കണ്ണൂർ∙ വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്നലെ വിപണിയിൽ വൻതിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി, വിഷുസദ്യ എന്നിവ ഒരുക്കാനുള്ള സാധനങ്ങൾക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. കണി ഒരുക്കാനുള്ള കണിക്കൊന്ന, കണ്ണിമാങ്ങ, ചക്ക എന്നിവയ്ക്ക് വിഷുത്തലേന്നാണ് ആവശ്യക്കാർ കൂടുതലെത്തുക. പടക്ക വിപണിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്നലെ വിപണിയിൽ വൻതിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി, വിഷുസദ്യ എന്നിവ ഒരുക്കാനുള്ള സാധനങ്ങൾക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. കണി ഒരുക്കാനുള്ള കണിക്കൊന്ന, കണ്ണിമാങ്ങ, ചക്ക എന്നിവയ്ക്ക് വിഷുത്തലേന്നാണ് ആവശ്യക്കാർ കൂടുതലെത്തുക. പടക്ക വിപണിയിലും ഇന്നലെ രാത്രി വൈകും വരെ തിരക്ക് അനുഭവപ്പെട്ടു.

വിഷുക്കണി ഒരുക്കുമ്പോൾ ശ്രീകൃഷ്ണ വിഗ്രഹത്തിൽ വയ്ക്കാനുള്ള മയിൽപ്പീലി വാങ്ങുന്നവരുടെ ദൃശ്യം തലശ്ശേരിയിൽ നിന്ന്.

വസ്ത്രാലയങ്ങളിലും ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ടായി. വിഷു ഉത്സവം നടക്കുന്ന മിക്ക ക്ഷേത്രങ്ങളിലും ഇന്നലെയായിരുന്നു കൊടിയേറ്റം. പ്രസിദ്ധമായ മാവിലാക്കാവ് വിഷു ഉത്സവം ഇന്ന് തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിഷു ആശംസാ കാർഡുകൾ വീട്ടിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നത് ഇത്തവണത്തെ വിഷുവിന്റെ പ്രത്യേകതയാണ്.

വിഷുത്തലേന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിലെ വിഷു വിപണിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നവർ. ചിത്രം: മനോരമ
ADVERTISEMENT

വീടുകളിൽ ഇന്ന് പുലർച്ചെ കണി ദർശനത്തോടൊപ്പം പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും നടക്കും. ശേഷം കൈനീട്ടം നൽകും. തുടർന്ന് ക്ഷേത്രത്തിലെത്തി കണി ദർശനം നടത്തും. വിഷു ദിവസം എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനത്തിരക്ക് അനുഭവപ്പെടുമെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഏറെ ഭക്തജനങ്ങൾ എത്തും. ക്ഷേത്രദർശനത്തിന് ശേഷം എല്ലാവരും സദ്യ ഒരുക്കങ്ങളിലേക്ക് നീങ്ങും. വിഷുസദ്യ കഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷം തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ബന്ധു വീടുകളിലേക്ക് പോകുന്നവരെ കൊണ്ടും നാടും നഗരവും വീണ്ടും തിരക്കിലമരും.