ഇരിട്ടി താലൂക്ക് ആശുപത്രി; ടോക്കൺ വിതരണത്തിന് ഒരു ജീവനക്കാരി; രോഗികൾ കാത്തിരിപ്പ് ദുരിതത്തിൽ
ഇരിട്ടി∙ താലൂക്ക് ആശുപത്രിയിൽ ഒപി കൗണ്ടറിൽ രോഗികളുടെ നീണ്ട വരി. ഡോക്ടറെ കാണാൻ ചീട്ട് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഒപി കൗണ്ടറിൽ ഒരു ജീവനക്കാരി മാത്രമായതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രതിദിനം 500 - 600 രോഗികൾ ഒപിയിൽ മാത്രം ചികിത്സയിൽ എത്തുന്നുണ്ട്. നടപടി ക്രമങ്ങൾ

ഇരിട്ടി∙ താലൂക്ക് ആശുപത്രിയിൽ ഒപി കൗണ്ടറിൽ രോഗികളുടെ നീണ്ട വരി. ഡോക്ടറെ കാണാൻ ചീട്ട് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഒപി കൗണ്ടറിൽ ഒരു ജീവനക്കാരി മാത്രമായതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രതിദിനം 500 - 600 രോഗികൾ ഒപിയിൽ മാത്രം ചികിത്സയിൽ എത്തുന്നുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇവർക്കെല്ലാം ജീവനക്കാരി തനിയെ ടോക്കൺ നൽകുമ്പോൾ മണിക്കൂറുകളുടെ കാത്തിരിപ്പാണ് വേണ്ടി വരുന്നത്. സ്ത്രീകളും പുരുഷന്മാരും രണ്ട് വരകളായി നിന്നാണ് ടോക്കൺ എടുക്കേണ്ടത്. നൂറു കണക്കിനാളുകൾ വരിയിൽ നിൽക്കുന്നതിനാൽ ഇവിടെ സാമൂഹിക അകലം പോലും പാലിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഒപി ചീട്ട് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്ത ശേഷം കോവിഡ് ഹെൽപ് ഡസ്‌കിൽ എത്തി അവിടെയും റജിസ്റ്റർ ചെയ്യണം.കോവിഡ് കാലത്തിനു തൊട്ടു മുൻപ് വരെ ഒപി കൗണ്ടറിൽ 2 ജീവനക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ ആശുപത്രി ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവിടെയുള്ള ജീവനക്കാരിയെ മാറ്റിയതോടെയാണു രോഗികൾ ബുദ്ധിമുട്ടിലായത്.