ഇരിട്ടി∙ ആറളം ഫാം ‘ചവിട്ടി മെതിച്ച്’ കാട്ടാനക്കൂട്ടം. ഒരു രാത്രി മാത്രം തകർത്തത് കായ്ഫലം ഉള്ള 30 തെങ്ങുകൾ. പാലപ്പുഴ – കീഴ്പ്പള്ളി റോഡിന് സമീപം ബ്ലോക്ക് 1 ലെ തെങ്ങിൻ തോപ്പിലാണു ആനക്കൂട്ടത്തിന്റെ താണ്ഡവം. കുട്ടിയടക്കമുള്ള സംഘത്തിൽ 15 ഓളം ആനകൾ ഉള്ളതായും സമീപ കൃഷിയിടത്തിൽ തന്നെ ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ആറളം ഫാം ‘ചവിട്ടി മെതിച്ച്’ കാട്ടാനക്കൂട്ടം. ഒരു രാത്രി മാത്രം തകർത്തത് കായ്ഫലം ഉള്ള 30 തെങ്ങുകൾ. പാലപ്പുഴ – കീഴ്പ്പള്ളി റോഡിന് സമീപം ബ്ലോക്ക് 1 ലെ തെങ്ങിൻ തോപ്പിലാണു ആനക്കൂട്ടത്തിന്റെ താണ്ഡവം. കുട്ടിയടക്കമുള്ള സംഘത്തിൽ 15 ഓളം ആനകൾ ഉള്ളതായും സമീപ കൃഷിയിടത്തിൽ തന്നെ ഇവ തമ്പടിച്ചിട്ടുണ്ടെന്നും ബ്ലോക്ക്1, 2 തോട്ടങ്ങൾ ലീസിനു എടുത്ത സാദത്ത് പറഞ്ഞു. ബ്ലോക്ക് 1 ലെ റോഡിൽ കുറുകെയും കൃഷിയിടത്തിൽ തലങ്ങും വിലങ്ങും ആയി തെങ്ങുകൾ വീണുകിടക്കുന്നുണ്ട്.

ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് എത്തുന്ന കാട്ടാനകളാണ് ഫാമിൽ നാശം വിതയ്ക്കുന്നത്. ആനക്കൂട്ടം താവളമാക്കിയ ഫാമിൽ മിക്കപ്പോഴും തൊഴിലാളികളും യാത്രക്കാരും തലനാരിഴയ്ക്കാണ് ഇവയുടെ മുൻപിൽ നിന്ന് രക്ഷപ്പെടുന്നത്. 2 മാസത്തിനിടെ മാത്രം 100 ലധികം കായ്ച്ചിട്ടുള്ള തെങ്ങുകൾ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.  ഫാമിൽ അതിരാവിലെ എത്തേണ്ടി വരുന്ന തെങ്ങ് ചെത്തു തൊഴിലാളികളും ഭീതിയിലാണ്. ആനശല്യം മൂലം യാതൊരു നവീകരണ പ്രവർത്തനങ്ങളും ഫാമിൽ വിജയിക്കാത്ത സ്ഥിതിയാണ്.

ADVERTISEMENT

പകലും ആനകൾ
ഫാമിനുള്ളിലുള്ള പാലപ്പുഴ – കക്കുവ  റോഡ് നേരത്തേ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോയിരുന്ന വഴിയാണ്. ആന ഭീഷണി മൂലം ഈ റോഡിൽ ഇപ്പോൾ വാഹനങ്ങൾ വിരളമായി. രാത്രി വാഹനങ്ങൾ പോകാറില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിന് ആശ്വാസം പകരേണ്ട പ്രധാന വിളകളിൽ ഒന്നാണു തെങ്ങ്. ഫാമിലെ തെങ്ങുകളിൽ മൂന്നിൽ രണ്ടു ഭാഗവും ഇതിനകം കാട്ടാനകൾ നശിപ്പിച്ചു. പണമില്ലാത്തതിനാൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 5 മാസത്തെ ശമ്പളവും കുടിശികയാണ്.

കൊലവിളിയുമായി 70ലേറെ ആനകൾ
9 വർഷത്തിനിടെ 12 പേരെയാണ് കാട്ടാന കൊന്നത്. ഫാമിൽ മാത്രം 32 കോടിയോളം രൂപയുടെ കൃഷി നാശം 3 വർഷത്തിനിടെ ഉണ്ടായി. ആദിവാസി, ജനവാസ മേഖലയിലെ നഷ്ട കണക്ക് ഇതിനു പുറമേ വരും. 70ലേറെ ആനകൾ ഫാമിൽ തമ്പടിച്ചതായാണു പ്രദേശവാസികൾ പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT