കണ്ണൂർ∙ കണ്ണൂർ സർവകലാശാലയിൽ കോളജ് അധ്യാപകർക്ക് കഴിഞ്ഞ ഒരു വർഷമായി പിഎച്ച്ഡി ഗൈഡ്ഷിപ് നിഷേധിച്ചതിൽ മുൻ റിസർച് ഡയറക്ടറും നിലവിലെ സിൻഡിക്കറ്റ് അംഗവുമായ അനിൽ രാമചന്ദ്രന്റെ പങ്ക് എടുത്തുപറഞ്ഞ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി കത്തെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാക് - എൻഐആർഎഫ് റാങ്കിങ് പശ്ചാത്തലത്തിൽ ഗവേഷണോന്മുക സാഹചര്യം നിഷേധിക്കുന്ന സർവകലാശാലയുടെ നിലപാട് പ്രതിഷേധകരമാണെന്ന് മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് വൈസ് ചാൻസലറെ അറിയിച്ചു. എജി ഒബ്ജക്‌ഷനിലൂടെ 10 കോടി രൂപ സർവകലാശാലയ്ക്ക് നഷ്ടമായതിൽ ആരോപണവിധേയനായ വ്യക്തിയാണ് നിലവിലെ  സിൻഡിക്കറ്റ് അംഗം അനിൽ രാമചന്ദ്രൻ. കണ്ണൂർ സർവകലാശാലയിൽ പിഎച്ച്ഡി ഗൈഡ്ഷിപ് നിഷേധിച്ചത് വിവാദമായപ്പോൾ, ഇതര സർവകലാശാലയിലും ഇത്തരം സമീപനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായി.

ADVERTISEMENT

പ്രസ്തുത ശ്രമത്തിന്റെ പരിണിത ഫലമാണ് കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കേരള സർവകലാശാലയിലും പിഎച്ച്ഡി ഗൈഡ്ഷിപ് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായത്. കേരള സർവകലാശാലയുടെ ഈ നിലപാട് കേരള സർവകലാശാല വൈസ് ചാൻസലർ അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. യുജിസി നിബന്ധനകൾ വളച്ചൊടിച്ചാണ് വ്യക്തിപരമായ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ റിസർച് ഡയറക്ടർ ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടത്. സർവകലാശാലയിലെ ഗവേഷണ സാഹചര്യം തകർക്കാൻ ശ്രമിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണ്.

അഫിലിയേറ്റഡ് കോളജുകളുള്ള മഹാത്മാഗാന്ധി സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും പിഎച്ച്ഡി ഗൈഡ്ഷിപ് കോളജ് അധ്യാപകർക്ക് അനുവദിക്കുന്നതിന്റെ രേഖകളും കെപിസിടിഎ വൈസ് ചാൻസലർക്ക് സമർപ്പിച്ചു. നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ച സാഹചര്യത്തിൽ ‘ഓണേഴ്സ് വിത്ത് റിസർച്’ എന്ന നാലു വർഷ ഡിഗ്രി പ്രോഗ്രാം യുജിസി നിബന്ധനകൾക്ക് വിധേയമായി നടപ്പിലാക്കണമെങ്കിൽ പിഎച്ച്ഡി ഗൈഡ്ഷിപ് നേടിയ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണ് എന്നിരിക്കെ, ചില സർവകലാശാലകളിലെ വ്യക്തി കേന്ദ്രീകൃത ലോബികളുടെ സ്വാധീനത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിരുദ്ധ സമീപനം കൈക്കൊള്ളുന്നത് അവസാനിപ്പിക്കണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു.

English Summary:

College teachers at Kannur University face obstacles in obtaining PhD guideship, sparking criticism from the teachers' union. The KPCTA points to the role of a former Research Director and raises concerns about the university's commitment to research.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT