ധർമശാല ∙ കണ്ണൂർ കെൽട്രോണിന് ഒരു ബിഗ് സല്യൂട്ട്! രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം സ്ഥാപിച്ച കെൽട്രോൺ അഭിമാന നേട്ടത്തിലേക്ക്. ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണു നൂതന പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ വിഎസ്എസ്​സി, സിഎംഇടി, എൻഎംപിഎൽ എന്നിവയും ഗവേഷണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധർമശാല ∙ കണ്ണൂർ കെൽട്രോണിന് ഒരു ബിഗ് സല്യൂട്ട്! രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം സ്ഥാപിച്ച കെൽട്രോൺ അഭിമാന നേട്ടത്തിലേക്ക്. ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണു നൂതന പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ വിഎസ്എസ്​സി, സിഎംഇടി, എൻഎംപിഎൽ എന്നിവയും ഗവേഷണത്തിനു സഹകരിക്കും. സൂപ്പർ കപ്പാസിറ്റർ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിനാവശ്യമായ സൂപ്പർ കപ്പാസിറ്റർ രാജ്യത്തു തന്നെ ഉൽപാദിപ്പിക്കപ്പെടും. 

2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിലെ പരീക്ഷണഘട്ടത്തിലെ നിർമാണം വിജയമായിരുന്നു. സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ച 18 കോടി രൂപയടയ്ക്കം 42 കോടി രൂപയുടെ പദ്ധതിയാണിത്. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.

ADVERTISEMENT

തുടക്കം 1974ൽ
1974 ഒക്ടോബർ 8ന് സ്പാഗ് ഇലക്ട്രോ മാഗ്ന എന്ന ബെൽജിയൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡ് തുടങ്ങിയത്. സ്ഥാപക ചെയർമാൻ കെപിപി നമ്പ്യാരുടെ പേരിലുള്ള ഗവേഷണ സ്ഥാപനം കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡിഎസ്ഐആർ അംഗീകാരമുള്ള ഗവേഷണ ലബോറട്ടറി കൂടിയാണ്.

ഇന്ന് അലുമിനിയം ഇലക്ട്രോലിറ്റിക് കപ്പാസിറ്റർ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമെന്ന പ്രത്യേകതയുമുണ്ട്. 1400ൽ പരം ഷെയർ ഹോൾഡേഴ്സുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിൽ എൽഐസി, ജിഐസി, ഐസിഐസിഐ, വിഐസി ആൻഡ് എസ്ഐഡിസിഒ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. 

ADVERTISEMENT

3.5 കോടി രൂപ ചെലവഴിച്ചു ഒരുക്കിയ ഡ്രൈ റൂമാണ് പുതിയ പദ്ധതിയുടെ ഹൈലൈറ്റ്. ഇതിനുള്ളിൽ പ്രത്യേക താപനില ഒരുക്കിയാണ് കപ്പാസിറ്റർ നിർമാണം. 5 കോടി രൂപ ചെലവഴിച്ചു കെട്ടിടവും നിർമിച്ചു.

പ്രതിദിനം 2100 കപ്പാസിറ്റർ
പുതിയ പ്ലാന്റിൽ നിന്നു പ്രതിദിനം 2100 കപ്പാസിറ്റർ നിർമിക്കാനാകും. നാലു വർഷത്തിനകം 22 കോടി രൂപയുടെ വാർഷിക വിറ്റുവരവ് പ്രതീക്ഷിക്കുന്നു. 42 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ 63 കോടി രൂപയുടെ വാർഷിക വിറ്റുവരവാണു കണക്കാക്കുന്നത്.

ADVERTISEMENT

സ്ഥാപനത്തിൽ 2022–23 ൽ 94.96 കോടി രൂപയുടെ വിൽപന നടന്നു. രണ്ടു കോടിയിലധികം രൂപ ലാഭം കണക്കാക്കുന്നു. 600ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം കഴിഞ്ഞ 6 വർഷമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം 125 കോടി രൂപയുടെ വിൽപന പ്രതീക്ഷിക്കുന്നു. ഈ മുന്നേറ്റത്തിന് മാനേജിങ് ഡയറക്ടർ കെ.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമം കൂടിയുണ്ട്.

എന്താണ് സൂപ്പർ കപ്പാസിറ്റർ?
ഉയർന്ന ശേഷിയും കുറഞ്ഞ വോൾട്ടേജ് പരിധിയുള്ള കപ്പാസിറ്റർ ആണിവ. ബാറ്ററിയിൽ ഉള്ളതിനെക്കാൾ വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും. റീചാർജ് ചെയ്യാവുന്ന ബാറ്ററിയെക്കാൾ കൂടുതൽ ചാർജ്, ഡിസ്‌ചാർജ് സൈക്കിളുകൾ എന്നിവ കൈകാര്യം ചെയ്യും. ഗതാഗതം, ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജം, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, വ്യാവസായിക മേഖലകൾ തുടങ്ങിയവയ്ക്കെല്ലാം സൂപ്പർ കപ്പാസിറ്ററുകൾ പ്രയോജനപ്പെടുത്താം. 

ബാറ്ററിയുടെ വലുപ്പം കുറച്ചു പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സാധിക്കും. പവർ ബാങ്കുകളുമായി ഉപയോഗിക്കാം. ഓർഗാനിക് ഇലക്ട്രോലിറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡ് അടിസ്ഥാനമാക്കിയാണ് ഇവ നിർമിക്കുന്നത്. സാധാരണ ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ചു 100 മടങ്ങ് ഊർജം സംഭരിക്കാൻ കഴിയും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT