മണൽതിട്ടയിൽ ഇടിച്ച് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
കണ്ണൂർ സിറ്റി∙ ആയിക്കര ഫിഷിങ് ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് മണൽതിട്ടയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. നീർച്ചാലിലെ റയീസിന്റെ ഉടമസ്ഥതയിലുള്ള തിരുവാണി അമ്മ എന്ന ബോട്ടാണ് ഇന്നലെ പുലർച്ചെ രണ്ടോടെ തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടത്. ഈ സമയം മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന രണ്ടു

കണ്ണൂർ സിറ്റി∙ ആയിക്കര ഫിഷിങ് ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് മണൽതിട്ടയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. നീർച്ചാലിലെ റയീസിന്റെ ഉടമസ്ഥതയിലുള്ള തിരുവാണി അമ്മ എന്ന ബോട്ടാണ് ഇന്നലെ പുലർച്ചെ രണ്ടോടെ തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടത്. ഈ സമയം മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന രണ്ടു ബോട്ടുകൾ തീരത്ത് പുലിമുട്ടിന്റെ കവാടത്തിന് ഏതാനും അകലെ ഉണ്ടായിരുന്നതിനാൽ യഥാസമയം രക്ഷാ പ്രവർത്തനം നടത്താനായി.
വിവരമറിഞ്ഞ് മറ്റു മത്സ്യ തൊഴിലാളികളും എത്തിയതിനാൽ ബോട്ട് തിരമാലയിൽ നിന്നു രക്ഷപ്പെടുത്തി സുരക്ഷിതമായി നിർത്താനായി. ബോട്ടിന്റെ യന്ത്ര ഭാഗങ്ങൾക്കും താഴെ ഭാഗങ്ങളിലും കേടു പറ്റി. മറ്റു ബോട്ടുകളുടെ സഹായത്തോടെ അറ്റകുറ്റപ്പണിക്കായി അഴീക്കൽ യാർഡിലേക്ക് കൊണ്ടു പോയി.
ആയിക്കരയിൽ ഇത്തരത്തിൽ ബോട്ടുകളും മത്സ്യ തൊഴിലാളികളും അപകടത്തിൽപെട്ടാൽ രക്ഷാ ബോട്ടുകൾ ഇല്ലാത്തതും അടിയന്തിര സേവനത്തിന് സൗകര്യം ഇല്ലാത്തതും ഏറെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. കടലിൽ നിന്നും ഹാർബറിലേക്കുള്ള കവാടത്തിൽ ഏറെ ഭാഗവും ആഴക്കുറവും മണൽ അടിഞ്ഞു കൂടിയതും കാരണം ബോട്ടുകൾ കടന്നു വരാൻ ഏറെ പ്രയാസം നേരിടുകയാണ്.