കല്യാശ്ശേരി ∙ സംസ്ഥാന ബജറ്റിൽ കല്യാശേരി മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നു എം.വിജിൻ എംഎൽഎ അറിയിച്ചു.മണ്ഡലത്തിൽ ആകെ 62.35 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ അടിസ്ഥാന വികസനത്തിനായി 30.92 കോടി രൂപ അനുവദിച്ചു. ഗവ. മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാശ്ശേരി ∙ സംസ്ഥാന ബജറ്റിൽ കല്യാശേരി മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നു എം.വിജിൻ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 62.35 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ അടിസ്ഥാന വികസനത്തിനായി 30.92 കോടി രൂപ അനുവദിച്ചു.

ഗവ. മെഡിക്കൽ കോളജ് സൗകര്യ വികസനത്തോടൊപ്പം മരുന്ന്, ഉപകരണം, പഠന ഉപകരണങ്ങൾ, മാലിന്യം സംസ്കരണം, നിർമാണം തുടങ്ങിയവയ്ക്കായി 26.15 കോടി രൂപ വിനിയോഗിക്കും. ഗവ. ഡെന്റൽ കോളജ് വികസനത്തിന് 4.19 കോടി, ഗവ. നഴ്സിങ് കോളജിന് 58 ലക്ഷം ഉൾപ്പെടെ 30.92 കോടി രൂപയാണ് അനുവദിച്ചത്. പരിയാരം ഗവ. ആയുർവേദ കോളജിന് 8.10 കോടി രൂപ അനുവദിച്ചു.

ADVERTISEMENT

ഇതിൽ 2.60 കോടി രൂപയുടെ നിർമാണ പ്രവർത്തനം, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ, അക്കാദമിക്ക് പ്രവർത്തനം എന്നിവയ്ക്ക് 5.50 കോടി രൂപയും ഉൾപ്പെടും. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരിൽ കല്യാശ്ശേരിയിൽ പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ 1 കോടി രൂപ അനുവദിച്ചു. ജനകീയാസൂത്രണത്തിന്റെ പഠനത്തിനും  ഗവേഷണത്തിനുമായി ഇവിടെ സൗകര്യമൊരുക്കും.

ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്ക് ആധുനിക സ്റ്റേഡിയം നിർമിക്കാൻ 1.50 കോടി രൂപ വീതം അനുവദിച്ചു. മാടായി സ്കൂളിന്റെ അധീനതയിലുള്ള പാളയം ഗ്രൗണ്ടിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. മാടായി റെസ്റ്റ് ഹൗസിനു പുതിയ കെട്ടിടം നിർമിക്കാൻ 4 കോടി രൂപ. ഇവിടെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള നിലവിലെ കെട്ടിടം നിലനിർത്തി പുതിയ കെട്ടിടം നിർമിക്കും.

ADVERTISEMENT

മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 25.50 ലക്ഷവും, പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മാരകത്തിനു 10 ലക്ഷവും അനുവദിച്ചു. ഗ്രാമീണ റോഡ് നവീകരണത്തിന് 2 കോടി രൂപ അനുവദിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ കെ.വി.മന്ദിരം സിറാമിക് റോഡ്, ചെറുകുന്ന് വെള്ളറങ്ങൽ നാലൊന്നിൽ റോഡ്, ഏഴോം പഞ്ചായത്തിലെ അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക്  എന്നീ 3 റോഡുകളാണ് നവീകരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT