ഡേറ്റ എൻട്രി കൊട്ടിയൂർ∙വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്ന് വിവരശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി ചെയ്യുന്നതിനുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവരെയാണ് നിയമിക്കുന്നത്. യോഗ്യരായവർ ഈ മാസം

ഡേറ്റ എൻട്രി കൊട്ടിയൂർ∙വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്ന് വിവരശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി ചെയ്യുന്നതിനുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവരെയാണ് നിയമിക്കുന്നത്. യോഗ്യരായവർ ഈ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേറ്റ എൻട്രി കൊട്ടിയൂർ∙വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്ന് വിവരശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി ചെയ്യുന്നതിനുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവരെയാണ് നിയമിക്കുന്നത്. യോഗ്യരായവർ ഈ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേറ്റ എൻട്രി 

കൊട്ടിയൂർ∙വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്ന് വിവരശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി ചെയ്യുന്നതിനുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവരെയാണ് നിയമിക്കുന്നത്. യോഗ്യരായവർ ഈ മാസം 30 ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.

ADVERTISEMENT

കൊട്ടിയൂർ∙പ‍ഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്ന് വിവര ശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി നടത്തുന്നതിനുമായി സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യത ഉള്ളവരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30ന് പഞ്ചായത്ത് ഓഫിസിൽ. 0490 2430700.

എന്യൂമറേറ്റർ

പേരാവൂർ∙ പേരാവൂർ പഞ്ചായത്തിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. യോഗ്യത പിജി അല്ലെങ്കിൽ ഡിഗ്രി. ഓരോ വാർഡിലും ഒരാൾക്ക് നിയമനം നൽകും. വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. 23ന് 11 മുതൽ പേരാവൂർ പഞ്ചായത്ത് ഓഫിസിൽ ഇന്റർവ്യൂ നടത്തും. പങ്കെടുക്കുന്നവർ ബയോഡാറ്റ ഹാജരാക്കണം.

തെങ്ങിൻ തൈകൾ

ADVERTISEMENT

ആലക്കോട് ∙ കൃഷിഭവനിൽ  നല്ലയിനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

എഫ്ടിഎം ഒഴിവ്

ചെറുപുഴ∙ പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം ഒഴിവുണ്ട്. അഭിമുഖം 21ന് രാവിലെ 10ന് ഓഫിസിൽ.

വഖഫ് അദാലത്ത് 21ന്

ADVERTISEMENT

സംസ്ഥാന വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത കണ്ണൂർ, കാസർകോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശിക സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനു വഖഫ് അദാലത്ത് 21നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടക്കും. 

ജിഐഎഫ്ഡി പ്രവേശനം

ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ(ജിഐഎഫ്ഡി) ഈ അധ്യയന വർഷത്തെ ദ്വിവത്സര കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്. ഒഴിവുകളിലേക്കുള്ള തൽസമയ പ്രവേശനം 21നു തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. 0497 2835260, 9495787669.

വിഡിയോ നിർമാണ മത്സരം

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 10നു ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ടു വിഡിയോ നിർമാണ മത്സരം നടത്തുന്നു. മത്സരാർഥികൾ ‘മാനസികാരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശമാണ്’ എന്ന വിഷയത്തിൽ 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഒക്ടോബർ 3കം dmhpkannur@gmail.com എന്ന മെയിലിൽ അയയ്ക്കണം. 04972734343.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫിസർ (1 എൻസിഎ - ഹിന്ദു നാടാർ - 578/2021), (എൻസിഎ - എസ്‌സി - 580/2021) തസ്തികയിലേക്ക് 2023 മേയ് 19നു പിഎസ്‍സി നടത്തിയ ഒഎംആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (വയർമാൻ)(762/2021) തസ്തികയിലേക്ക് 2023 മാർച്ച് 11നു നടത്തിയ ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

പോത്തുവളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 25നു പോത്ത് വളർത്തലിൽ പരിശീലനം നൽകും. 04972 763473.

താൽക്കാലിക റാങ്ക് ലിസ്റ്റ്

ജിഎൻഎം കോഴ്‌സുകളിൽ അപേക്ഷകരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുത്തു താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പള്ളിക്കുന്ന് ഗവ.നഴ്‌സിങ് സ്‌കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലിസ്റ്റിൻമേൽ പരാതിയുള്ളവർ 3ന് വൈകിട്ട് 5നകം കണ്ണൂർ ഗവ.നഴ്‌സിങ് സ്‌കൂളിൽ അറിയിക്കണം. 0497 2705158.

ചിത്രരചനാ മത്സരം

ലോക ടൂറിസം ദിനമായ 27നു ഡിടിപിസി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്/പോളി ടെക്‌നിക്/ഐടിഐ, കോളജ് എന്നീ കാറ്റഗറികളിലായാണു മത്സരം. തലശ്ശേരി ഡോ. ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൽ രാവിലെ 11നു ചിത്രരചനാ മത്സരം നടത്തും. 0497 2706336,  9447524545.

പിജി സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ഗവ.കോളജിൽ എംഎ ഇംഗ്ലിഷ്, എംഎ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, എംകോം ഫിനാൻസ്, എംഎസ്‌സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിൽ എസ്‌​സി/എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവ്. നാളെ വൈകിട്ട് 4നു മുൻപു കോളജിൽ നേരിട്ടെത്തി അപേക്ഷ നൽകണം. 9497109689, 9495647534.

വിചാരണ മാറ്റി

കലക്ടറേറ്റിൽ നാളെ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ ഒക്ടോബർ 19ലേക്കു മാറ്റിയതായി ആർആർ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

വൈദ്യുതി മുടക്കം

ചൊവ്വ ∙ അമ്പാടി റോഡ്, എകെജി റോഡ്, മേലെ ചൊവ്വ, സുസുക്കി, വിവേക് കോംപ്ലക്സ്, അമ്പലക്കുളം, പിവിഎസ് പ്ലാറ്റ്, പ്രണാമം ബിൽഡിങ്, സ്‌കൈ പേൾ, നന്തിലത്ത് ചൊവ്വ കോംപ്ലക്സ് എന്നീ ഭാഗങ്ങളിൽ 10.30– 06.00

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT