കണ്ണൂർ ∙ തൃക്കാക്കരയിലെ വിജയം ആഘോഷിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ഓഫിസിൽ രാവിലെ തന്നെ ആഘോഷത്തിനു തുടക്കമിട്ടിരുന്നു. വോട്ടെണ്ണിത്തുടങ്ങിയതു മുതൽ നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫിസിലുണ്ടായിരുന്നു. വ്യക്തമായ ലീഡിലെത്തിയപ്പോഴേക്കും പ്രവർത്തകർ പടക്കം പൊട്ടിക്കാനും ബാൻഡ് മേളം മുഴക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തൃക്കാക്കരയിലെ വിജയം ആഘോഷിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ഓഫിസിൽ രാവിലെ തന്നെ ആഘോഷത്തിനു തുടക്കമിട്ടിരുന്നു. വോട്ടെണ്ണിത്തുടങ്ങിയതു മുതൽ നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫിസിലുണ്ടായിരുന്നു. വ്യക്തമായ ലീഡിലെത്തിയപ്പോഴേക്കും പ്രവർത്തകർ പടക്കം പൊട്ടിക്കാനും ബാൻഡ് മേളം മുഴക്കാനും തുടങ്ങി. കോൺഗ്രസ് നേതാക്കളടക്കം ബാൻഡ് മേളത്തിൽ പങ്കാളികളായി. ലീഡ് 15,000 കടന്നതോടെ വിജയമുറപ്പിച്ച പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

മാധ്യമപ്രവർത്തകരെ കാണാനായി പതിനൊന്നോടെ ഡിസിസി ഓഫിസിലെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പ്രവർത്തകർ ബാൻഡ് മേളം മുഴക്കിയും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചാനയിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഡിസിസി ഓഫിസിൽ വച്ച് കെപിസിസി പ്രസിഡന്റിനെ ഷാൾ അണിയിച്ചു. പിന്നീട്, നഗരത്തിൽ ചെറിയൊരു പ്രകടനവും നടത്തി.

ADVERTISEMENT

വൈകുന്നേരം വലിയ വാഹനത്തിൽ പാട്ടു വച്ച്, നൃത്തച്ചുവടുകളുമായി പ്രവർത്തകർ നഗരം ചുറ്റി. വർണങ്ങൾ വാരിവിതറിയും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അവർ തൃക്കാക്കരയയിലെ വിജയംആഘോഷിക്കുകയായിരുന്നു. ഇടയ്ക്കു മഴ പെയ്തെങ്കിലും അതൊന്നും ആവേശം കെടുത്തിയില്ല. ഒട്ടേറെ പ്രവർത്തകരാണ് ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, മേയർ ടി.ഒ.മോഹനൻ, നേതാക്കളായ രാജീവൻ എളയാവൂർ, സുദീപ് ജയിംസ്, പി.മുഹമ്മദ് ഷമ്മാസ്, അബ്ദുൽ റഷീദ്, എം.കെ.മോഹനൻ, പി.മാധവൻ, അജിത് മാട്ടൂൽ, മുഹമ്മദ് ഫൈസൽ, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ ആഹ്ലാദ പ്രകടനങ്ങൾക്കു നേതൃത്വം നൽകി.