മാഹിയിൽ വേനൽ അവധിയില്ലാതെ അധ്യയന വർഷത്തിനു തുടക്കം; വേനൽച്ചൂടിൽ തളർന്ന് വിദ്യാർഥികൾ
മാഹി ∙ മേഖലയിലെ സർക്കാർ സ്കൂളുകൾ സിബിഎസ്ഇ സിലബസിൽ മാറിയതോടെ സ്കൂൾ വേനൽ അവധിയില്ലാതെ അധ്യയന വർഷം ആരംഭിച്ചത് വിദ്യാർഥികളെ തളർത്തുന്നു.കടുത്ത വേനലിൽ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. മാഹി മേഖലയിലെ മിക്ക സ്കൂളുകളിലും കൃത്യമായി ഫാനുകൾ

മാഹി ∙ മേഖലയിലെ സർക്കാർ സ്കൂളുകൾ സിബിഎസ്ഇ സിലബസിൽ മാറിയതോടെ സ്കൂൾ വേനൽ അവധിയില്ലാതെ അധ്യയന വർഷം ആരംഭിച്ചത് വിദ്യാർഥികളെ തളർത്തുന്നു. കടുത്ത വേനലിൽ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. മാഹി മേഖലയിലെ മിക്ക സ്കൂളുകളിലും കൃത്യമായി ഫാനുകൾ പ്രവർത്തിക്കുന്നില്ല. പുതുതായി എടുത്ത സ്കൂൾ കെട്ടിടങ്ങൾ ആവശ്യമായ വായു സഞ്ചാരവും വെളിച്ചവും ഇല്ലാത്തതാണ് എന്ന ആരോപണമുണ്ട്.
കഴിഞ്ഞ വർഷം സ്ഥാപിച്ച പുതിയ ഫാനുകൾ ഗുണമേന്മ കുറഞ്ഞതാണെന്നും വേഗം ഇല്ലാത്തതാണെന്നും തുടക്കം മുതൽ പരാതിയുണ്ടായിരുന്നു. പ്രവർത്തിക്കാത്ത ഫാനുകൾക്ക് കീഴേ കുട്ടികൾ തളരുന്ന കാഴ്ച. വേനൽ ശക്തമായി തുടരുന്നതിനാൽ ഉടൻ സ്കൂളുകൾക്ക് അവധി നൽകി, പിന്നീട് അധ്യയന ദിവസം കൂട്ടിച്ചേർക്കുന്ന രീതി സ്വീകരിക്കണം എന്ന ആവശ്യവും ശക്തമാണ്.
വേനൽ അവധിക്കാലത്ത് കേരളത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ ക്ലാസ് സമയം രാവിലെ 7.30 മുതൽ 10.30വരെ ക്രമപ്പെടുത്തണം എന്ന ഹൈക്കോടതി ഉത്തരവ് നിലവിൽ ഉള്ളതിനാൽ മാഹിയിൽ ഈ ഉത്തരവ് മുൻ നിർത്തി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുകൂല നിലപാട് സ്വീകരിക്കാൻ ആവശ്യമായ ഇടപെടൽ മാഹിയിൽ നിന്നും വേണമെന്ന ആവശ്യവും ശക്തമാണ്. മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തരുത് എന്ന ഉത്തരവ് സ്കൂളുകൾ പാലിക്കുന്നും എന്ന് ഉറപ്പ് വരുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിലപാട് എടുത്തിട്ടുണ്ട്.