അമ്പാടിച്ചന്തത്തിൽ നാട്; നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം
കണ്ണൂർ∙ ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ
കണ്ണൂർ∙ ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ
കണ്ണൂർ∙ ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ
കണ്ണൂർ∙ ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നടന്ന ഉറിയടി, രാധാകൃഷ്ണ നൃത്തം, ഗോപികാനൃത്തം എന്നിവ അമ്പാടിയെയും മഥുരയെയും അനുസ്മരിപ്പിച്ചു.
ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അഞ്ഞൂറോളം സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടത്തി. ശ്രീകൃഷ്ണ അവതാരവുമായി ബന്ധപ്പെട്ട് വേഷങ്ങളും നിശ്ചല ദൃശ്യങ്ങളും, ദശാവതാര ദൃശ്യങ്ങളും, മറ്റ് പുരാണ കഥാ ദൃശ്യങ്ങളും ശോഭായാത്രയിൽ അണി നിരന്നു. ഇതോടൊപ്പം ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായി. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ആർഭാടങ്ങൾ ഒഴിവാക്കിയാണ് ശോഭായാത്രയും ആഘോഷങ്ങളും നടത്തിയത്.
‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം' എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചശേഷമാണ് ഓരോ ശോഭായാത്രയും ആരംഭിച്ചത്. എല്ലാ ശോഭായാത്രയിലും വയനാടിനുവേണ്ടി സ്നേഹനിധി ശേഖരണവും നടത്തി.കണ്ണൂർ നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ അമൃതാനന്ദമയീമഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരി കൃഷ്‌ണവിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4ന് വിളക്കുന്തറ മൈതാനത്തു നിന്ന് തുടങ്ങി പ്രഭാത് ജംക്‌ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് വഴി കാമാക്ഷിയമ്മൻ കോവിലിൽ സമാപിച്ചു. കണ്ണൂർ ചിന്മയ മിഷന്റെ നേതൃത്വത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു.
ജില്ലയിലെ വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്നലെ പുലർച്ചെ നട തുറന്നത് മുതൽ തന്നെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം, മാമ്പ വിളയാറോട്ട് ശ്രീകൃഷ്ണ ക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, കൂടാളി താറ്റ്യോട്ട് മഹാവിഷ്ണു ക്ഷേത്രം, പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം, ചാല കുനിത്തല മഹാവിഷ്ണു ക്ഷേത്രം, കിഴുന്ന ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും ആഘോഷ പരിപാടികളും പ്രസാദ വിതരണവും നടന്നു. തളിപ്പറമ്പിൽ ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര നടന്നു. ഇരിട്ടിയിൽ 50 കേന്ദ്രങ്ങളിൽ ശോഭായാത്ര നടന്നു
വീഥികളെ വൃന്ദാവനമാക്കി ശോഭായാത്രകൾ
പയ്യന്നൂർ ∙ നഗര വീഥിയെ വൃന്ദാവനമാക്കി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ശോഭായാത്ര നടത്തി. വിവേകാനന്ദ ബാലഗോകുലം കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് പരിസരത്തു നിന്ന് തുടങ്ങിയ ശോഭായാത്ര തായിനേരി തുളുവന്നൂർ ക്ഷേത്ര പരിസരത്ത് സമാപിച്ചു.
ഉണ്ണിക്കണ്ണന്മാരുടെയും ഗോപസ്ത്രീകളുടെയും കുചേലന്റെയും വേഷമണിഞ്ഞ കുട്ടികൾ അണിചേർന്നു. രാധ കൃഷ്ണന്മാരുടെ നൃത്തവും ഉറിയടിയും അരങ്ങേറി. തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടന്ന സമാപന പരിപാടിയിൽ ബാലഗോകുലം ജില്ലാ കമ്മിറ്റി അംഗം എം.വിജയലക്ഷ്മി, കെ.പി.ഭാസ്കരൻ എന്നിവർ പ്രഭാഷണം നടത്തി.
പഴയങ്ങാടി∙ മാടായി പൃഥ്വിരാജ് ബാലഗോകുലം ശോഭായാത്ര നടത്തി. എരിപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാർ അണിനിരന്നു. വയനാട് ദുരിതബാധിതരെ സഹായിക്കാൻ നിധികുംഭ ശേഖരണം നടത്തി. വെങ്ങര വിവേകാനന്ദ ബാലഗോകുലം വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ശോഭായാത്ര നടത്തി.
ചെമ്പല്ലിക്കുണ്ട് പരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാർ അണി നിരന്നു. മാട്ടൂൽ ശ്രീനാരായണ ബാലഗോകുലം ശോഭായാത്ര നടത്തി. മാട്ടൂൽ കൂർമ്പക്കാവ് പരിസരത്ത് നിന്നാരംഭിച്ച ശോഭ യാത്ര മാട്ടൂൽ പൊയ്കയിലെ പരപ്പിൽ കളരി സന്നിധാനത്തിൽ സമാപിച്ചു.
ചെറുപുഴ∙ചെറുപുഴ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കങ്ങഴ ചന്ദ്രശേഖരൻ നായരുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു. ഉറിയടിയും പ്രസാദവിതരണവും നടന്നു. പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്രത്തിൽ ശോഭായാത്ര നടന്നു. ചുണ്ട-തട്ടുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭയാത്രയിൽ ഒട്ടേറെ കുട്ടികൾ അണിനിരന്നു. മുളപ്ര ധർമശാസ്താ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷം വീഥികൾ അമ്പാടിയാക്കി ശോഭായാത്രകൾ
തലശ്ശേരി ∙ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കളിചിരിതൂകി നിറഞ്ഞാടിയ സായാഹ്നം തെരുവീഥികൾ അമ്പാടിയായി. ശ്രീകൃഷ്ണന്റെ അപദാനങ്ങൾ വർണിച്ചുള്ള നിശ്ചല–ചലന ദൃശ്യങ്ങളും ഗോപികാ നൃത്തവും വാദ്യമേളങ്ങളുടെ അകമ്പടിയിലുള്ള ഘോഷയാത്രയും റോഡിനിരുവശവും നിലയുറപ്പിച്ച കാണികൾക്ക് കണ്ണിന് കുളിരായി. കൃഷ്ണഭക്തി വിളിച്ചോതുന്ന ഗാനങ്ങൾക്ക് അനുസരിച്ച് ഗോപികമാരുടെ നൃത്തച്ചുവടുകളും ഉണ്ണിക്കണ്ണൻമാരുടെ കുസൃതികളും കാണികളുടെ മനസ്സിൽ കാലം മായ്ക്കാത്ത കാഴ്ചകളായി. ഭക്തിയും സന്തോഷവും സ്നേഹവും കൃസൃതിയും അലതല്ലുന്ന അന്തരീക്ഷത്തിൽ ശോഭായാത്രയിൽ ഒട്ടേറെ പേർ അണിനിരന്നു.
കുയ്യാലി പാർത്ഥസാരഥി മഠത്തിനു സമീപത്തു നിന്നു തുടങ്ങിയ ശോഭായാത്രയും എരഞ്ഞോളിപ്പാലം പരിസരത്ത് നിന്ന് തുടങ്ങിയതും ജഗന്നാഥ ക്ഷേത്ര പരിസരത്തു നിന്നു തുടങ്ങിയതും സെയ്ദാർ പള്ളി വഴി സംഗമം ജംക്ഷനിൽ സംഗമിച്ചു മഹാശോഭയാത്രയായി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മേലൂർ കലാമന്ദിരത്തിനു സമീപം തുടങ്ങിയ ശോഭായാത്ര ധർമടം ഗോപാലകൃഷ്ണമഠത്തിൽ സമാപിച്ചു. മുഴുപ്പിലങ്ങാട് കൂടക്കടവിൽ നിന്നുള്ള യാത്ര കുറുംബഭഗവതി ക്ഷേത്രത്തിന് സമീപം സമാപിച്ചപ്പോൾ എരഞ്ഞാളി അരങ്ങേറ്റുപറമ്പ് ശ്രീനാരായണ മഠം പരിസരത്തുനിന്ന് തുടങ്ങിയത് പെരുന്താറ്റിൽ വഴി കാവുള്ളതിൽ കാളീക്ഷേത്രപരിസരം സമാപിച്ചു. കതിരൂർ മൂന്നാംമൈലിൽ നിന്ന് ആരംഭിച്ച ശോഭായാത്ര നായനാർ റോഡ് വഴി കതിരൂർ സൂര്യനാരായണ ക്ഷേത്രപരിസരം സമാപിച്ചു.
മാഹി ∙ ബാലഗോകുലം മാഹി മേഖല സമിതി സംഘടിപ്പിച്ച ശോഭായാത്ര ന്യൂമാഹി പഞ്ചായത്ത് ഓഫിസിനു സമീപത്തു നിന്ന് ആരംഭിച്ചു. മഴ അവഗണിച്ച് വിശ്വാസികൾ നഗരം കീഴടക്കി. ശ്രീകൃഷ്ണ, രാധമാർ, ചെണ്ടമേളം, ഭജന സംഘം തുടങ്ങിയവ അകമ്പടിയായി. ഭക്തി സാന്ദ്രമായ ശോഭയാത്ര മാഹി പാലം, മെയിൻ റോഡ് വഴി പാറക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിച്ചു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച ശേഷമാണ് ശോഭായാത്ര ആരംഭിച്ചത്. കുമാരി ശ്രീലക്ഷ്മി ജയശീലൻ വയനാട് ദുരന്തത്തിൽ അനുസ്മരിച്ചു. കുമാരി ആഗ്ന ചിത്രൻ ഗോകുലൻ പ്രാർഥന ചൊല്ലി. വി.കെ. പാർവതി ശോഭ യാത്ര ഉദ്ഘാടനം ചെയ്തു. പൂവച്ചേരി വിജയൻ പ്രസംഗിച്ചു. നർത്തകിയും പുതുച്ചേരി ബെസ്റ്റ് ചൈൽഡ് അവാർഡ് ജേതാവുമായ കുമാരി ഉത്തമ ഉമേഷ് ഗോകുലപതാക കൈമാറി. ആഘോഷ സമിതി ഭാരവാഹികളായ പി.പ്രതീഷ് കുമാർ, കാട്ടിൽ പുഷ്പരാജ്, ഇ.അജേഷ്, അഡ്വ.കെ.അശോകൻ പി. അജിത്ത് കുമാർ, ബി.ഗോകുലൻ എന്നിവർ നേതൃത്വം നൽകി.
കൂത്തുപറമ്പ് ∙ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ എട്ട് സ്ഥലങ്ങളിൽ ശോഭായാത്രകൾ നടന്നു. നൂറോളം കേന്ദ്രങ്ങളിൽ രാവിലെ പായസദാനവുമുണ്ടായി. മേഖലയിൽ കൂത്തുപറമ്പിലും ചെറുവാഞ്ചേരിയിലും പത്തായക്കുന്നിലും പൂക്കോടും മമ്പറത്തുമാണ് ശോഭാ യാത്രകൾ നടന്നത്.
ബാലഗോകുലം കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടി ശ്രീനാരായണ മഠം പരിസരത്ത് നിന്ന് ആരംഭിച്ച് നഗര വീഥിയിലൂടെ വാദ്യഘോഷങ്ങളും മുത്തുക്കുടകളും നിശ്ചല ദൃശ്യങ്ങളും അമ്പാടി കണ്ണന്മാരും ഗോപികമാരും വീഥിയിൽ നിറഞ്ഞാടി പാറാലിൽ നിർദിഷ്ട പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി മഞ്ജുനാഥ് ഭട്ട് ബാലഗോകുലം പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.പി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ആഘോഷ പ്രമുഖ് നിഖിൽ പാലായി, കെ.എ.പ്രത്യുഷ്, പി.ബിനോയ്, സജീവൻ നരവൂർ, ബിജോയ് പൂക്കോട്, പി.പുഷ്പലത എന്നിവർ നേതൃത്വം നൽകി.
കോട്ടയം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആറാം മൈലിൽ നിന്ന് ആരംഭിച്ച് കോട്ടയംപെയിൽ വഴി പൂക്കോട് സമാപിച്ചു. കൂത്തുപറമ്പ് താലൂക്ക് സമിതി ആഘോഷ പ്രമുഖ് സനീഷ് ഓലായിക്കര, പ്രജിത്ത് ഏളക്കുഴി, സനീഷ് കോലാവിൽ, രാജേഷ് കുന്നത്ത്, അഭിജിത്ത്, സൂര്യനന്ദന എന്നിവർ നേതൃത്വം നൽകി. പൂക്കോട് ടൗണിൽ നിന്നും പാട്യം ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ശോഭായാത്ര കൊട്ടയോടി വഴി പത്തായക്കുന്നിൽ സമാപിച്ചു. എൻ.പി.മനോജ്, വി.പി.സഗേഷ്, കെ.വിപിൻ ചന്ദ്രൻ, ടി.എൻ.ശ്രീമേഷ്, കെ.സുധീഷ് എന്നിവർ നേതൃത്വം നൽകി. പരിപാടി സി.അച്യുതൻ ഉദ്ഘാടനം ചെയ്തു. കെ.പി.ജിഗീഷ് അധ്യക്ഷത വഹിച്ചു.
മമ്പറം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഓടക്കാട് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി മമ്പറം ടൗണിൽ സമാപിച്ചു. നിധിൻ വെണ്ടുട്ടായി, സുധീർ ബാബു, പ്രമോദ് ഓടക്കാട്, പ്രേംജിത്ത് വെണ്ടുട്ടായി, സജീവൻ മമ്പറം, വിജേഷ് പടുവിലായി എന്നിവർ നേതൃത്വം നൽകി. ചെറുവാഞ്ചേരി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കല്ലുവളപ്പിൽ നിന്ന് ആരംഭിച്ച് ചെറുവാഞ്ചേരി വേട്ടയ്ക്കൊരു മകൻ ക്ഷേത്ര പരിസരത്ത് സമാപിച്ചു.
ആഘോഷ പ്രമുഖ് ശ്രീജേഷ് കരേറ്റ, ഷിനിൽ ശങ്കർ, കെ.പി.അഭിലാഷ്, സുബിനേഷ്, പാട്യം പഞ്ചായത്ത് അംഗം എൻ.റീന, ടി.കെ.സജീവൻ എന്നിവർ നേതൃത്വം നൽകി. സിസ്റ്റർ ഗ്രേസി അടിച്ചിറ ഉദ്ഘാടനം ചെയ്തു. വി.പി.ഷാജി ജന്മാഷ്ടമി സന്ദേശം നൽകി. തായമ്പക, കൃഷ്ണ വേഷമണിഞ്ഞ ബാലികാ ബാലന്മാർ, നിശ്ചലദൃശ്യങ്ങൾ, ഗോപിക നൃത്തം എന്നിവ ശോഭായാത്രകളിൽ അണിനിരന്നു. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേവാഭാരതി വയനാട് സ്നേഹനിധി എല്ലാ ശോഭായാത്രകളിൽ നിന്നും സ്വരൂപിച്ചു.
ചിറ്റാരിപ്പറമ്പ് ∙ ശ്രീ കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് ചിറ്റാരിപ്പറമ്പ് മേഖലയിൽ ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ പായസ വിതരണവും നടന്നു. ചിറ്റാരിപ്പറമ്പ് മണ്ഡലത്തിൽ ഘോഷയാത്ര ചുണ്ടയിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി ചിറ്റാരിപ്പറമ്പ് ടൗണിൽ സമാപിച്ചു. ആഘോഷ പ്രമുഖ് അശ്വന്ത് കണ്ണവം, സി.എം.ശൈലേഷ്, വിപിൻദാസ്, പ്രേംജിത്ത്, സി.എം.സജേഷ് എന്നിവർ നേതൃത്വം നൽകി.
മാനന്തേരി മണ്ഡലത്തിൽ മാനന്തേരി സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി വണ്ണാത്തിമൂലയിൽ സമാപിച്ചു. ആർഎസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം.അശോകൻ, ആഘോഷ പ്രമുഖ് പി.പി.ഷിജു, കെ.പങ്കജാക്ഷൻ, അമൽജിത്ത്, എൻ.ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി. മാങ്ങാട്ടിടം കരേറ്റ മണ്ഡലത്തിൽ നടന്ന ഘോഷയാത്ര മേലെ കരേറ്റയിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി അളകാപുരി ശ്രീരാമക്ഷേത്ര റോഡിൽ സമാപിച്ചു. ആഘോഷ പ്രമുഖ് പി.കെ.ധനേഷ്, ഷിജു എളക്കുഴി, എം.ശ്രീജിത്ത്, അജിത്ത് കണ്ടേരി, ഷിജു ഒറോക്കണ്ടി, അനീഷ് നീർവേലി, എം.തീർത്ഥ, അരുൺ നീർവേലി എന്നിവർ നേതൃത്വം നൽകി.
കോളയാട് മണ്ഡലത്തിൽ ചങ്ങലഗേറ്റ് നാരായണ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി കോളയാട് ടൗണിൽ സമാപിച്ചു. ആഘോഷ പ്രമുഖ് സി.രമേശൻ, പുരുഷോത്തമൻ ആലച്ചേരി, ഹരികൃഷ്ണൻ ആലച്ചേരി, ജനാർദനൻ, നന്ദനൻ വായന്നൂർ, ബോബി വായന്നൂർ, പ്രജീഷ് ആലച്ചേരി, രജീഷ് കോളയാട് എന്നിവർ നേതൃത്വം നൽകി. തായമ്പക, കൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാർ, നിശ്ചലദൃശ്യങ്ങൾ, ഗോപിക നൃത്തം എന്നിവ ശോഭ യാത്രകളിൽ അണിനിരന്നു. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേവാഭാരതിക്ക് വയനാട് സ്നേഹനിധി എല്ലാ ശോഭാ യാത്രകളിൽ നിന്നും സ്വരൂപിച്ചു.
പാനൂർ ∙ പെരിങ്ങളം-പന്ന്യന്നൂർ മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭായാത്ര മേലേ പൂക്കോം ഗണപതി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് താഴെപൂക്കോം - കീഴ്മാടം വഴി അണിയാരം അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിച്ചു.രാജീവ് ശ്രീപദം നിവേദിതയ്ക്കു പതാക നൽകി ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിൽ സി.ടി. കെ. അനീഷ് അധ്യക്ഷത വഹിച്ചു. പാനൂർ-എലാങ്കോട് മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര റഷീദ് പാനൂർ ഉദ്ഘാടനം ചെയ്തു. ശോഭായാത്ര എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈദ്യർപീടികയിൽ എത്തിച്ചേർന്നു.മറ്റൊരു ശോഭായാത്ര കൂറ്റേരി മഠം പരിസരത്തുനിന്നും ആരംഭിച്ച് മാവിലാട്ട് മൊട്ട വഴി വൈദ്യർപീടികയിൽ എത്തി .രണ്ടു ശോഭായാത്രകളും വൈദ്യർപീടികയിൽ സംഗമിച്ച് പുത്തൂർ മടപ്പുര പരിസരത്തു സമാപിച്ചു .
പാട്യം-മൊകേരി മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര പൂക്കോടു നിന്ന് ആരംഭിച്ച് പത്തായക്കുന്ന് ടൗണിൽ സമാപിച്ചു. സി. അച്യുതൻ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ -പുത്തൂർ -ചെറുപ്പറമ്പ് മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര പുത്തൂർ നരിപ്രക്കുന്ന് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗൺവഴി കുന്നോത്തുപറമ്പിൽ സമാപിച്ചു.മറ്റൊരു ശോഭാ യാത്ര വടക്കെപൊയിലൂർ കുരുടൻ കാവ് ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് ചെറുപ്പറമ്പ് വഴി കുന്നോത്തുപറമ്പിൽ സമാപിച്ചു .പൊയിലൂർ - വിളക്കോട്ടൂർ മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര
പൊയിലൂർ ശ്രീനാരായണ മഠം പരിസരത്തുനിന്നും ആരംഭിച്ച് പൊയിലൂർ -തൂവ്വക്കുന്ന് വഴി വിളക്കോട്ടൂർ മീത്തൽ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിച്ചു.സൗമ്യേന്ദ്രൻ കണ്ണംവെള്ളി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ചൊക്ലി -കരിയാട് മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭായാത്ര മത്തിപറമ്പ് പാറാൽ പീടികയിൽ നിന്നും ആരംഭിച്ച് മേക്കുന്ന് -പെട്ടിപ്പാലം-മേനപ്രം വഴി കാഞ്ഞിരത്തിന് കീഴിൽ സമാപിച്ചു. ശശി മോഹനൻ മ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മയ്യഴി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ശോഭായാത്ര ന്യൂമാഹി കല്ലായിയിൽ നിന്ന് ആരംഭിച്ച് പാറക്കൽ കുറുംബ ഭഗവതീ ക്ഷേത്രപരിസരത്തു സമാപിച്ചു. ശോഭായാത്രയ്ക്കു വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.സ്വീകരണ കേന്ദ്രങ്ങളിൽ ഉറിയടിയുമുണ്ടായി.
അമ്പാടിയായി വീഥികൾ: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ ശോഭായാത്രകളും ആഘോഷങ്ങളും നടന്നു.
ഇരിട്ടി∙ അപ്രതീക്ഷിതമായി എത്തിയ മഴയിലും ആവേശം ചോരാതെ നഗരവീഥികൾ അമ്പാടിയാക്കി മാറ്റിയ ശോഭായാത്രകളോടെ മേഖലയിലാകെ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി നിശ്ചലദൃശ്യങ്ങളും താളമേളങ്ങളും ഏറെയും ഒഴിവാക്കിയായിരുന്നു ബാലഗോകുലം ഇക്കുറി ജന്മാഷ്ടമി ആഘോഷിച്ചത്. ചെലവു ചുരുക്കി ലഭിക്കുന്ന തുക വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.
ഇരിട്ടി മേഖലയിൽ 50 ഓളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകൾ നടന്നത്. വള്ള്യാട് നിന്ന് ആരംഭിച്ച യമുനാ ശോഭായാത്ര കിഴൂർ ശ്രീമഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നു ഗംഗാശോഭായാത്രയുമായി ചേർന്ന്, പയഞ്ചേരി വായനശാലയിൽ നിന്നും പുറപ്പെട്ട സരസ്വതി ശോഭായാത്ര, കൈരാതി കിരാത ക്ഷേത്ര പരിസരത്തു വച്ചു കൂടിച്ചേർന്നു ഇരിട്ടി ബസ് സ്റ്റാൻഡിൽ പെരുമ്പറമ്പ് ലക്ഷ്മി നരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും എത്തിയ ഗോദാവരി ശോഭായാത്രയും മാടത്തിയിൽ നിന്നും എത്തിയ കാവേരി ശോഭായാത്രയുമായും ഗംഗയിൽ ലയിച്ചു മഹാശോഭായാത്രയായി കീഴൂർ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
തില്ലങ്കേരിയിൽ കാരക്കുന്ന് കിളക്കകത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട ശോഭായാത്ര തെക്കംപൊയിലിൽ ഏച്ചിലാട് നിന്നു എത്തിയ ശോഭായാത്രയുമായി ചേർന്നു ചാളപ്പറമ്പിലെത്തി വലിയനന്തോത്ത് ക്ഷേത്രത്തിലെ ശോഭായാത്രയ്ക്കൊപ്പം വാഴക്കാലിലെത്തി അവിടെ നിന്നുള്ള ശോഭായാത്രയും വേങ്ങരച്ചാലിൽ നിന്നും എത്തിയ ശോഭായാത്രയുമായി ചേർന്നു പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തി. കാർക്കോട് അയ്യപ്പൻ കാവിൽ നിന്നു തുടങ്ങിയ ശോഭായാത്ര ഏച്ചിക്കുന്നുഞ്ഞാലിൽ ആരംഭിച്ച ശോഭായാത്രയുമായി ചേർന്നു പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തുകയും കടുക്കാപ്പാലം ശ്രീകൃഷ്ണ ക്ഷേത്രം, കുണ്ടേരിഞ്ഞാൽ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ പഞ്ചായത്ത് ഓഫിസ് പരിസരത്ത് സംഗമിച്ചു മഹാശോഭായാത്രയായി കുട്ടിമാവ് ടൗൺ വഴി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
അയ്യൻകുന്നിലെ വാണിയപ്പാറത്തട്ട് ശ്രീനാരായണ നഗറിൽ നിന്ന് ആരംഭിച്ച ശോഭായാത്ര വാണിയപ്പാറയിൽ സംഗമിച്ചു അങ്ങാടിക്കടവിൽ സമാപിച്ചു. പടിക്കച്ചാൽ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയിൽ തുടങ്ങിയ ശോഭായാത്ര മതിലു വളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. പായം ക്ഷേത്രത്തിൽ നിന്നു തുടങ്ങിയ ഏകലവ്യ ശോഭായാത്ര, വട്ട്യറ സവർക്കർ നഗറിൽ നിന്നു പുറപ്പെടുന്ന അർജ്ജുന ശോഭായാത്രയുമായി കരിയാൽ മുത്തപ്പൻ ക്ഷേത്രത്തിൽ സംഗമിച്ചു. പായം ടൗണിൽ പയോറയിൽ നിന്നു തോട്ട്കടവ് വഴി വരുന്ന ശിവാജി ശോഭായാത്രയുമായി സംഗമിച്ചു പായം ശത്രുഘ്ന ക്ഷേത്രത്തിൽ സമാപിച്ചു.
മീത്തലെ പുന്നാട് പെരുന്തടിക്കാട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച ശോഭായാത്ര ചെക്കിച്ചാൽ ഇല്ലത്തെ മുല, ഊർപ്പള്ളി, പാറേങ്ങാട് ശോഭായാത്രകളുമായി ചേർന്നു കല്ലങ്ങോട്, താവിലാക്കുറ്റി, കോട്ടത്തെക്കുന്ന് ശോഭായാത്രകളുമായി പുന്നാട് മധുരാപുരിയിൽ മഹാശോഭായാത്രയായി സംഗമിച്ചു ചെലപ്പുർ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
പുന്നാട് അക്കാനിശ്ശേരി മഠത്തിന് സമീപത്തു നിന്ന് ആരംഭിച്ച ശോഭയാത്ര പുന്നാട്ടപ്പൻ ക്ഷേത്രം വഴി കുഴുമ്പിൽ ഭഗവതി ക്ഷേത്രത്തിൽ എത്തി അത്തപുഞ്ചയിൽ നിന്നു ആരംഭിച്ച ശോഭായാത്രയുമായി ചേർന്നു പൂന്നാട് ടൗണിൽ എത്തി, ശങ്കരി ഭാഗത്തുനിന്നു ആരംഭിച്ച ശോഭയാത്രയുമായി ചേർന്നു പുന്നാട് ടൗണിൽ മഹാസംഗമത്തിനു ശേഷം പുന്നാട്ടപ്പൻ ക്ഷേത്രത്തിൽ സമാപിച്ചു. ചാവശ്ശേരി മണ്ണോറയിൽ നിന്ന് ആരംഭിച്ച ശോഭയാത്ര ചാവശ്ശേരി പറമ്പ് വഴി 19 മൈലിൽ നിന്നാരംഭിച്ച നെല്ല്യാട് ശോഭയാത്രയുമായി സംഗമിച്ചു മഹാ ശോഭയാത്രയായി ചാവശ്ശേരി മണ്ണംപഴശ്ശി ക്ഷേത്രം പ്രദീക്ഷണം ചെയ്തു ആവട്ടിയിൽ സമാപിച്ചു.
വെള്ളമ്പാറ - വിളക്കോട് ശോഭായാത്ര വിളക്കോട് ടൗണിൽ സംഗമിച്ചു ദേവപുരം നെല്ലേരി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.മുണ്ടാന്നൂർ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര മുണ്ടാന്നൂർ ടൗൺ ചുറ്റി ക്ഷേത്രത്തിൽ സമാപിച്ചു. വേക്കളം - തിരുവോണപ്പുറം - കുനിത്തല - തെരു - മുരിങ്ങോടി- പേരാവൂർ ശോഭായാത്രകൾ പേരാവൂർ സംഗമിച്ച് തുണ്ടിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. വേരുമടക്കിയിൽ നിന്ന് ആരംഭിച്ച ശോഭായാത്ര വെള്ളർവള്ളി ക്ഷേത്രത്തിൽ സമാപിച്ചു.
മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ നിന്നു തുടങ്ങി അയോത്തുംചാൽ വഴി കുണ്ടേങ്കാവ് ക്ഷേത്രത്തിലും നിടുംപൊയിൽ മണ്ഡലം കൊമ്മേരിയിൽ നിന്നും ആരംഭിച്ചു നിടുംപൊയിലും സമാപിച്ചു. കൊട്ടിയൂർ മന്ദചേരി നിന്നു ആരംഭിച്ചു കൊട്ടിയൂർ ക്ഷേത്രത്തിൽ സമാപിച്ചു. പറയനാട് ഏറനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു ആരംഭിച്ചു കൊട്ടാരം വഴി കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
വട്ടക്കയത്തു നിന്നു ആരംഭിച്ചു മോച്ചേരി, വയലാറമ്പ്, വളോര വഴി ചാവശ്ശേരി മണ്ണംപഴശ്ശി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. നടുവനാട് എൽപിഎ സ്‌കൂൾ, കാളാംതോട്, കോട്ടൂർഞ്ഞാൽ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭ യാത്രകൾ നടുവനാട് സംഗമിച്ച് നിടിയാഞ്ഞിരം മുത്തപ്പൻ മടപ്പുര പ്രദക്ഷിണം വച്ചു കുരുവന്ദേരി മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു.
മട്ടന്നൂർ∙ ബാലഗോകുലം മട്ടന്നൂർ താലൂക്ക് ആഘോഷ സമിതിയുടെ നേതൃത്വത്തിൽ 5 കേന്ദ്രങ്ങളിൽ മഹാശോഭായാത്രയും 19 കേന്ദ്രങ്ങളിൽ ശോഭായാത്രയും നടത്തി. മട്ടന്നൂർ, ചാവശ്ശേരി, മാലൂർ, നടുവനാട്, നായാട്ടുപാറ എന്നിവിടങ്ങളിൽ മഹാശോഭായാത്രയും പൊറോറ, കോളാരി, കാരപേരാവൂർ, വെളിയമ്പ്ര, മോച്ചേരി, മുട്ടന്നൂർ, കിളിയങ്ങാട്, ചാലോട്, കൊട്ടൂർഞ്ഞാൽ, മണ്ണോറ, നെല്ല്യാട്, മരുവഞ്ചേരി, ശിവപുരം, കല്ലേരിക്കര, കൊതേരി, കോളാരി, തോലമ്പ്ര, താറ്റിയാട് പുരളിമല എന്നിവടങ്ങളിൽ ശോഭായാത്ര നടത്തി.
മട്ടന്നൂർ ഇല്ലംമൂല, കല്ലേരിക്കര, കൊതേരി എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ചാവശ്ശേരി മണ്ണോറ പോർക്കലി ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച അമൃതവർഷിണി ശോഭായാത്രയും നെല്ല്യാട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച വിവേകാനന്ദ ശോഭാ യാത്രയും മണ്ണംപഴശ്ശി മഹാവിഷ്ണു ക്ഷേത്രം പ്രദക്ഷിണം ചെയ്തു. അമൃതവർഷിണി ശോഭായാത്ര മണ്ണോറ കൂലോത്ത് ശിവവിഷ്ണു ക്ഷേത്രത്തിലും വിവേകാനന്ദ ശോഭായാത്ര എടവട്ടശേരി മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു.
ശോഭായാത്രകൾ എങ്ങും; അമ്പാടിയായി നാടും നഗരവും
തളിപ്പറമ്പ്∙ കോരിച്ചൊരിഞ്ഞ മഴയും തടസ്സമാകാതെ തളിപ്പറമ്പ് നഗരം ഇത്തവണയും അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആരംഭിക്കുമ്പോഴേക്കും മഴ കോരി ചൊരിഞ്ഞ് എത്തിയെങ്കിലും ഉണ്ണിക്കണ്ണൻമാർക്കും ഗോപികമാർക്കും സംരക്ഷണമൊരുക്കി ശോഭായാത്ര നാടിന്റെ ഹൃദയം കവർന്ന് മുന്നോട്ട് നീങ്ങി.
ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചിറവക്ക് വസുദേവപുരം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച ശോഭായാത്രയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിന്നിരുന്നു. വിവിധ നിശ്ചല ദൃശ്യങ്ങളും ഉറിയടിയും നൃത്തങ്ങളും ശോഭായാത്രയ്ക്ക് ചാരുതയേകി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശോഭായാത്ര സമാപിച്ചു. പഞ്ചഗുസ്തി മത്സരത്തിൽ അഖിലേന്ത്യാ തലത്തിൽ വിജയം നേടിയ അക്ഷയ രമേശിനെ ശോഭായാത്രയിൽ അനുമോദിച്ചു. ബാലഗോകുലം പ്രസിഡന്റ് ഒ.രാമചന്ദ്രൻ പുരസ്കാരം നൽകി.
ചെറുപുഴ∙മലയോര മേഖലയിലെ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ചെറുപുഴ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കങ്ങഴ ചന്ദ്രശേഖരൻ നായരുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു. ഉറിയടിയും പ്രസാദവിതരണവും നടന്നു.