കണ്ണൂർ വിമാനത്താവളം: 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടി വൈകുന്നു; പ്രതിസന്ധിയൊഴിയാതെ 14 വീട്ടുകാർ
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടി വൈകുന്നു. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ 2023 ഡിസംബർ 12നാണ് വിമാനത്താവളത്തിൽ കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത 14 വീടുകളും സ്ഥലവും ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 9 വീടുകളാണ് ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നത്.

സുരക്ഷ മുൻനിർത്തിയാണ് 5 കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കുന്നത്. അപ്രോച്ച് ലൈറ്റിങ്ങിനായി സ്ഥലം മണ്ണിട്ട് ഉയർത്തുമ്പോൾ സമീപത്തുള്ള വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് പതിവായതോടെയാണ് തീരുമാനം വന്നത്. പലതവണ ഇവിടെ മണ്ണിടിച്ചിലുണ്ടാവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക സംബന്ധിച്ച് വിശദമായ ശുപാർശ സമർപ്പിക്കാൻ കലക്ടർക്ക് ഡിസംബറിൽ തന്നെ നിർദേശം നൽകിയിരുന്നു.
വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ മേഖലയായ കല്ലേരിക്കര വയലാട്ടിലെ 14 വീടുകളും ഏറ്റെടുക്കണം, പുനരധിവാസ പാക്കേജ് നൽകണം എന്നാവശ്യപ്പെട്ട് ഉടമസ്ഥർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രംഗത്ത് ഉണ്ട്. റൺവേ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിന് മണ്ണിട്ട് ഉയർത്തിയപ്പോൾ പ്രതിസന്ധിയിലായ 11 വീടുകളും ഏറ്റെടുത്ത് പുനരധിവാസ പാക്കേജും അനുവദിക്കണമെന്നായിരുന്നു ആവശ്യം.
10 വീടുകൾ ഏറ്റെടുക്കാം പുനരധിവാസ പാക്കേജ് ലഭിക്കില്ല എന്ന നിർദേശത്തെ തുടർന്ന് 2021 ഒക്ടോബറിൽ ഭൂ ഉടമകൾ എയർപോർട്ട് സ്പെഷൽ തഹസിൽദാർക്ക് നിവേദനവും നൽകിയിരുന്നു. റൺവേയുടെ അപ്രോച്ച് ലൈറ്റിന് വേണ്ടി മട്ടന്നൂർ ഭാഗത്ത് മണ്ണു നിറച്ചതോടെയാണ് വയലാട്ടിലെ 15 കുടുംബങ്ങൾ പ്രതിസന്ധിയിലായത്. മഴക്കാലത്ത് റൺവേ പരിസരത്ത് നിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി കിണറും വീടും മലിനമായിത്തുടങ്ങിയതോടെ വീടുകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തി. ഇതിൽ ഒരാളുടെ വീട് നേരത്തെ ഏറ്റെടുക്കുകയും പുനരധിവാസ പാക്കേജ് നൽകുകയും ചെയ്തിട്ടുണ്ട്.
കലക്ടറേറ്റിൽ 29ന് ചർച്ച
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 29 ന് കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് അറിയിച്ചതായി ഭൂവുടമകൾ പറഞ്ഞു. ഏറ്റെടുക്കൽ നടപടി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
ഭൂ ഉടമകൾ തിരുവനന്തപുരത്തേക്ക്
തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് ആവശ്യമെങ്കിൽ തിരുവനന്തപുരത്തേക്ക് പോകാൻ തയാറെടുക്കുകയാണ് ഭൂ ഉടമകൾ.