ചിറക്കൽ ∙ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മാഹാസത്രത്തിനു തുടക്കം. കോട്ടയം സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ പുലർച്ചെ യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായി ഗുരുവായൂരിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറക്കൽ ∙ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മാഹാസത്രത്തിനു തുടക്കം. കോട്ടയം സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ പുലർച്ചെ യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായി ഗുരുവായൂരിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര വൈകിട്ടോടെ ക്ഷേത്രനടയിലെത്തി. ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിലെ ശ്രീകോവിലിൽ പന്നിയോട്ടില്ലം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠിച്ചതോടെയാണ് 12 ദിവസം നീളുന്ന ഭാഗവതസത്രത്തിനു തിരിതെളിഞ്ഞത്. തുടർന്നായിരുന്നു കൊടിയേറ്റ്.

തൃശൂർ ബ്രഹ്മസ്വം നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ അച്യുത ഭാരതി സ്വാമികൾ (പുഷ്പാഞ്ജലി സ്വാമിയാർ) അനുഗ്രഹഭാഷണം നടത്തി. ഗുരുവായൂർ മണിസ്വാമി ഭാഗവത മാഹാത്മ്യവും വിഷ്ണു സഹസ്രനാമ പാരായണവും നടത്തി. ഗുരുവായൂർ ഭാഗവത സത്രം സമിതി പ്രസിഡന്റ് കെ.ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. തൃശൂർ ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി സാധു വിനോദ്, സ്വാമി ആത്മചൈതന്യ, ചിറക്കൽ കോവിലകം വലിയരാജ സി.കെ.രാമവർമ, അയ്യപ്പസേവാസമാജം ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സംബന്ധിച്ചു 

ADVERTISEMENT

സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം കഥാകൃത്ത് ടി.പത്മനാഭൻ നിർവഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ.വി.സുമേഷ് എംഎൽഎ, ഭാഗവത സമിതി സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ, ആർഎസ്എസ് പ്രാന്തീയ സംഘ് ചാലക് കെ.കെ.ബാലറാം, സത്രം വർക്കിങ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ടി.കെ.സുധി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, വാർഡ് അംഗം പി.പ്രസാദ്, ക്ഷേത്രം ട്രസ്റ്റി ശശിധരൻ തമ്പാൻ, എക്സിക്യൂട്ടീവ് ഓഫിസർ കരിപ്പാൽ ഗംഗാധരൻ നമ്പ്യാർ, രാജീവൻ എളയാവൂർ, ഡോ. സുമ സുരേഷ്, ജനറൽ കൺവീനർ കെ.വി.മുരളി മോഹനൻ എന്നിവർ പ്രസംഗിച്ചു.

14 വരെയുള്ള ദിവസങ്ങളിൽ ഭാഗവത പാരായണം, വിശദമായ വ്യാഖ്യാനം, പ്രഭാഷണങ്ങൾ, ഹോമപൂജാദികൾ, സന്യാസിവര്യരുടെ സംഗമം, ഭജന, നാരായണീയ പാരായണം, നാമസങ്കീർത്തനം, വഴിപാടുകൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 

ADVERTISEMENT

ഭാഗവതസത്രത്തിൽ 

ഇന്ന്

ADVERTISEMENT

8.30 ഭാഗവത പാരായണം

9–6.30 വിവിധ പ്രഭാഷണങ്ങൾ

6.30 ദീപാരാധന

8.00 കഥകളി – കുചേലവൃത്തം (അവതരണം കുവലയം കണ്ണൂർ)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT