തളിപ്പറമ്പ് ∙ ഗ്രാമ വികസന വകുപ്പിൽ നിന്ന് കില ഏറ്റെടുത്തതിനു ശേഷവും കാര്യമായ നടപടികൾ ഒന്നും ഉണ്ടാകാതെ ബോർഡിൽ ഒതുങ്ങിയ കരിമ്പം വികസന പരിശീലന കേന്ദ്രത്തിന് (ഇടിസി) ആശ്വാസമായി തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്റെ വാക്കുകൾ. കരിമ്പത്തുള്ള കില ഉപകേന്ദ്രത്തെ രാജ്യത്ത് തന്നെ അറിയപ്പെടുന്ന സ്ഥാപനമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ ഗ്രാമ വികസന വകുപ്പിൽ നിന്ന് കില ഏറ്റെടുത്തതിനു ശേഷവും കാര്യമായ നടപടികൾ ഒന്നും ഉണ്ടാകാതെ ബോർഡിൽ ഒതുങ്ങിയ കരിമ്പം വികസന പരിശീലന കേന്ദ്രത്തിന് (ഇടിസി) ആശ്വാസമായി തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്റെ വാക്കുകൾ. കരിമ്പത്തുള്ള കില ഉപകേന്ദ്രത്തെ രാജ്യത്ത് തന്നെ അറിയപ്പെടുന്ന സ്ഥാപനമാക്കി മാറ്റുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. തളിപ്പറമ്പ് സ്വദേശിയായ ഡോ.പി.പി.ബാലൻ കില ഡയറക്ടറായിരിക്കുമ്പോഴാണ് ഏറെ വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകി കരിമ്പം ഇടിസി ഏറ്റെടുത്തത്. 

പ്രശസ്ത സാഹിത്യകാരനായ എം.ടി.വാസുദേവൻ നായർ ആദ്യമായി സർക്കാർ ജോലി ചെയ്ത സ്ഥലമെന്ന ചരിത്രപ്രാധാന്യവും കരിമ്പം ഇടിസിക്കുണ്ട്. തന്റെ യൗവന കാലത്ത് ഗ്രാമസേവകനായി ഇവിടെ ജോലിയിൽ പ്രവേശിച്ച എം.ടി. വാസുദേവൻ നായർ ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാനാകാതെ ജോലി ഉപേക്ഷിക്കുകയായിരുന്നു. അടുത്ത കാലം വരെ വിവിധ സർക്കാർ സർവീസുകൾക്കുള്ള പരിശീലന പരിപാടികൾ മാത്രം നടത്തിയിരുന്ന ഇടിസിയെ എല്ലാവരും മറന്ന അവസ്ഥയിലായിരുന്നു. കെട്ടിടങ്ങൾ ദ്രവിച്ച് നിലംപതിക്കുന്ന അവസ്ഥയിലാണ് കില ഏറ്റെടുത്തത്.

ADVERTISEMENT

കില സെന്റർ ഫോർ ഓർഗാനിക് ഫാമിങ് ആൻഡ് വേസ്റ്റ് മാനേജ്മെൻറ് എന്ന പേരിലാണ് ഈ വികസന പരിശീലന കേന്ദ്രം ഏറ്റെടുത്തത്. എന്നാൽ തദ്ദേശ സ്വയംഭരണ പ്രതിനിധികൾക്കുള്ള ക്ലാസുകൾ മാത്രമാണ് ഇവിടെ നടത്തി വരുന്നത്. അല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. ഇവിടുത്തെ ഉദ്യോഗസ്ഥർ ഇപ്പോഴും ഗ്രാമവികസന വകുപ്പിന് കീഴിൽ തന്നെ ആണ് . അവർക്ക് വേതനം നൽകുന്നത് ഗ്രാമവികസന വകുപ്പാണ്. വേസ്റ്റ് മാനേജ്മെൻറ് രംഗത്ത് അന്തരാഷ്ട്രതലത്തിൽ ഗവേഷണം നടത്തുവാനും ഇതിനോട് ചേർന്നുള്ള കരിമ്പം ജില്ലാ കൃഷി തോട്ടത്തിൽ ജൈവ കൃഷി സാധ്യതകളും പരിഗണിച്ചാണ് കില ഇത് ഏറ്റെടുത്തത്. സംസ്ഥാനത്ത് തൃശ്ശൂരിലും കൊട്ടാരക്കരയിലുള്ള ഇടിസി കളും ഇത്തരത്തിൽ ഏറ്റെടുത്തിരുന്നു. 

എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നടന്നിട്ടില്ല. ബ്രിട്ടിഷ് കാലഘട്ടത്തിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ കൃഷി തോട്ടമായ കരിമ്പം ഫാമിനോട് ചേർന്നുള്ള ഏറെ ടൂറിസം സാധ്യത ഉള്ള സ്ഥലമാണ് കരിമ്പം ഇടിസി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഏറെ അടുത്തുള്ള ഇവിടേക്ക് ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് ഗവേഷണങ്ങൾക്കും മറ്റും എളുപ്പത്തിൽ എത്താൻ സാധിക്കുമായിരുന്നു. ഇടിസിയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അദ്യഘട്ട ചർച്ചകളും നടത്തിയതായുള്ള കിലയുടെ കൂടി മന്ത്രിയായ എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ എല്ലാവരും പ്രതീക്ഷയോടെയാണ് കാണുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT