധത്തിൽ ഭാഗികമായി മൺ പണികൾ നടത്തുകയും ചെയ്തു. എന്നാൽ ഈ ഭാഗത്ത് ആവശ്യമായ സംരക്ഷണ ഭിത്തി നിർമിക്കാതെ നിർമാണം മറ്റിടങ്ങളിലേക്ക് മാറ്റി. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ മണ്ണ് ഇളക്കിയിട്ട ഭാഗങ്ങൾ ഒലിച്ചുപോയി. വലിയ കെട്ടുകൾക്കു വേണ്ടിയുള്ള കോൺക്രീറ്റ് ബെൽറ്റുകൾക്കായി സ്ഥാപിച്ച ഇരുമ്പ് കമ്പികൾ സമയത്ത് കോൺക്രീറ്റ് ചെയ്യാത്തത് മൂലം തുരുമ്പെടുത്ത് നശിച്ചു.
നിർമാണം നിലച്ചതോടെ ക്രമക്കേടിനു നീക്കം
റോഡ് ഒലിച്ചു പോയതോടെ നിർമിച്ച ഭാഗം കാലവർഷക്കെടുതിയിൽ നശിച്ചതായി രേഖകൾ സൃഷ്ടിച്ച് നിർമാണ തുക വർധിപ്പിക്കാനും കൂടുതൽ തുക അനുവദിപ്പിക്കുന്നതിനുമുള്ള ശ്രമം കരാറുകാരൻ ആരംഭിച്ചു. ഈ ക്രമക്കേടുകൾക്കെല്ലാം കൂട്ടുനിൽക്കുന്നത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, പ്രദേശത്തെ പല ജനപ്രതിനിധികളും ആണെന്നാണു നാട്ടുകാരുടെ പരാതി.
റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾക്ക് പോകുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും കഴിയാതെ വലിയ ദുരിതം അനുഭവിക്കുകയാണ് പെരിയാർവാലി നിവാസികൾ. കേട്ട് കേൾവി പോലും ഇല്ലാത്ത വിധം കുറഞ്ഞ ദൂരത്തിലുള്ള ഒരു ഗ്രാമീണ റോഡ് നിർമാണത്തിനായി ഇത്രമാത്രം തുക അനുവദിച്ചിട്ടും പണി പൂർത്തിയാക്കാത്തതിൽ കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.