കണ്ണൂർ ∙ യുവതയുടെ കായികശേഷി മാറ്റുരയ്ക്കുന്ന മലബാറിലെ പ്രശസ്തമായ കണ്ണൂർ ബീച്ച് റൺ മാരത്തണിനു മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ അത്‌ലറ്റിക്സ് മേഖലയിലെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ നാളെ 11ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും. മലയാള മനോരമയും ചേംബർ ഓഫ് കൊമേഴ്സും ചേർന്നു നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ യുവതയുടെ കായികശേഷി മാറ്റുരയ്ക്കുന്ന മലബാറിലെ പ്രശസ്തമായ കണ്ണൂർ ബീച്ച് റൺ മാരത്തണിനു മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ അത്‌ലറ്റിക്സ് മേഖലയിലെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ നാളെ 11ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും. മലയാള മനോരമയും ചേംബർ ഓഫ് കൊമേഴ്സും ചേർന്നു നടത്തുന്ന സെമിനാറിൽ 2 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത 10 അത്‌ലറ്റിക്സ് പരിശീലകരും കായികാധ്യാപകരും പങ്കെടുക്കും.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ അധ്യക്ഷത വഹിക്കും. അത്‌ലറ്റിക്സിൽ 2 ജില്ലകളുടെയും ആവശ്യങ്ങളും പരിഹാര നിർദേശങ്ങളുമാണു സെമിനാർ ചർച്ച ചെയ്യുകയെന്നു ബീച്ച് റൺ ചെയർമാൻ എ.കെ.റഫീഖ് പറഞ്ഞു. 

ADVERTISEMENT

മലയാള മനോരമയാണു 18ന് പുലർച്ച നടക്കുന്ന ബീച്ച് റണ്ണിന്റെ മീഡിയ പാർട്ണർ. മാരത്തണിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. വിദേശതാരങ്ങളടക്കം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യമായെത്തുന്ന 21 കിലോമീറ്റർ ഹാഫ് മാരത്തണും കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റണ്ണുമാണ് ഈ വർഷത്തെ പ്രത്യേകതകൾ. 

ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരിവിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ട്. ആകെ സമ്മാനത്തുക 4 ലക്ഷത്തോളം രൂപയാണ്.

ADVERTISEMENT

 വിവിധ വിഭാഗങ്ങളും 3 സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും: 21 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ. 10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ. വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ  5,000 രൂപ, 2500 രൂപ, 1000 രൂപ. റജിസ്ട്രേഷന്: 9074684778. https://tinyurl.com/KBR2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT