ശ്രീകണ്ഠപുരം∙ പാൽ ഉൽ‌പന്നങ്ങളുടെ ഉൽപാദനത്തിൽ മിൽമയുടെ കണ്ണൂർ ഡെയറി നടത്തുന്നത് മികച്ച പ്രവർത്തനമാണെന്ന് മന്ത്രി ചിഞ്ചു റാണി. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഡെയറി സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. 2013ൽ ശ്രീകണ്ഠപുരം നഗരസഭയിലെ തുമ്പേനിയിൽ 15 ഏക്കർ സ്ഥലത്ത് ശിലാസ്ഥാപനം നടത്തി 2017ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ പാൽ ഉൽ‌പന്നങ്ങളുടെ ഉൽപാദനത്തിൽ മിൽമയുടെ കണ്ണൂർ ഡെയറി നടത്തുന്നത് മികച്ച പ്രവർത്തനമാണെന്ന് മന്ത്രി ചിഞ്ചു റാണി. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഡെയറി സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. 2013ൽ ശ്രീകണ്ഠപുരം നഗരസഭയിലെ തുമ്പേനിയിൽ 15 ഏക്കർ സ്ഥലത്ത് ശിലാസ്ഥാപനം നടത്തി 2017ൽ ഉദ്ഘാടനം ചെയ്ത മലബാർ ഡെയറിയാണ് അടുത്ത കാലത്തായി കണ്ണൂർ ഡെയറി എന്ന് നാമകരണം നടത്തിയത്. ദിവസം 1.10 ലക്ഷം ലീറ്റർ പാൽ, 12000 ലീറ്റർ തൈര്, മാസം 40 ടൺ നെയ്യ് എന്നിവ ഉൽപാദിപ്പിക്കുന്നു. 

കണ്ണൂർ പൊടിക്കുണ്ടിൽ പ്രവർത്തിച്ചിരുന്ന മിൽമയുടെ പ്ലാന്റ് ഈ വർഷം ഓഗസ്റ്റ് 30ന് ഇങ്ങോട്ടേക്ക് മാറ്റിയതോടെ എല്ലാ മേഖലയിലും മികച്ച നേട്ടമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് ഡെയറി മാനേജർ ടി.ആർ.ചന്ദ്രലാൽ അഭിപ്രായപ്പെട്ടു. 90 ദിവസം വരെ കേടാകാത്ത പാൽ കേരളത്തിൽ മിൽമ ഇവിടെ നിന്ന് മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. 5 നിര പാക്കിങ് സംവിധാനത്തോടെ ഉൽപാദിപ്പിക്കുന്ന പാൽ കേരളത്തിൽ നല്ല നിലയിൽ മിൽമ വിപണനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള 7000 ലീറ്റർ പാൽ ദിവസം ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നു. ഊർജ സംരക്ഷണത്തിനുള്ള ഐഎസ്ഒ കിട്ടിയ കേരളത്തിലെ ഏക ഡെയറിയാണ് ഇത്. 

ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണ അവാർഡും കിട്ടിയിട്ടുണ്ട്. പൊടിക്കുണ്ടിലെ മിൽമ പ്ലാന്റിൽ നിന്ന് വന്നതുൾപ്പെടെ 200 ലേറെ ജീവനക്കാർ ഇവിടെയുണ്ട്. പൊടിക്കുണ്ടിലെ 45 വർഷം പഴക്കമുള്ള പ്ലാന്റ് കാലപ്പഴക്കം കാരണമാണ് ഇങ്ങോട്ടേക്ക് മാറ്റിയത്. അവിടുത്തെ സ്ഥലം ഉപയോഗപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. 1500 ഡീലർമാരിലൂടെ ദിവസം ശരാശരി 50000 ലീറ്റർ പാൽ ശേഖരിക്കുന്നുണ്ട്. 10000 ക്ഷീര കർഷകർ ഇവിടെ ദിവസം പാൽ നൽകുന്നുണ്ട്. ഡെയറിയിൽ എത്തിയ മന്ത്രിയെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. 2 മണിക്കൂറോളം ഇവിടെ ചെലവിട്ട മന്ത്രി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.