കണ്ണൂർ∙ കോവിഡ് അതിവ്യാപനത്തെ തുടർന്ന് അടച്ച ആയിക്കര മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി. ഉപാധികളോടെ പ്രവർത്തിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയതോടെ മൂന്ന് ആഴ്ചയിലേറെയായി അടച്ചിട്ട മാർക്കറ്റ് ഇന്നലെ രാവിലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കോവിഡ് അതിവ്യാപനത്തെ തുടർന്ന് അടച്ച ആയിക്കര മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി. ഉപാധികളോടെ പ്രവർത്തിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയതോടെ മൂന്ന് ആഴ്ചയിലേറെയായി അടച്ചിട്ട മാർക്കറ്റ് ഇന്നലെ രാവിലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദേശത്തിലാണ് തുറക്കാനുള്ള തീരുമാനം. 

ഹാർബറിനു അകത്തു പ്രവേശിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ട്. മാർക്കറ്റിൽ പുലർച്ചെ 2 മുതൽ രാവിലെ 6 വരെയാണ് പ്രവർത്തനാനുമതി.  ഹാർബറിന് അകത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനും നിയന്ത്രണങ്ങളില്ല. മത്സ്യ മേഖലയിലെ പ്രതിസന്ധിയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവും കണക്കിലെടുത്ത് മാർക്കറ്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, സിപിഎം, എസ്ടിയു, സിഐടിയു എന്നിവരും മത്സ്യ തൊഴിലാളി സംഘടനകളും സമരം സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

കണ്ണൂരിലെ പ്രധാന മൊത്ത വ്യാപാര കേന്ദ്രമായ ആയിക്കര മാർക്കറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് മത്സ്യ വ്യാപാരം പ്രതിസന്ധിയിലായിരുന്നു. അംഗീകൃത വിൽപന നിലച്ചതോടെ ലോറികളിൽ വിവിധയിടങ്ങളിൽ എത്തിക്കുന്ന മത്സ്യങ്ങൾക്ക് അമിത വില ഈടാക്കുന്നതിനും കാരണമായി. ജില്ലയിൽ തലശ്ശേരി, ആയിക്കര മാർക്കറ്റുകൾ മാത്രമാണ് അടച്ചിട്ടത്.