പരിയാരം∙ മെഡിക്കൽ കോളജ് ആശുപത്രി 25 വർഷം യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചതിന്റെ ബാക്കി പത്രം 1000 കോടി രൂപയുടെ കടബാധ്യതയായിരുന്നു. കൂടെ കുറെ വിവാദങ്ങളും. സ്വന്തം അണികളെ തിരുകിക്കയറ്റി ഉദ്യോഗസ്ഥർ ‘വേണ്ടപ്പെട്ടവർക്കു’ കരുതലായി. കെടുകാര്യസ്ഥതയ്ക്കും കുറവില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം∙ മെഡിക്കൽ കോളജ് ആശുപത്രി 25 വർഷം യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചതിന്റെ ബാക്കി പത്രം 1000 കോടി രൂപയുടെ കടബാധ്യതയായിരുന്നു. കൂടെ കുറെ വിവാദങ്ങളും. സ്വന്തം അണികളെ തിരുകിക്കയറ്റി ഉദ്യോഗസ്ഥർ ‘വേണ്ടപ്പെട്ടവർക്കു’ കരുതലായി. കെടുകാര്യസ്ഥതയ്ക്കും കുറവില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ജപ്തി നടപടിയിലേക്കുമെത്തി.

ഈ അവസ്ഥയിലാണ് 2018 ഏപ്രിൽ 27ന് പിണറായി സർക്കാർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി സർക്കാർ നിയന്ത്രണത്തിലാക്കിയത്. എന്നാൽ, സർക്കാർ ഏറ്റെടുത്ത് 6 വർഷമായിട്ടും കണ്ണൂർ ഗവ.മെഡിക്കൽ കോളജ് എന്ന പേരുമാറ്റവും കെട്ടിടത്തിന്റെ നിറംമാറ്റവും അല്ലാതെ കാര്യമായ ഒരു മാറ്റവും ഇവിടെ നടപ്പാക്കിയിട്ടില്ല. വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും ആശുപത്രിയുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നുണ്ട്. സർക്കാർ ഏറ്റെടുത്ത് 6 വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ചികിത്സയ്‌ക്കെത്തുന്നവരും ജീവനക്കാരും 

ADVERTISEMENT

ബുദ്ധിമുട്ടുന്നു. അടച്ചിട്ട് വാർഡുകൾ
രോഗികൾ കൂടുമ്പോഴും അടിസ്ഥാന സൗകര്യം വർധിപ്പിക്കേണ്ട അധികൃതർ ഉള്ളതു പോലും നിലനിർത്താൻ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയാണു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പറയാനുള്ളത്. കാൽ നൂറ്റാണ്ട് പഴക്കമുള്ള പരിയാരം മെഡിക്കൽ കോളജ് ആശുപത്രി നവീകരിക്കാൻ സർക്കാർ 40 കോടി അനുവദിക്കുകയും 2 വർഷ മുൻപ് നവീകരണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പുറം കെട്ടിടം പെയിന്റിങ് നടത്തി മോടിയാക്കുന്നുണ്ട്. 

റോഡ് ടാറിങ് നടത്തി. എന്നാൽ, ആശുപത്രിയിലെ വാർഡ് നവീകരിക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്നു ജനങ്ങൾ പറയുന്നു. പല വാർഡുകളും അടച്ചിട്ട് മാസങ്ങളായി. അതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് കിടത്തിച്ചികിത്സയ്ക്ക് ഇടമില്ലാത്ത അവസ്ഥയുണ്ട്. പല നിർമാണ പ്രവൃത്തിയും പാതി വഴിക്കാണ്. 

ADVERTISEMENT

മരുന്നിനു കൂട്ടായി കൂട്ടിരിപ്പുകാർ
ആശുപത്രിയിൽ എത്തുന്ന വിവിധ തരം മരുന്നുകൾ സൂക്ഷിക്കുന്നത് ആശുപത്രി വരാന്തയിലാണ്. പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും അലക്ഷ്യമായി കൈകാര്യം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. 20 ലക്ഷം രൂപ ചെലവിട്ടു മരുന്നു സൂക്ഷിക്കാൻ കെട്ടിടം നവീകരിച്ചിട്ടും മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്. രോഗിയുടെ കൂട്ടിരിപ്പുകാർക്കു വിശ്രമ കേന്ദ്രം നിർമിക്കാത്തതിനാൽ ആശുപത്രി വരാന്തയിലാണു കൂട്ടിരിപ്പുകാരുടെ രാത്രി വിശ്രമം. 

പരിയാരം മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ സൂക്ഷിച്ച മരുന്നുപെട്ടികൾ

മുൻഗണനാ റേഷൻ കാർഡ് വിഭാഗങ്ങളിൽ, എഎവൈയിൽ ഉൾപ്പെടാത്തവർക്കു പരിയാരത്തു പൂർണമായി സൗജന്യ ചികിത്സ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പൂർണമായി സൗജന്യ ചികിത്സ നൽകുന്നുണ്ട്. ലാബ് പരിശോധനകൾക്കെല്ലാം എഎവൈയിൽ ഉൾപ്പെടാത്ത ബിപിഎൽ വിഭാഗക്കാർ പണം നൽകണം.  

ADVERTISEMENT

2 കാത്‌ലാബ് പ്രവർത്തിക്കുന്നില്ല
സംസ്ഥാനത്ത് എറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടത്തുന്ന പരിയാരം കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്‌ലാബുകളിൽ രണ്ടും ഇപ്പോൾ തകരാറിലാണ്. യഥാസമയം ഇവ ശരിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കാതിരുന്നതിനാൽ ഹൃദയചികിത്സ പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കാത്‌ലാബ് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കാത്തതെന്ന ആരോപണവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമിടയിൽ ശക്തമാണ്.

പരിയാരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ കാത് ലാബ് വാർഡ്

∙ നാളെ
ഇവിടെ ഇതെല്ലാം പ്രവർത്തനരഹിതം