സിപിഎം നിശ്ശബ്ദം; മാഹിയിൽ പ്രചാരണം സജീവമായി
മാഹി ∙ വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതുച്ചേരി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നു.ഇന്ത്യ മുന്നണി സ്ഥാനാർഥി കോൺഗ്രസിലെ വി.വൈത്തിലിംഗത്തിനു വോട്ട് തേടുന്നതിന്റെ ഭാഗമായി കവലകളിൽ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ തെരുവുയോഗങ്ങൾ

മാഹി ∙ വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതുച്ചേരി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നു. ഇന്ത്യ മുന്നണി സ്ഥാനാർഥി കോൺഗ്രസിലെ വി.വൈത്തിലിംഗത്തിനു വോട്ട് തേടുന്നതിന്റെ ഭാഗമായി കവലകളിൽ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ തെരുവുയോഗങ്ങൾ സംഘടിപ്പിച്ചു. രമേശ് പറമ്പത്ത് എംഎൽഎ മൂലക്കടവിൽ ഉദ്ഘാടനം ചെയ്തു. എം.പി.അഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
പ്രചാരണ വാഹന ജാഥ മേഖലയിൽ എത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ, കെ.ഹരീന്ദ്രൻ, ജിതേഷ് വാഴയിൽ, ആശാലത, സാഹീർ പാലയ്ക്കൽ, കെ.വി.മോഹനൻ, പി.യൂസഫ്, കെ.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് സമാപന സമ്മേളനം ഇരട്ടപ്പിലാക്കൂൽ കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.റഷീദ്, കെ.ഇസ്മായിൽ, പി.അയൂബ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി സ്ഥാനാർഥി മന്ത്രി നമശിവായത്തിന്റെ പ്രചാരണവും സജീവമാണ്. വീട് കയറി വോട്ട് പിടിക്കലും നടത്തിവരുന്നു. സിപിഎം മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (യുആർപിഐ) സ്ഥാനാർഥി പ്രഭുദേവനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രത്യക്ഷ പ്രവർത്തനം നടത്തുന്നില്ല.