തലശ്ശേരി ∙ നഗരസഭ സ്റ്റേഡിയത്തിൽ കോടിക്കണക്കിനു രൂപ ചെലവിട്ടു വച്ചുപിടിപ്പിച്ച പുല്ല് സംരക്ഷണമില്ലാതെ നശിക്കുന്നു. വ്യാപകമായി കള വളർന്നിട്ടുമുണ്ട്. 2020ൽ 3.5 കോടി രൂപ ചെലവിട്ടു നടത്തിയ നവീകരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച പുല്ലാണ് ഉണങ്ങി നശിക്കുന്നത്. മാസങ്ങളെടുത്താണ് കരാർ കമ്പനി പുല്ലുകൾ വച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി ∙ നഗരസഭ സ്റ്റേഡിയത്തിൽ കോടിക്കണക്കിനു രൂപ ചെലവിട്ടു വച്ചുപിടിപ്പിച്ച പുല്ല് സംരക്ഷണമില്ലാതെ നശിക്കുന്നു. വ്യാപകമായി കള വളർന്നിട്ടുമുണ്ട്. 2020ൽ 3.5 കോടി രൂപ ചെലവിട്ടു നടത്തിയ നവീകരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച പുല്ലാണ് ഉണങ്ങി നശിക്കുന്നത്. മാസങ്ങളെടുത്താണ് കരാർ കമ്പനി പുല്ലുകൾ വച്ചു പിടിപ്പിച്ചത്. നനയും പരിപാലനവുമില്ലാതായതോടെയാണ് പുല്ല് വെയിലിൽ കരിഞ്ഞുണ ങ്ങിയ അവസ്ഥയിലെത്തിയത്. 2016ൽ ആണ് പുല്ല് വച്ചുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങിയത്.

2.25 കോടി രൂപ ചെലവിട്ട ആദ്യഘട്ടം 2018 ഡിസംബറിൽ അന്നത്തെ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എന്നാൽ, 3 മാസത്തിനകം തന്നെ പുല്ലെല്ലാം കരിഞ്ഞുണങ്ങി. 2020ൽ വീണ്ടും 3.5 കോടി രൂപ ചെലവിട്ടാണു പുല്ല് വച്ചുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള രണ്ടാം ഘട്ട നവീകരണം നടപ്പാക്കിയത്. ദിവസവും ഒട്ടേറെപ്പേരാണ് സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തുന്നത്. ഇവരെല്ലാം പുല്ലിന്റെ അവസ്ഥ കണ്ടു നിരാശയിലാണ്. സ്റ്റേഡിയത്തിനു സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ഇവിടം തെരുവു നായ്ക്കളുടെ കേന്ദ്രവും ആയിട്ടുണ്ട്.

ADVERTISEMENT

ഇതൊന്നും പരിപാലന ചുമതലയുള്ളവർ ശ്രദ്ധിക്കുന്നില്ലെന്ന് കായികപ്രേമികൾ ആരോപിക്കുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ സ്റ്റേഡിയത്തിൽ വീണ്ടും പുല്ലു വച്ചുപിടിപ്പിക്കേണ്ടതായിവരും. സ്റ്റേഡിയത്തിലെ പുല്ല് നശിക്കുന്നതു താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയ്ക്കു വന്നിരുന്നു. എന്നാൽ, തൃപ്തികരമായ മറുപടി നൽകാൻ അധികൃതർക്കായില്ല. സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടു കൂടി പുതുക്കിയ പ്പോൾ ഫുട്ബോൾ കളിച്ചിരുന്നു.

ഇപ്പോൾ, അത്തരം മത്സരങ്ങൾ നടത്താൻ സൗകര്യമില്ലാത്തതും കായിക പ്രേമികളിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ സെവൻസ് ഫുട്ബോൾ നടത്താൻ മാത്രം പറ്റുന്ന അവസ്ഥയിലാണു സ്റ്റേഡിയം. അതുകൊണ്ടു തന്നെ കഴിഞ്ഞ സീസണിൽ മികച്ച ഫുട്ബോൾ ടൂർണമെന്റുകൾ തലശ്ശേരിക്കു നഷ്ടമാകുകയും ചെയ്തു. സ്റ്റേഡിയത്തിൽ ഗാലറി ബിൽഡിങ് കോംപ്ലക്സ് തുറന്നെങ്കിലും ഫലപ്രദമായി ഇനിയും വിനിയോഗിച്ചിട്ടില്ല.

ADVERTISEMENT

രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നാണു കരുതുന്നത്. അതിനു മുൻപ് വെള്ളം നനച്ച് സ്റ്റേഡിയ ത്തിലെ പുല്ല് പഴയപടിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഉദ്ഘാടനം നടക്കുന്നതോടെ സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലേക്കു മാറും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT