ഇടുക്കി ജില്ലയിലാകെ മഴ തുടരും; കാനനപാതയിലൂടെ സഞ്ചാരത്തിന് താൽക്കാലിക നിരോധനം
തൊടുപുഴ ∙ ജില്ലയിൽ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു.ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ
തൊടുപുഴ ∙ ജില്ലയിൽ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു.ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ
തൊടുപുഴ ∙ ജില്ലയിൽ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു.ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ
തൊടുപുഴ ∙ ജില്ലയിൽ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ പെയ്തെങ്കിലും ശക്തി കുറവായിരുന്നു. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി.ജില്ലയിൽ നിലവിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നുമില്ല. എങ്കിലും, വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 59.44 മില്ലിമീറ്റർ മഴയാണ്. ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്–145 മില്ലിമീറ്റർ. ഇത്തവണ തുലാവർഷത്തിൽ ജില്ലയിൽ സാധാരണ തോതിൽ മഴ ലഭിച്ചതായാണ് കണക്ക്. ഒക്ടോബർ ഒന്നിനു തുടങ്ങി ഇന്നലെ വരെ ലഭിച്ചതു 488.1 മില്ലിമീറ്റർ മഴയാണ്.
കാനനപാതയിലൂടെ സഞ്ചാരത്തിന് താൽക്കാലിക നിരോധനം
കുമളി ∙ കനത്ത മൂടൽമഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം–പുല്ലുമേട്, മുക്കുഴി–സന്നിധാനം പാതകൾ വഴി ഇന്നലെ അയ്യപ്പഭക്തരെ കടത്തിവിട്ടില്ല. സത്രം–പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഞായറാഴ്ച രാത്രി തന്നെ സത്രത്തിൽ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളൂവെന്ന് വനംവകുപ്പ് രാത്രി തന്നെ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതോടെ കുറെ ഭക്തർ തിരികെ പമ്പ വഴി സന്നിധാനത്തേക്ക് പോയി. ഇന്നലെ രാവിലെ സ്ഥിതി മാറ്റമില്ലാതെ തുടർന്നതോടെ സത്രത്തിൽ തമ്പടിച്ചിരുന്ന ഭക്തർക്കായി കുമളിയിൽ നിന്നു പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തി. സത്രം-പുല്ലുമേട് പാതയിൽ സീറോ പോയിന്റ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നത്. തുടർന്ന് മുക്കുഴി വഴിയുള്ള ഗതാഗതവും ജില്ലാ കലക്ടർ നിരോധിക്കുകയായിരുന്നു. അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആവശ്യമായി വന്നാൽ ഏഴ് സ്ഥലങ്ങളിൽ താൽക്കാലിക ഷെൽറ്റർ തുറക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. മൂഴിക്കോട് സാംസ്കാരിക നിലയം, പീരുമേട് റെസ്ക്യൂ ഷെൽറ്റർ, പെരുവന്താനം ഗവ. യുപി സ്കൂൾ, കോരുത്തോട് സികെഎം എച്ച്എസ്എസ്, കുഴിമാവ് ഗവ. ഹൈസ്കൂൾ, ചുഴിപ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, മുക്കുഴി ഫോറസ്റ്റ് ക്യാംപ് ഷെഡ് എന്നിവിടങ്ങളിലാണ് ഷെൽറ്റർ സൗകര്യം ഏർപ്പെടുത്താൻ നിർദേശിച്ചത്.
യാത്രാ നിരോധനം; തീർഥാടകർക്ക് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച
വണ്ടിപ്പെരിയാർ ∙ അറിയിപ്പ് നൽകിയില്ല; ദേശീയപാതയിലെ കക്കി ജംക്‌ഷനിൽ നിന്നു വള്ളക്കടവ് വഴി കാൽനടയായി പോയ തീർഥാടകർ യാത്രാനിരോധനം അറിഞ്ഞത് സത്രത്തിൽ എത്തിയ ശേഷം. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് സത്രത്തിൽ നിന്നു കാനനപാത വഴി ശബരിമലയിലേക്കുള്ള യാത്ര നിരോധിച്ചതറിയാതെ 12 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കേണ്ടി വന്നത്. കുമളിയിൽ നിന്നു കാൽനടയായി ദേശീയപാതയിലെ കക്കി ജംക്‌ഷനിൽ എത്തിയ തീർഥാടകർക്ക് ഇവിടെ വച്ചു മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി. കാനനപാതയിൽ മഴ ശക്തിയായി തുടരുന്നതും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതും മൂലമാണ് ജില്ലാ ഭരണകൂടം താൽക്കാലികമായി കാനനപാത വഴി യാത്ര നിരോധിച്ചത്. ഇതു കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് ജില്ലാ കലക്ടർ വി.വിഘ്നേശ്വരി നിർദേശം നൽകിയിരുന്നു. എന്നാൽ, കാൽനടയായി സഞ്ചരിച്ച ഇതര സംസ്ഥാനത്തു നിന്നുള്ള തീർഥാടകർക്ക് യഥാസമയം ബോധവൽക്കരണം നൽകി ഇവരെ തിരികെ അയയ്ക്കാൻ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.