ജനത്തിരക്കിലലിഞ്ഞ് സുരേഷ് ഗോപി; വിവിധ ഭാഗങ്ങളിൽ തിരക്കിട്ട പരിപാടികൾ
കണ്ണൂർ∙ മാടായിക്കാവ്, പറശ്ശിനിക്കടവ്, കൊട്ടിയൂർ അമ്പലം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, അതിനിടെ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, കഥാകൃത്ത് ടി.പത്മനാഭന്റെ വീട്, പയ്യാമ്പലത്ത് ബിജെപി നേതാവ് കെ.ജി.മാരാരുടെ സ്മൃതികുടീരം, ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദന്റെ വീട്– ഇന്നലെ ജില്ലയാകെ കേന്ദ്ര
കണ്ണൂർ∙ മാടായിക്കാവ്, പറശ്ശിനിക്കടവ്, കൊട്ടിയൂർ അമ്പലം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, അതിനിടെ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, കഥാകൃത്ത് ടി.പത്മനാഭന്റെ വീട്, പയ്യാമ്പലത്ത് ബിജെപി നേതാവ് കെ.ജി.മാരാരുടെ സ്മൃതികുടീരം, ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദന്റെ വീട്– ഇന്നലെ ജില്ലയാകെ കേന്ദ്ര
കണ്ണൂർ∙ മാടായിക്കാവ്, പറശ്ശിനിക്കടവ്, കൊട്ടിയൂർ അമ്പലം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, അതിനിടെ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, കഥാകൃത്ത് ടി.പത്മനാഭന്റെ വീട്, പയ്യാമ്പലത്ത് ബിജെപി നേതാവ് കെ.ജി.മാരാരുടെ സ്മൃതികുടീരം, ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദന്റെ വീട്– ഇന്നലെ ജില്ലയാകെ കേന്ദ്ര
കണ്ണൂർ∙ മാടായിക്കാവ്, പറശ്ശിനിക്കടവ്, കൊട്ടിയൂർ അമ്പലം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, അതിനിടെ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, കഥാകൃത്ത് ടി.പത്മനാഭന്റെ വീട്, പയ്യാമ്പലത്ത് ബിജെപി നേതാവ് കെ.ജി.മാരാരുടെ സ്മൃതികുടീരം, ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദന്റെ വീട്– ഇന്നലെ ജില്ലയാകെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയായിരുന്നു. മന്ത്രിയായി ചുമതലയേറ്റ് ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ എവിടെയും ജനത്തിരക്ക്. ആളുകൾക്കു വേണ്ടിയിരുന്നത് സുരേഷ്ഗോപിക്കൊപ്പം സെൽഫിയെടുക്കുക. ആഗ്രഹിച്ചെത്തിയവർക്കൊപ്പം ചിരിച്ചുകൊണ്ട് സുരേഷ്ഗോപി ഫോട്ടോയ്ക്കു നിന്നു.
മാടായിക്കാവ്
രാവിലെ ജില്ലയിലെത്തിയ അദ്ദേഹം രാഷ്ട്രീയക്കാരൊന്നും കൂടെയില്ലാതെയാണു മാടായിക്കാവിലെത്തിയത്. സുരേഷ്ഗോപിയുടെ വരവറിഞ്ഞ് ആളുകൾ നേരത്തേയെത്തിയിരുന്നു. അധികവും സ്ത്രീകൾ. സ്വീകരിക്കാൻ ബിജെപി, ആർഎസ്എസ് നേതാക്കന്മാരും പ്രവർത്തകരും. 11.15 നു തന്നെ സുരേഷ് ഗോപി സംസ്ഥാന സർക്കാരിന്റെ 145–ാം നമ്പർ കാറിൽ എത്തി. പുഞ്ചിരിയോടെ എല്ലാവരെയും അഭിവാദ്യം ചെയ്തു. വാദ്യമേളത്തിന്റെ അകമ്പടിയോടെ അധികൃതർ സ്വീകരിച്ചു. ചിറയ്ക്കൽ കോവിലകം വലിയരാജ സി.കെ.രാമവർമയുടെയും ക്ഷേത്രം മാനേജർ എൻ.നാരായണ പിടാരരുടെയും നേതൃത്വത്തിൽ ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കി.
പറശ്ശിനിക്കടവ്
12.30ന് പറശ്ശിനിക്കടവ് അമ്പലത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. മുത്തപ്പന്റെ ഇഷ്ട നിവേദ്യം അർപ്പിച്ചു തൊഴുതു. കഴകപ്പുരയിലെത്തി മടപ്പുര കുടുംബാംഗങ്ങളെ കണ്ടു.പുഴുങ്ങിയ പയറും തേങ്ങാപ്പൂളുമിട്ട പ്രസാദം കഴിച്ച ശേഷം അടുത്ത സ്ഥലത്തേക്ക്.
ശാരദാസ്
മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ കല്യാശ്ശേരിയിലെ ശാരദാസിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ നായനാരുടെ ഭാര്യ ശാരദ ടീച്ചറും മകൻ കൃഷ്ണകുമാറും ബന്ധുക്കളും സദ്യയും പായസവുമൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. ശാരദ ടീച്ചർക്കൊപ്പമിരുന്ന് സദ്യയുണ്ട ശേഷം ടി.പത്മനാഭന്റെ വീട്ടിലേക്ക്.
കവിത ചൊല്ലി പത്മനാഭൻ
മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കവിത ചൊല്ലിയാണ് ടി.പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നാലു പുസ്തകങ്ങളും സമ്മാനമായി നൽകി.
പയ്യാമ്പലം
പുഷ്പഹാരങ്ങളുമായി ബിജെപി ജില്ലാ നേതാക്കൾ ഒരു മണി മുതൽ പയ്യാമ്പലത്ത് കെ.ജി.മാരാർ സ്മൃതികുടീരത്തിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി സുരേഷ് ഗോപിയെ സ്വീകരിച്ചു. അപ്പോഴേക്കും മുദ്രാവാക്യം വിളിയോടെ പ്രവർത്തകരെത്തി. പ്രവർത്തകർ നൽകിയ ഷാൾ കെ.ജി.മാരാരുടെ പ്രതിമയിൽ ചാർത്തിഅദ്ദേഹം ആദരമർപ്പിച്ചു.
കൊട്ടിയൂർ
വൈകിട്ട് 5.30ന് ആണ് കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, എക്സിക്യൂട്ടീവ് ഓഫിസർ കെ.ഗോകുൽ, ട്രസ്റ്റി അംഗങ്ങൾ എന്നിവർ സുരേഷ് ഗോപിയെ സ്വീകരിച്ചു. ക്ഷേത്രം ഭാരവാഹികൾ നൽകിയ നിവേദനം അദ്ദേഹം സ്വീകരിച്ചു. ക്ഷേത്രദർശനത്തിനു ശേഷം ബിജെപി നേതാവ് പി.പി.മുകുന്ദന്റെ വീട്ടിലെത്തി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുകുന്ദന്റെ സഹോദരൻ പി.പി.ഗണേശൻ സുരേഷ് ഗോപിയെ സ്വീകരിച്ചു. ബിജെപി ദേശീയ നിർവാഹക സമിതിയംഗമായ പി.കെ.കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ കൂടെയുണ്ടായിരുന്നു.
രാജരാജേശ്വരി ക്ഷേത്രം
രാത്രി 8.10ഓടെ സുരേഷ് ഗോപി തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിൽ എത്തി. ടിടികെ ദേവസ്വം പാരമ്പര്യ ട്രസ്റ്റി കെ.ഇ.രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വരവേറ്റു. തുടർന്ന് ക്ഷേത്രത്തിൽ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചു. ബിജെപി നേതാവ് കെ.ര‍്ജിത്ത്, സിനിമാ നിർമാതാവ് മൊട്ടമ്മൽ രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വൻ ജനാവലിയാണ് ക്ഷേത്രത്തിൽ സുരേഷ് ഗോപിയെ കാത്തു നിന്നത്.
‘രാഷ്ട്രീയത്തിലേക്ക് ആദ്യമായി ക്ഷണിക്കുന്നത് കെ.ജി.മാരാരും പി.പി.മുകുന്ദനും’
കണ്ണൂർ∙ കെ.ജി.മാരാരും പി.പി.മുകുന്ദനുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ആദ്യമായി ക്ഷണിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിൽ ആദ്യമായെത്തിയ അദ്ദേഹം, ബിജെപിയുടെ ആദ്യകാല നേതാവ് കെ.ജി.മാരാരുടെ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കെത്തിയതായിരുന്നു.
1991ൽ കെ.ജി.മാരാരും പി.പി.മുകുന്ദനും ഒന്നിച്ചെത്തിയാണ് തന്നെ പാർട്ടിയിലേക്കു ക്ഷണിച്ചതെന്നും അവരുടെ ഓർമകൾ എന്നും മനസ്സിലുണ്ടാകുമെന്നും സുരേഷ്ഗോപി പറഞ്ഞു. ബിജെപി ദേശീയ വൈസ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ദേശീയ കൗൺസിൽ അംഗങ്ങളായ എ.ദാമോദരൻ, സി.രഘുനാഥ്, പി.കെ.വേലായുധൻ, സംസ്ഥാന സമിതിയംഗം സി.നാരായണൻ എന്നിവർ കൂടെയുണ്ടായിരുന്നു. വൈകിട്ട് കൊട്ടിയൂർ മണത്തണയിൽ പി.പി.മുകുന്ദന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.
വടക്കേ മലബാർ വികസനം: പിന്തുണ തേടി നിവേദനങ്ങൾ
കണ്ണൂർ∙ വടക്കേ മലബാറിന്റെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചർച്ച നടത്തി. വിമാനത്താവള വികസനം, വടക്കേ മലബാറിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തൽ, കണ്ണൂർ, കാസർകോട്, വയനാട്, കൂർഗ്, മംഗളൂരു മേഖലകൾ ഉൾപ്പെടുത്തി ടൂറിസം സർക്കീട്ടിനു രൂപം നൽകൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ. ഓണററി സെക്രട്ടറി സി.അനിൽ കുമാർ, ഹനീഷ് കെ.വാണിയങ്കണ്ടി, എ.കെ.റഫീഖ്, ദിനേശ് ആലിങ്കൽ എന്നിവർ പങ്കെടുത്തു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ വിമാനത്താവളങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ഭാരവാഹികൾ നിവേദനം നൽകി. കോഓർഡിനേറ്റർ ജയദേവ് മാൽഗുഡി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ മുഴപ്പിലങ്ങാട്, ഷംഷീർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. ചിറക്കൽ തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചിറക്കൽ സ്വദേശി കെ.എം.പ്രമോദും നിവേദനം നൽകി.