കണ്ണൂർ ∙ പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിൽ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഗവർണറാണു വിസിയെ നിയമിച്ചത്. സർക്കാരിന്റെ സമ്മർദത്തിലാണു വിസിയെ നിയമിച്ചതെന്നു ഗവർണർ ഇപ്പോൾ പറയുന്നതു കള്ളമാണ്. എം.വി.ജയരാജൻ: പുനർനിയമനം

കണ്ണൂർ ∙ പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിൽ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഗവർണറാണു വിസിയെ നിയമിച്ചത്. സർക്കാരിന്റെ സമ്മർദത്തിലാണു വിസിയെ നിയമിച്ചതെന്നു ഗവർണർ ഇപ്പോൾ പറയുന്നതു കള്ളമാണ്. എം.വി.ജയരാജൻ: പുനർനിയമനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിൽ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഗവർണറാണു വിസിയെ നിയമിച്ചത്. സർക്കാരിന്റെ സമ്മർദത്തിലാണു വിസിയെ നിയമിച്ചതെന്നു ഗവർണർ ഇപ്പോൾ പറയുന്നതു കള്ളമാണ്. എം.വി.ജയരാജൻ: പുനർനിയമനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിൽ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഗവർണറാണു വിസിയെ നിയമിച്ചത്. സർക്കാരിന്റെ സമ്മർദത്തിലാണു വിസിയെ നിയമിച്ചതെന്നു ഗവർണർ ഇപ്പോൾ പറയുന്നതു കള്ളമാണ്. എം.വി.ജയരാജൻ: പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ഗവർണർക്കും എതിരെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. വിധി മാനിച്ചു ഗവർണർ രാജിവയ്ക്കണം. വിധി സർക്കാരിന് എതിരല്ല. 

മാർട്ടിൻ ജോർജ്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവും രാജിവയ്ക്കണമെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ‘ഗവർണറും സർക്കാരും ഒത്തുകളിച്ചാണു ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. മുഹമ്മദ് ഷമ്മാസ്: വിധി പിണറായി സർക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയും വഴിവിട്ട നിയമനങ്ങൾക്കുള്ള താക്കീതുമാണെന്ന് കെഎസ്​യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ‘ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനുള്ള അവസാന പ്രതീക്ഷയായി നമ്മുടെ ജുഡീഷ്യൽ സംവിധാനം മാറി. 

ADVERTISEMENT

ഫർഹാൻ മുണ്ടേരി: വിധി സ്വാഗതാർഹമെന്ന് കെഎസ്​യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു. മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ്: അവിഹിത നിയമനത്തിനു നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ലയും ആവശ്യപ്പെട്ടു. മന്ത്രി രാജിവച്ചു ധാർമിക മര്യാദ കാണിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.

കെപിസിടിഎ: വിധി ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതാണെന്നു കെപിസിടിഎ. ഇനിയെങ്കിലും യുജിസി നിർദേശിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള നയവുമായി മുന്നോട്ടുപോകണമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ, റോണി ജോർജ്, ഡോ.ജോ പ്രസാദ് മാത്യു, ഡോ.ഉമർ ഫാറൂഖ്, ഡോ.ബിജു ജോൺ എന്നിവർ പറഞ്ഞു. 

ADVERTISEMENT

പി.ടി.മാത്യു: സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അപഹാസ്യരായിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു പറഞ്ഞു.  ധാർമികതയുടെ കണിക അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും രാജി വയ്ക്കണം.

എബിവിപി:  സർവകലാശാലകളെ പാർട്ടി ഓഫിസുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി പറഞ്ഞു. 

ADVERTISEMENT

എംഎസ്എഫ്: സർവകലാശാലയെ രാഷ്ട്രീയ വൽക്കരിക്കാനുള്ള സിപിഎം നീക്കത്തിനുള്ള തിരിച്ചടിയാണെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീലും ജനറൽ സെക്രട്ടറി ഒ.കെ.ജാസിറും പറഞ്ഞു. സ്വജനപക്ഷപാതം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.വി.പി.അബ്ദുൽ റഷീദ്: ഗോപിനാഥ് രവീന്ദ്രൻ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും സർക്കാരിലേക്കു തിരിച്ചടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. 

യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർ​ഗനൈസേഷൻ: പ്രഫ.ഗോപിനാഥ് രവീന്ദ്രൻ, തന്റെ കാലയളവിൽ സർവകലാശാലയിൽ നടപ്പാക്കിയ എല്ലാ തെറ്റായ തീരുമാനങ്ങൾക്കും ഉത്തരം പറയേണ്ടി വരുമെന്നു കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർ​ഗനൈസേഷൻ. പുറത്താക്കപ്പെട്ട വിസിയും സിൻഡിക്കറ്റ് കൂട്ടാളികളും അവർക്ക് ഓശാന പാടിയവരും കോടതി വരാന്തയിൽ തന്നെ തുടരേണ്ടിവരും.

രവീന്ദ്രന്റെ പട്ടികയിൽ നേട്ടങ്ങളും

പ്രഫ.ഗോപിനാഥ് രവീന്ദ്രൻ വിസിയായിരുന്ന കാലത്തു കണ്ണൂർ സർവകലാശാലയ്ക്കുണ്ടായത് ഒരുപിടി നേട്ടങ്ങൾ. കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് രവീന്ദ്രൻ പഠിച്ചതും വളർന്നതും ന്യൂഡൽഹിയിലായിരുന്നു. 2017 നവംബർ 24നാണ് കണ്ണൂർ വിസിയായി ആദ്യമായി ചുമതലയേൽക്കുന്നത്. 

നേട്ടങ്ങൾ: 
∙ നാക് ഗ്രേഡിങ് ബിയിൽ നിന്നു ബി2പ്ലസ് ആയി. 
∙ പരീക്ഷകൾ യഥാസമയത്തു പൂർത്തിയാക്കി.
∙ ക്വസ്റ്റ്യൻ ബാങ്കും ഓട്ടമാറ്റിക് ക്വസ്റ്റ്യൻ പേപ്പർ ജനറേഷൻ സോഫ്റ്റ്‌വെയറുമുള്ള ഇന്ത്യയിലെ ഏക സർവകലാശാല.
∙ ഇന്റർ യൂണിവേഴ്സിറ്റി മൊബിലിറ്റി പ്രോഗ്രാമുകൾ.
∙ സെനറ്റ്, അക്കാദമിക് കൗൺസിൽ, ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി, പ്ലാനിങ് ബോർഡ് തുടങ്ങിയ എല്ലാ കമ്മിറ്റികളും നിലവിൽ വന്നു. 
∙ കോവിഡ് കാലത്ത്, രാജ്യത്ത് ആദ്യമായി ഓൺലൈൻ ഇന്റർവ്യൂ നടപ്പാക്കി. 

∙ മുഴുസമയ റിസർച് ഡയറക്ടറേറ്റ്. ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടി ഇല്ലാതാക്കാനുള്ള നടപടികൾ. 
∙ ഫെലോഷിപ്പുകളുടെ എണ്ണം പ്രതിവർഷം 100 ആക്കി വർധിപ്പിച്ചു. 
∙ ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും കാര്യത്തിൽ 5 വർഷത്തിനിടെ ഗണ്യമായ വർധന. 2 വീതം രാജ്യാന്തര, ദേശീയ പേറ്റന്റുകൾ നൽകി.
∙ ഗവേഷണത്തിനായി അധ്യാപകർക്കു നൽകിയത് 69 ലക്ഷം രൂപ. 
∙ ഗവേഷണ പോർട്ടൽ. 
∙ റിസർച്ച് മെത്തഡോളജിയിൽ 168 ശിൽപശാലകൾ, സെമിനാറുകൾ. 
∙ ഗവേഷണത്തിനും നൂതനാശയത്തിനുമായി ലഭിച്ചത് 30 പുരസ്കാരങ്ങൾ. 
∙ 76% ഒഴിവുകൾ നികത്തി. 
∙ കരിക്കുലം പുതുക്കി.
∙ പകുതിയിലേറെയും സ്മാർട് ക്ലാസ്മുറികളാക്കി. 
∙ 100 പുതിയ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ. 
∙ 7 വിദ്യാർഥി സൗഹൃദ ആപ്പുകൾ. 
∙ ലൈബ്രറികളിൽ ഇ–റിസോഴ്സ് സംവിധാനം. 
∙ പുതിയ ഇന്റേണൽ ഓഡിറ്റ് സംവിധാനം.
∙ പ്രധാന ക്യാംപസുകളിലെല്ലാം സിസിടിവി. 
∙ സ്റ്റുഡന്റ് അമിനിറ്റി കേന്ദ്രം തുടങ്ങി. 
∙ സ്കോളർഷിപ് സെൽ. 
∙ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT