ഭിന്നശേഷി ദിനാഘോഷം; കലാമത്സരങ്ങൾ സംഘടിപ്പിക്കും: കണ്ണൂർ∙ ലോക ഭിന്നശേഷി ദിനാഘോഷത്തിൽ ജില്ലയിലെ ബഡ്‌സ് സ്‌കൂൾ / ബിആർസി / സ്‌പെഷൽ സ്‌കൂൾ, വിവിധ ഭിന്നശേഷി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് കലാമത്സരങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 3ന് കണ്ണൂർ ഗവ. മുനിസിപ്പൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലാണു പരിപാടി. മത്സരാർഥികളുടെ റജിസ്‌ട്രേഷൻ 30 വൈകിട്ട് 5 വരെ. റജിസ്റ്റർ ചെയ്യാൻ: pwddayknr@gmail.com

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
1 മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗക്കാർക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം രണ്ടാം ഗഡു  വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ എട്ടിനകം കണ്ണൂർ ഐടിഡിപി ഓഫിസിൽ എത്തിക്കണം. ഫോൺ: 0497 2700357.

ADVERTISEMENT

സ്കോളർഷിപ് നൽകുന്നു
കണ്ണൂർ ∙ പഠനത്തിൽ മുൻനിരയിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രഫഷനൽ കോളജ് വിദ്യാർഥികൾക്ക് സീനിയർ ചേംബർ ഇന്റർ നാഷനൽ കാനന്നൂർ ലീജിയൻ സ്കോളർഷിപ്  നൽകുന്നു. ഫോൺ: 9744944466, 9061354737

പേരും ലോഗോയും ക്ഷണിച്ചു
ധർമടം നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന നീർച്ചാൽ പുനരുജ്ജീവന, പുഴ സംരക്ഷണ, ജലസാക്ഷരതാ, നീർത്തടാധിഷ്ഠിത സമഗ്ര സംയോജിത - ക്യാംപെയ്നിന് അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു. ഡിസംബർ 5 വരെ അയയ്ക്കാം. ഫോൺ: 8129218246

പിഎസ്​സി ചുരുക്കപ്പട്ടിക 
ജില്ലയിൽ ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (156/2020) തസ്തികയിലേക്ക് ഏപ്രിൽ 19ന് നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

ലേണേഴ്സ്  ലൈസൻസ് ടെസ്റ്റ് 
30, ഡിസംബർ 1 തീയതികളിൽ ഇരിട്ടി സബ് ആർടിഒ ഓഫിസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ 2ന് യഥാക്രമം രാവിലെ 8.30ലേക്കും 10.30ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.

ADVERTISEMENT

ക്ഷീരസംഗമം: മത്സരങ്ങൾ 2ന്
ക്ഷീരവികസന വകുപ്പ് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബർ 2ന് എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രരചനമത്സരവും (ജലച്ചായം) ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസരചന മത്സരവും സംഘടിപ്പിക്കുന്നു. ഫോൺ: 9048568416, 9072441642

അനുമോദിക്കുന്നു
കണ്ണൂർ∙ ഭുവനേശ്വരി വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി എ ക്ലാസ്സ്‌ അംഗങ്ങളുടെ മക്കളിൽ  എസ്എസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്നു. അപേക്ഷകൾ ഡിസംബർ ഏഴിനകം ലഭിക്കണം. ഫോൺ: 98950 19799.

മിനി ജോബ് ഫെയർ
കണ്ണൂർ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 30ന് രാവിലെ 10 മുതൽ 1 വരെ അഭിമുഖം നടത്തും. ഫോൺ: 0497 -2707610, 6282942066

അധ്യാപക ഒഴിവ്
രാമന്തളി ∙ പഞ്ചായത്ത് വിദ്യാലയങ്ങളിൽ കായിക പരിശീലനത്തിന് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30ന് 11ന് പഞ്ചായത്ത് ഓഫിസിൽ.

ADVERTISEMENT

യോഗം 4ന്
പയ്യന്നൂർ ∙ താലൂക്ക് വികസന സമിതി യോഗം 4ന് 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പരിഗണിക്കേണ്ട പരാതികൾ 2ന് വൈകിട്ട് 5നകം താലൂക്ക് ഓഫിസിൽ നൽകണം.

ഹാപ്പിനസ് ഫെസ്റ്റ് മത്സരങ്ങൾ: റജിസ്ട്രേഷൻ ആരംഭിച്ചു
തളിപ്പറമ്പ്∙ ഡിസംബർ 23 മുതൽ ആരംഭിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓഫ്‌ സ്റ്റേജ് മത്സരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 9ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് മത്സരം. 10 വരെ പഠിക്കുന്ന വിദ്യാർഥികൾക്കും 15 വയസ്സിന് മുകളിലുള്ളവർക്കുമായി 2 വിഭാഗങ്ങളിലായി മലയാളം കഥാരചന, മലയാളം കവിത രചന, മലയാളം ഉപന്യാസം, പെയിന്റിങ് ജലച്ചായം. 

കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. ആദ്യ വിഭാഗത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്നവരോ, മണ്ഡലത്തിൽ സ്ഥിര താമസക്കാരോ ആയിരിക്കണം. രണ്ടാമത്തെ വിഭാഗത്തിൽ മത്സരിക്കുന്നവർ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥിര താമസക്കാർ ആയിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5ന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9446655121 , 9847222518 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗജന്യ മത്സര പരീക്ഷാ പരിശീലനം
തളിപ്പറമ്പ്∙ പിഎസ്‍സി മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടികജാതി ഉദ്യോഗാർഥികൾക്കായി ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന വകുപ്പ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും. 

 പങ്കെടുക്കുവാൻ താൽപര്യമുള്ള പട്ടികജാതി ഉദ്യോഗാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( അല്ലെങ്കിൽ എസ്എസ്എൽസി ബുക്കിന്റെ പകർപ്പ്), മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ എന്നിവ അടങ്ങിയ അപേക്ഷ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 11 ന് മുൻപ് നൽകണം.

ലേബർ ലൈസൻസർ റജിസ്ട്രേഷൻ ക്യാംപ്
തളിപ്പറമ്പ്∙ വ്യാപാരികൾക്ക് ലേബർ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 29ന് 09:30 മുതൽ സീലാൻഡ് കോംപ്ലക്സിലെ അക്ഷയകേന്ദ്രത്തിൽ ലേബർ റജിസ്ട്രേഷൻ ക്യാംപ് നടത്തും. അസി ലേബർ ഓഫിസർ സജിത്ത് ചിറയിൽ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT