കൂത്തുപറമ്പ് ∙ പതിനായിരങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം നാട്ടുനന്മയുടെ നറുവെളിച്ചം പകർന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. അഞ്ചരക്കണ്ടി പുഴ അതിരിടുന്ന മമ്പറം ടൗണിൽ നിന്ന് വിളിപ്പാടകലെയുള്ള മമ്പറം ഹയർസെക്കൻഡറി സ്കൂൾ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിലെ

കൂത്തുപറമ്പ് ∙ പതിനായിരങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം നാട്ടുനന്മയുടെ നറുവെളിച്ചം പകർന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. അഞ്ചരക്കണ്ടി പുഴ അതിരിടുന്ന മമ്പറം ടൗണിൽ നിന്ന് വിളിപ്പാടകലെയുള്ള മമ്പറം ഹയർസെക്കൻഡറി സ്കൂൾ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ പതിനായിരങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം നാട്ടുനന്മയുടെ നറുവെളിച്ചം പകർന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. അഞ്ചരക്കണ്ടി പുഴ അതിരിടുന്ന മമ്പറം ടൗണിൽ നിന്ന് വിളിപ്പാടകലെയുള്ള മമ്പറം ഹയർസെക്കൻഡറി സ്കൂൾ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ പതിനായിരങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം നാട്ടുനന്മയുടെ നറുവെളിച്ചം പകർന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. അഞ്ചരക്കണ്ടി പുഴ അതിരിടുന്ന മമ്പറം ടൗണിൽ നിന്ന് വിളിപ്പാടകലെയുള്ള മമ്പറം ഹയർസെക്കൻഡറി സ്കൂൾ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിലെ മികവാർന്ന വിദ്യാലയങ്ങളുടെ പട്ടികയിൽ തലയുയർത്തി നിൽക്കുകയാണ്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയ്ക്ക് സ്വർണക്കപ്പ് നേടിയെടുക്കുന്നതിന് മികച്ച പങ്കാളിത്തം ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്. 

മമ്പറം ഹയർസെക്കൻഡറി സ്കൂളിന്റെ 40ാം വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. (ഫയൽ ചിത്രം)

2023ൽ വിദ്യലയം 40ാം വാർഷികം ആഘോഷിച്ചു. മമ്പറം പി.മാധവന്റെ നേതൃത്വത്തിൽ രൂപീകരിച്ച മമ്പറം എജ്യുക്കേഷനൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1983ൽ 5 ക്ലാസുകളിലായി ആരംഭിച്ച വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ വിദ്യാർഥികൾ അധ്യയനം നടത്തുന്നുണ്ട്. തികഞ്ഞ അച്ചടക്കത്തോടെ അധ്യായനം കൊണ്ടുപോകുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. 

മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ശാസ്ത്ര ലാബ്.
ADVERTISEMENT

എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിക്കുമ്പോൾ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി ഏറ്റവും കൂടുതൽ എപ്ലസ് നേടുന്ന വിദ്യാലയമെന്ന നേട്ടവും സ്വന്തമാക്കുന്നുണ്ട് മമ്പറം ഹയർ സെക്കൻഡറി സ്കൂൾ. 

കൊല്ലത്തു സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച നേട്ടമുണ്ടാക്കിയ മമ്പറം ഹയർസെക്കൻഡറി സ്കൂൾ ടീം.

വിദ്യാർഥികളിൽ അച്ചടക്കവും കൃത്യനിഷ്ഠയും സേവന തൽപരതയും വളർത്തിയെടുക്കുന്നതിന് വിവിധ സന്നദ്ധ സേനാ യൂണിറ്റുകളുടെ പ്രവർത്തനം വിദ്യാലയത്തിൽ സജീവമാണ്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്പിസി, എൻസിസി, ജെആർസി, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങൾ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിലും എൻഎസ്എസ് യൂണിറ്റുകൾ ഹയർസെക്കൻഡറിയിലും വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 

ADVERTISEMENT

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി 6,7,8 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ഫുട്ബോൾ, വോളിബോൾ ബാഡ്മിന്റൻ പരിശീലനം നൽകുന്നുണ്ട്. എസ്പിസി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയിൽ ഹൈസ്കൂളിലെ 271 കുട്ടികൾക്കും ഹയർസെക്കൻഡറിയിൽ 160 കുട്ടികൾക്കും എൻഎസ്എസിൽ 50 പേർക്കും ഓരോ വർഷവും അവസരം ലഭിക്കുന്നു. 

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ സമ്മാനം നേടിയ മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി അവനി സമ്മാനം സ്വീകരിക്കുന്നു.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള ശാസ്ത്ര - ഗണിത ശാസ്ത്ര ലാബുകൾ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന രീതിയിൽ മികച്ച കംപ്യൂട്ടർ ലാബ് ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സജ്ജമാണ്. ആധുനിക രീതിയിലുള്ള ലൈബ്രറിയും വായനമുറിയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

കലോത്സവങ്ങളിലും കായിക മേളകളിലും ശാസ്ത്ര മേളയിലും സംസ്ഥാനത്തെ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര മേളയിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം പലതവണ മമ്പറം ഹയർസെക്കൻഡറി സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ തുടർച്ചയായി ഈ വിദ്യാലയം പങ്കെടുക്കുന്നുണ്ട്. ഐഎഎസ്, ഐഎഫ്എസ് എന്നീ നേട്ടങ്ങൾ കൈവരിച്ചവർ മാത്രമല്ല ജില്ലയിലെ മികച്ച ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ എന്നിങ്ങനെ സമസ്ത മേഖലയിൽ തലയുയർത്തി നിൽക്കുന്ന ഒട്ടേറെ പൂർവവിദ്യാർഥികൾ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. ബാബു ജനാർദനൻ പള്ളിയത്ത് പ്രധാനാധ്യാപകനും സി.പി.രാജേഷ് പ്രിൻസിപ്പലുമാണ്. പ്രഗല്ഭരായ നൂറിലേറെ അധ്യാപകരിൽ മൂന്നു പേർ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT