വാഷിങ് മെഷീനുള്ളിൽ മൂർഖൻ പാമ്പ്; കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി
തളിപ്പറമ്പ്∙ കേടായ വാഷിങ് മെഷീൻ ടെക്നിഷ്യൻ എത്തി നന്നാക്കിയ ശേഷം ഒരു തവണ പ്രവർത്തിപ്പിച്ചപ്പോൾ ഉള്ളിൽ വീണത് ഉഗ്രനൊരു മൂർഖൻ പാമ്പിന്റെ കുഞ്ഞ്.കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി നിൽക്കുന്ന മൂർഖനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ മെഷീൻ അടച്ച് വച്ച് വന്യജീവി സംരക്ഷകന്റെ സഹായം തേടി. പൂക്കോത്ത്തെരു

തളിപ്പറമ്പ്∙ കേടായ വാഷിങ് മെഷീൻ ടെക്നിഷ്യൻ എത്തി നന്നാക്കിയ ശേഷം ഒരു തവണ പ്രവർത്തിപ്പിച്ചപ്പോൾ ഉള്ളിൽ വീണത് ഉഗ്രനൊരു മൂർഖൻ പാമ്പിന്റെ കുഞ്ഞ്. കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി നിൽക്കുന്ന മൂർഖനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ മെഷീൻ അടച്ച് വച്ച് വന്യജീവി സംരക്ഷകന്റെ സഹായം തേടി. പൂക്കോത്ത്തെരു മുണ്ടേൻകാവിന് സമീപം പി.വി.ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് ഇന്നലെ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്.
കേടായിരുന്ന മെഷീൻ ടെക്നിഷ്യൻ നന്നാക്കിയ ശേഷം ഒരു തവണ കറക്കിയപ്പോഴാണ് ഉള്ളിലെവിടെയോ നിന്ന് മൂർഖൻ പാമ്പ് മെഷീന്റെ ഉള്ളിൽ വീണത്. തുടർന്ന് വീട്ടുകാർ മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്(മാർക്ക്) പ്രവർത്തകനും വനംവകുപ്പിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂവറുമായ അനിൽ തൃച്ചംബരത്തെ വിവരമറിയിച്ചു. അനിൽ ഇവരുടെ വീട്ടിലെത്തി വാഷിങ് മെഷീനിൽ നിന്ന് പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയിൽ വിട്ടയച്ച ശേഷമാണ് വീട്ടുകാർക്കും സമീപത്തെ നാട്ടുകാർക്കും ആശ്വാസമായത്. വീടിന് ഉള്ളിലുള്ള വാഷിങ് മഷീനുള്ളിൽ എങ്ങനെയാണ് മൂർഖൻപാമ്പ് കയറിക്കൂടിയത് എന്ന് വ്യക്തമായിട്ടില്ല.