കണ്ണൂർ ∙ മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിൻ പാലക്കാട്–കണ്ണൂർ പാതയിൽ ട്രയൽ റൺ നടത്തി. പരീക്ഷണ ഓട്ടം വിജയകകരമാണെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഇലക്ട്രിക് ലൈൻ അലൈൻമെന്റ് നിരീക്ഷണം, രണ്ടു സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാനെടുക്കുന്ന സമയം, പ്ലാറ്റ്ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിൻ പാലക്കാട്–കണ്ണൂർ പാതയിൽ ട്രയൽ റൺ നടത്തി. പരീക്ഷണ ഓട്ടം വിജയകകരമാണെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഇലക്ട്രിക് ലൈൻ അലൈൻമെന്റ് നിരീക്ഷണം, രണ്ടു സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാനെടുക്കുന്ന സമയം, പ്ലാറ്റ്ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തിൽ പരിഗണിച്ചത്. 

16 മുതലാണ് ഷൊർണൂർ –കണ്ണൂർ റൂട്ടിൽ സർവീസ് തുടങ്ങുക. ഇതിനു മുൻപ് ഒരു ട്രയൽ റൺ കൂടി നടത്തും. ഇന്നലെ ഉച്ചയ്ക്ക് 2.40നാണ് 8 കാറുകളുള്ള മെമു കണ്ണൂരിലെത്തിയത്. 3.15നു മടങ്ങി. പാലക്കാട് നിന്ന് രാവിലെ 10.30നാണു മെമു പാസഞ്ചർ യാത്ര തുടങ്ങിയത്. 06023 നമ്പർ ഷൊർണൂർ –കണ്ണൂർ മെമു  4.30ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിൽ എത്തും. 06024 നമ്പർ കണ്ണൂർ –ഷൊർണൂർ മെമു വൈകിട്ട് 5.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് ഷൊർണൂരിൽ എത്തും.

ADVERTISEMENT

സീസൺ ടിക്കറ്റ് യാത്രക്കാർക്ക് പ്രാമുഖ്യം നൽകുന്ന ട്രെയിനുകൾ ഞായറാഴ്ച സർവീസ് നടത്തില്ല. എഎഡിആർഎം സി.ടി.സക്കീർ ഹുസൈൻ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ (ഓപ്പറേഷൻസ്) എസ്.ജയകൃഷ്ണൻ എന്നിവർ യാത്രയിൽ പങ്കെടുത്തു. കണ്ണൂർ സ്റ്റേഷൻ സീനിയർ മാനേജർ അജിത്കുമാർ ഉദ്യോഗസ്ഥരെ സ്വീകരിച്ചു. ലോക്കോപൈലറ്റു(മോട്ടർമാൻ)മാർക്കുള്ള പരിശീലനവും ഇതോടൊപ്പം നടന്നു.