മട്ടന്നൂർ∙ പണം ദുർവ്യയം ചെയ്തതു കൊണ്ടല്ല കേരളത്തിൽ ധന പ്രതിസന്ധി ഉണ്ടായതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മട്ടന്നൂർ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സർക്കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂർ മണ്ഡലത്തിൽ നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ പണം ദുർവ്യയം ചെയ്തതു കൊണ്ടല്ല കേരളത്തിൽ ധന പ്രതിസന്ധി ഉണ്ടായതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മട്ടന്നൂർ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സർക്കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂർ മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ. 7 വർഷത്തിനിടയിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകർത്തെറിഞ്ഞപ്പോഴും വികസന പ്രവർത്തനങ്ങളിൽ നിന്നു സർക്കാർ പിന്തിരിഞ്ഞിട്ടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കാൻ നോക്കുന്നു. 

 എന്നാൽ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും 2025 നവംബർ ഒന്നിനു അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ടൗണിൽ പഴശ്ശി ജലസേചന വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 3 ഏക്കറിലാണ് 34.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റവന്യു ടവർ നിർമിച്ചത്. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. 

ADVERTISEMENT

  താഴെ നിലയിൽ ഇലക്ട്രിക്കൽ റൂം, ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ്, കാർ പാർക്കിങ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ എഇഒ ഓഫിസ്, എസ്എസ്എ- ബിആർസി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ് എന്നിവയും രണ്ടാം നിലയിൽ ഐസിഡിഎസ് ഓഫിസ്, എൽഎ കിൻഫ്ര, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ഓഫിസ്, എക്‌സൈസ് സർക്കിൾ ഓഫിസ് എന്നിവയുമാണ് ഉള്ളത്.

മൂന്നാം നിലയിൽ എൽ എ എയർപോർട്ട് ഓഫിസ്, ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫിസ്, പഴശ്ശി ഇറിഗേഷൻ, മട്ടന്നൂർ വെക്ടർ കൺട്രോൾ ഓഫിസ്, പുരാവസ്തു വകുപ്പ് ഓഫിസ്, മൈനർ ഇറിഗേഷൻ ഓഫിസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയിൽ വിഡിയോ കോൺഫറൻസ് റൂം, ലൈബ്രറി, ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. 

ADVERTISEMENT

നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, സംസ്ഥാന ഭവന നിർമാണ ബോർഡ് കമ്മിഷണർ രാഹുൽ കൃഷ്ണ ശർമ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, ചീഫ് എൻജിനീയർ ബി.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ എം.രതീഷ്, നഗരസഭ ഉപാധ്യക്ഷ ഒ.പ്രീത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഗംഗാധരൻ(മാങ്ങാട്ടിടം),  വി.ഹൈമാവതി(മാലൂർ),  പി. ശ്രീമതി(തില്ലങ്കേരി), പി.കെ.ഷൈമ (കൂടാളി), കെ.വി.മിനി(കീഴല്ലൂർ), നഗരസഭാ സ്ഥിര സമിതി അധ്യക്ഷരായ പി.ശ്രീനാഥ്, പി.പ്രസീന, കെ.മജീദ്, വി.കെ.സുഗതൻ, പി.അനിത, വാ‍ർഡ് കൗൺസിലർ പി.പ്രജില,  സംസ്ഥാന ഭവന നിർമാണ ബോർഡ് അംഗം കാരായി രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.