കണ്ണൂർ∙ നൂതനാശയങ്ങൾക്കു പ്രോത്സാഹനം നൽകി, പഠനത്തോടൊപ്പം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ഉതകുന്ന രീതിയിൽ ഉന്നത വിദ്യാഭാസ രംഗത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കണ്ണൂർ തോട്ടട എസ്എൻ കോളജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവുൽപാദന കേന്ദ്രങ്ങളായി സർവകലാശാലകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ നൂതനാശയങ്ങൾക്കു പ്രോത്സാഹനം നൽകി, പഠനത്തോടൊപ്പം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ഉതകുന്ന രീതിയിൽ ഉന്നത വിദ്യാഭാസ രംഗത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കണ്ണൂർ തോട്ടട എസ്എൻ കോളജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവുൽപാദന കേന്ദ്രങ്ങളായി സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും മാറണം. പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഉതകുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെ അനുസരിച്ചതാണ് ഒട്ടേറെ സാമൂഹിക നേട്ടങ്ങൾ കേരളത്തിന് കൈവരാൻ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

കേരളത്തിലെ ആദ്യ സർക്കാരും പിന്തുടർന്നു വന്ന സർക്കാരുകളും ഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർ‌ത്തികമാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമാണ് സാമൂഹിക രംഗത്ത് സംസ്ഥാനത്തിനുണ്ടായ തിളക്കം. ലോകത്തിന്റെ വിവിധ കോണുകളിൽ ഉൽപാദിപ്പിക്കുന്ന അറിവുകൾ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ഇൻഡോർ സ്റ്റേഡിയം ഓഫിസ് ഉദ്ഘാടനം ചെയ്തു. എസ്എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കൗൺസിലർ പി.കെ.സജേഷ് കുമാർ, എസ്എൻ ട്രസ്റ്റ് ഭാരവാഹികളായ അരയാക്കണ്ടി സന്തോഷ്, പി.എം.രവീന്ദ്രൻ, എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ.കെ.അജയകുമാർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.എം.പി.ഷനോജ് എന്നിവർ പ്രസംഗിച്ചു.