സ്വപ്നഭവനമൊരുക്കാം; മലയാള മനോരമ പാർപ്പിടം എക്സ്പോയ്ക്ക് തുടക്കം
കണ്ണൂർ∙ മലയാളികൾക്കു സ്വപ്നഭവനമൊരുക്കാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന പാർപ്പിടം എക്സ്പോ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ ആരംഭിച്ചു. കെ.വി.സുമേഷ് എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ രാത്രി 7 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യം. ഡോർ മേഖലയിൽ തരംഗം സൃഷ്ടിച്ച ഹവായ് സ്റ്റോറാണു പരിപാടിയുടെ

കണ്ണൂർ∙ മലയാളികൾക്കു സ്വപ്നഭവനമൊരുക്കാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന പാർപ്പിടം എക്സ്പോ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ ആരംഭിച്ചു. കെ.വി.സുമേഷ് എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ രാത്രി 7 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യം.
ഡോർ മേഖലയിൽ തരംഗം സൃഷ്ടിച്ച ഹവായ് സ്റ്റോറാണു പരിപാടിയുടെ മുഖ്യപ്രായോജകർ. സ്റ്റീൽ ഡോർ, എഫ്ആർപി, യുപിവിസി, ഡബ്ല്യുപിസി, വുഡൻ ഡോറുകൾ, സ്റ്റീൽ വിൻഡോസ് തുടങ്ങിയവയുടെ വിപണന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി കേരളത്തിലെ പത്തിലധികം പ്രധാന നഗരങ്ങളിൽ ഹവായ് സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്.
റൂഫിങ് പാർട്ണറായി ഇന്ത്യയിലെ ഏറ്റവും മികച്ച അലുമിനിയം റൂഫിങ് ഷീറ്റ് ബ്രാൻഡ് ആയ ഹിൻഡാൽകോ എവർലാസ്റ്റ് അലുമിനിയം റൂഫിങ് ആൻഡ് സ്ട്രക്ചറൽസും പങ്കെടുക്കുന്നു.കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള അനേകം ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രമുഖ ബിൽഡർമാരുടെ വീട്, ഫ്ലാറ്റ്, വില്ല പ്രോജക്ടുകൾ, കൺസ്ട്രക്‌ഷൻ മെറ്റീരിയലുകൾ, ബിൽഡേഴ്‌സ്, റൂഫിങ്, കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് മെറ്റീരിയലുകൾ, ഫെറോസിമന്റ് ഉൽപന്നങ്ങൾ, ഇന്റീരിയർ ഡെക്കറേഷൻസ്, വിവിധതരം ഫർണിച്ചർ, ഗ്ലാസ് മോഡലുകൾ, സോളർ പ്രോഡക്ടുകൾ, ഇന്റർലോക്ക്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഐറ്റംസ്, സെപ്റ്റിക് ടാങ്ക്, കിച്ചൻ വെയർ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നു.
കൂടാതെ ഹോംലോണിനെക്കുറിച്ചറിയാൻ ബാങ്കിന്റെ സേവനവും ലഭ്യമാണ്.ആർക്കിടെക്ട്സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്നലെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മുഹമ്മദ് അലി, ജോർജ് കെ.തോമസ്, ടി.വി.ലിജു, തെൻസീഹ ഷെറിൻ അഹമ്മദ്, ഫാമി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പ്രദർശനം നാളെ സമാപിക്കും.
വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
∙ ഇന്ന് വൈകിട്ട് 5.00ന് വൈദ്യുതി എങ്ങനെ ലാഭിക്കാം: ഊർജ സംരക്ഷണം: ജീവൻ സംരക്ഷണം ക്ലാസ്. നയിക്കുന്നത് കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എൻജിനീയർ ഡി.ഹരിദാസൻ (എംഡി, ബാസ്റ്റ റിന്യൂവബ്ൾ എനർജി പ്രൈവറ്റ് ലിമിറ്റഡ്).
∙ നാളെ വൈകിട്ട് 5ന് ബജറ്റ് ഹോം ആസൂത്രണവും നിർമാണവും എന്ന വിഷയത്തിൽ ഡോ.ആഷിക് മാമു (സിഇഒ, മറിയ അസോഷ്യേറ്റ്സ് കണ്ണൂർ) ക്ലാസ് നയിക്കും.