ഒരു കോടിയും 300 പവനും കവർന്നത് ഒരാഴ്ച മുൻപ്; പിന്നിൽ വീടിനെക്കുറിച്ച് നന്നായി അറിയാവുന്നവരെന്ന് സംശയം
വളപട്ടണം ∙ മന്നയിൽ അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ ആഭരണങ്ങളും കവർന്നത് 6 ദിവസം മുൻപാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. വ്യാപാരി കെ.പി.അഷ്റഫും കുടുംബവും വീടുപൂട്ടി സുഹൃത്തിന്റെ കല്യാണത്തിനു പൊള്ളാച്ചിയിലേക്കു പോയതിന്റെ തൊട്ടടുത്ത ദിവസമായ 20ന് ആണു കവർച്ച

വളപട്ടണം ∙ മന്നയിൽ അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ ആഭരണങ്ങളും കവർന്നത് 6 ദിവസം മുൻപാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. വ്യാപാരി കെ.പി.അഷ്റഫും കുടുംബവും വീടുപൂട്ടി സുഹൃത്തിന്റെ കല്യാണത്തിനു പൊള്ളാച്ചിയിലേക്കു പോയതിന്റെ തൊട്ടടുത്ത ദിവസമായ 20ന് ആണു കവർച്ച നടന്നത്. രാത്രി ഒരാൾ മതിൽചാടി വീട്ടുവളപ്പിൽ കടക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ തീയതി 20 ആണ്. മോഷണവിവരം അറിഞ്ഞത് 24നു രാത്രി കുടുംബം തിരിച്ചെത്തിയപ്പോഴാണ്. കിടപ്പുമുറിയുടെ ജനലിന്റെ ഗ്രില്ല് ഇളക്കിമാറ്റി അകത്തുകടന്ന് അലമാരയിൽനിന്നു ലോക്കറിന്റെ താക്കോൽ കൈക്കലാക്കിയാണു കവർച്ച.
ലോക്കറിന്റെ താക്കോൽ ഒരു അലമാരയിൽ വച്ചശേഷം, അതു പൂട്ടി താക്കോൽ മറ്റൊരു അലമാരയിലാണു സൂക്ഷിച്ചിരുന്നത്. ഇക്കാര്യങ്ങളും കുടുംബത്തിന്റെ യാത്രയുടെ വിവരവുമെല്ലാം അറിയാവുന്നവരാരോ സംഭവത്തിനു പിന്നിലുണ്ടെന്നു പൊലീസ് സംശയിക്കുന്നു. പ്രത്യേകസംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പൊലീസ് നായ മണംപിടിച്ച് വീടിനു സമീപത്തെ ഇടവഴിയിലൂടെ ഓടി 200 മീറ്റർ അകലെയുള്ള റെയിൽപാളത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് വളപട്ടണം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണു നിന്നത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു. ബന്ധുക്കളിൽനിന്നും വീട്ടിലെ ജോലിക്കാരിൽ നിന്നും മൊഴിയെടുത്തു.