കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തിനിടെ ജില്ലയിൽ കള്ളിങ് ചെയ്തത് 930 പന്നികളെയാണ്. 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലും 2024ൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.

കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തിനിടെ ജില്ലയിൽ കള്ളിങ് ചെയ്തത് 930 പന്നികളെയാണ്. 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലും 2024ൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തിനിടെ ജില്ലയിൽ കള്ളിങ് ചെയ്തത് 930 പന്നികളെയാണ്. 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലും 2024ൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തിനിടെ ജില്ലയിൽ കള്ളിങ് ചെയ്തത് 930 പന്നികളെയാണ്. 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലും 2024ൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. ദയാവധം നടത്തുന്ന പന്നികൾക്കു മാത്രമേ നിലവിൽ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളൂ. 

ഇതു കർഷകർക്കു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. രോഗസ്ഥിരീകരണത്തിനു മുൻപേ ചത്തുപോകുന്ന പന്നികൾക്കു കൂടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം മൃഗസംരക്ഷണവകുപ്പ് സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികൾക്ക് കോഴി-പന്നി എന്നിവയെ കശാപ്പ് ചെയ്യുന്ന അറവുശാലയിലെ മാലിന്യം തീറ്റയായി നൽകിയതായി കർഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ഫാമിൽ തീറ്റ നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം. 

ADVERTISEMENT

മരണനിരക്ക് 100% 
പന്നികളെ മാരകമായി ബാധിക്കുന്ന ആഫ്രിക്കൻ പന്നിപ്പനിയുടെ മരണ നിരക്ക് 100 ശതമാനമാണ്. കഠിനമായ പനി, പെട്ടെന്നുള്ള മരണം, വിശപ്പില്ലായ്മ, ഛർദി, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, ചെവി/വാൽ/നെഞ്ച്/വയർ എന്നീ ഭാഗങ്ങളിലെ തൊലിപ്പുറത്ത് കടും ചുവപ്പ് നിറം/പർപ്പിൾ നിറം, ഗർഭം അലസൽ എന്നിവയാണ് ഈ സാംക്രമിക രോഗത്തിന്റെ ലക്ഷണങ്ങൾ.

പകരില്ല
പന്നിയൊഴികെ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുന്ന രോഗമല്ല ആഫ്രിക്കൻ പന്നിപ്പനി.

ADVERTISEMENT

ചികിത്സയില്ല
ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ വാക്സീനോ ചികിത്സയോ നിലവിലില്ല. ദുരന്ത നിവാരണത്തിന്റെ ഭാഗമായി  രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണു പ്രധാന രോഗനിയന്ത്രണ മാർഗം. തുടർന്ന് അണുനശീകരണം നടത്തിയതിനു ശേഷം മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. 

രോഗം ബാധിച്ച ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗ നിരീക്ഷണ മേഖലയായതിനാൽ ആ പ്രദേശത്തെ ഫാമുകളിൽ നിലവിലുള്ള പന്നികളെ വിൽക്കാനോ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനോ പാടില്ല. 6 മാസത്തിനുശേഷം  മാത്രമേ പന്നികളെ ഒഴിവാക്കിയ ഫാമുകളിൽ പന്നിവളർത്തൽ വീണ്ടും ആരംഭിക്കാൻ സാധിക്കുകയുള്ളു. 

ADVERTISEMENT

രോഗവ്യാപനം തടയാൻ‍
∙അന്യസംസ്ഥാനത്തു നിന്നു രോഗം ബാധിച്ച പന്നിമാംസവും പന്നികളും അനധികൃതമായി ജില്ലയിലേക്കു കടത്താൻ പാടില്ല.    
∙ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണം                      
∙പന്നിയെ മാത്രമോ, പന്നി-പോത്ത്-കോഴി ഇവയെ ഒരുമിച്ചോ കശാപ്പു ചെയ്യുന്ന അറവുശാലയിൽ നിന്നുള്ള അറവു മാലിന്യം പന്നികൾക്കു തീറ്റയായി നൽകരുത്.
∙കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളിൽ പ്രവേശിക്കാതെ വേലി കെട്ടി നിയന്ത്രിക്കണം.
∙രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിൽ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമിൽ നിന്നു മൃഗങ്ങളുടെ അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം ഒഴിവാക്കുകയും വേണം.
∙കശാപ്പുശാല, ഹോട്ടൽ മാലിന്യങ്ങൾ നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം തീറ്റയായി നൽകണം.
∙ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്ന പാത്രങ്ങൾ മറ്റു ഫാമുകളിലെ പാത്രങ്ങളുമായി സമ്പർക്കം വരാൻ പാടില്ല. 
∙പന്നി കർഷകർ 2% വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് കൂടും പരിസരവും അണുവിമുക്തമാക്കണം. ഫോർമലിൻ 3 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച് ടയർ ഡിപ്, ഫുട്ട് ഡിപ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം.1% വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾക്ക് കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം.
∙രോഗം ബാധിച്ചു ചാകുന്ന പന്നികളെ ആഴത്തിൽ കുഴിയെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കണം.
∙ഫാമിലെ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും അണുനശീകരണം നടത്തി സംസ്കരിക്കണം.
∙ ഫാമിലേക്കെത്തുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരണം നടത്തണം.
∙ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഫാമിൽ പ്രവേശിപ്പിക്കരുത്.
∙ രോഗലക്ഷണങ്ങൾ, അസാധാരാണ രീതിയിലുള്ള മരണം എന്നിവ പന്നികളിൽ കണ്ടാലുടൻ മൃഗാശുപത്രിയിൽ വിവരമറിയിക്കണം.
∙ സന്ദർശകരെ അനുവദിക്കരുത്.

ആഫ്രിക്കൻ പന്നിപ്പനി
വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയെ ബാധിക്കുന്ന ഒരു പ്രധാന മാരക വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. 1921ൽ ആഫ്രിക്കയിൽ ലോകത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത് 2020 ഫെബ്രുവരിയിൽ‍ ആസമിലാണ്. രാജ്യത്തെ മിക്ക കിഴക്കൻ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി മൂലം പന്നികളെ ഒന്നാകെ ഉന്മൂലനം ചെയ്യേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്ത് മാനന്തവാടി(വയനാട്) മുനിസിപ്പാലിറ്റി, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പിന്നീട് മറ്റു പല ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തു.