സിപിഎമ്മിൽ അഴിമതിക്കാരനും ക്വട്ടേഷൻ നേതാവും തമ്മിലുള്ള യുദ്ധം: എം.ലിജു
കണ്ണൂർ∙സിപിഎമ്മിൽ നടക്കുന്നത് അഴിമതിക്കാരനായ ജയരാജനും ക്വട്ടേഷൻ നേതാവായ ജയരാജനും തമ്മിലുള്ള യുദ്ധമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. ഇവർക്കെതിരെ ഇവരുടെ അനുയായികൾ തന്നെ പരസ്പരം നേതൃത്വത്തിന് പരാതി നൽകുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ജീർണതയാണ് ഇത് കാണിക്കുന്നത്. എൻജിഒ അസോസിയേഷൻ

കണ്ണൂർ∙സിപിഎമ്മിൽ നടക്കുന്നത് അഴിമതിക്കാരനായ ജയരാജനും ക്വട്ടേഷൻ നേതാവായ ജയരാജനും തമ്മിലുള്ള യുദ്ധമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. ഇവർക്കെതിരെ ഇവരുടെ അനുയായികൾ തന്നെ പരസ്പരം നേതൃത്വത്തിന് പരാതി നൽകുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ജീർണതയാണ് ഇത് കാണിക്കുന്നത്. എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഖജനാവ് ധൂർത്തടിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സോളർ കേസ്.
കേരളം ശ്രീലങ്കയേക്കാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കേരളത്തിൽ ശമ്പളം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. രണ്ടര ലക്ഷത്തിലധികം പിൻവാതിൽ നിയമങ്ങൾ ആണ് കഴിഞ്ഞ ആറര വർഷം കൊണ്ട് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.പി.ഷനിജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ, കെ.ശ്രീകാന്ത്, കെ.വി.മഹേഷ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇ.പി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, സംസ്ഥാന ട്രഷറർ എ.എം.ജാഫർഖാൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ നാരായണൻ കുട്ടി മനിയേരി, കെ.വി.അബ്ദുൽ റഷീദ്, എ.ഉണ്ണിക്കൃഷ്ണൻ, അഷ്റഫ് ഇരിവേരി, എ.അനിൽ കുമാർ, പി.നന്ദകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഉഷാകുമാരി, എം.വി.മനോഹരൻ, വി.സത്യൻ, പി.സി.സാബു, ജെന്നിഫർ വർഗീസ്, ടി.പി.ശ്രീനിവാസൻ, അശ്റഫ് മമ്പറം, കെ.അസീംബു, പി.വി.വിനോദ്, സി.നജ്മ എന്നിവർ പ്രസംഗിച്ചു.
സംഘടന ചർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ടി.നാരായണൻ അധ്യക്ഷത വഹിച്ചു. കൽപന, എൻ.കെ.രത്നേഷ്, എം.ജി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. സുഹൃദ് സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വി.ആർ.സുധീർ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ്, യു.കെ.ബാലചന്ദ്രൻ, എ.കെ.പ്രകാശൻ, ടി.വി.ഫെമി, എ.എൻ.രാജേഷ്, വി.പി.രതീഷ്, കെ.വി.അബ്ദുൽ കരീം, ശാലിനി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
കെ.വി.മഹേഷ് (പ്രസി), ഇ.പി.അബ്ദുല്ല, പി.വി.വിനോദ്, ടി.നാരായണൻ, കെ.ശ്രീകാന്ത് (വൈ.പ്രസി), വി.സത്യൻ (സെക്ര), സി.നജ്മ, എൻ.കെ.രത്നേഷ്, വി.പ്രദീപൻ, എം.എൻ.ലക്ഷ്മണൻ (ജോ.സെക്ര), വി.ആർ.സുധീർ കുമാർ (ട്രഷ).
ആവശ്യങ്ങൾ
∙ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തുക
∙ഇതര ജില്ലകളിൽ നിന്നു കണ്ണൂരിലേക്കു സ്ഥലം മാറി വരുന്ന ജീവനക്കാർക്കു വനിത–പുരുഷ ഹോസ്റ്റലുകൾ സ്ഥാപിക്കുക
∙എല്ലാ വകുപ്പുകളിലെയും ഓൺലൈൻ സ്ഥലം മാറ്റങ്ങൾ പൂർത്തിയാക്കുക
∙ജീവനക്കാരുടെ തടഞ്ഞു വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക
∙ഡിഎ കുടിശിക അനുവദിക്കുക