കേളകം ∙ മുപ്പത് ലക്ഷം രൂപ ചെലവ് ചെയ്ത് നിർമിച്ചിട്ടും ഒരു തവണ പോലും ഉപയോഗിക്കാതെ ഒരു മൾട്ടി പർപ്പസ് സിന്തറ്റിക് സ്റ്റേഡിയം ഉണ്ട് കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത്. ചുറ്റും കാട് മൂടിയ നിലയിലാണ്. സ്റ്റേഡിയത്തിന്റെ സംരക്ഷണ വേലിയൊക്കെ നശിച്ചിട്ട് വർഷങ്ങളായി. അവശേഷിക്കുന്ന വേലിയുടെ കഷണങ്ങളിൽ അലക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേളകം ∙ മുപ്പത് ലക്ഷം രൂപ ചെലവ് ചെയ്ത് നിർമിച്ചിട്ടും ഒരു തവണ പോലും ഉപയോഗിക്കാതെ ഒരു മൾട്ടി പർപ്പസ് സിന്തറ്റിക് സ്റ്റേഡിയം ഉണ്ട് കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത്. ചുറ്റും കാട് മൂടിയ നിലയിലാണ്. സ്റ്റേഡിയത്തിന്റെ സംരക്ഷണ വേലിയൊക്കെ നശിച്ചിട്ട് വർഷങ്ങളായി. അവശേഷിക്കുന്ന വേലിയുടെ കഷണങ്ങളിൽ അലക്കിയ തുണി ഉണക്കാൻ ഇടുകയാണ്. 

മഞ്ഞളാംപുറം ടൗണിൽ മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഒരേക്കർ പത്ത് സെന്റ് ഭൂമിയിലെ 25 സെന്റ് സ്ഥലം എടുത്താണ് 2015 ൽ സ്റ്റേഡിയം നിർമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് സംസ്ഥാന കായിക വകുപ്പാണ് സ്റ്റേഡിയം നിർമിച്ചത്. ഉദ്ഘാടനം ചെയ്ത അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കളി ഉപകരണങ്ങളും അനുവദിച്ചു.

ADVERTISEMENT

ഇവ കുറച്ചു കാലം പഞ്ചായത്ത് ഓഫിസിലെ ഒരു മുറിയിൽ കൂട്ടിയിട്ടിരുന്നു. ഒരു തവണ പോലും അവയൊന്നും ഉപയോഗിച്ചില്ല. പിന്നീട് അവയ്ക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. സ്റ്റേഡിയത്തിലെ സിന്തറ്റിക് പ്രതലം പൂർണമായി നശിച്ച നിലയിലാണ്. നവീകരണം നടത്താതെ കിടന്ന് സ്റ്റേഡിയം പൂർണമായി നശിച്ചു കഴിഞ്ഞു. പുനർ നി‍ർമാണത്തിനോ അറ്റകുറ്റ പണികൾക്കോ പോലും ശ്രമം ഉണ്ടാകുന്നില്ല. സാംസ്കാരിക പരിപാടികളും പൊതു പരിപാടികളും സംഘടിപ്പിക്കാൻ സാധിക്കും വിധം ഒരു ഭാഗത്ത് സ്റ്റേജ് നിർമിക്കാനും ചുറ്റും ഇരിപ്പിടങ്ങൾ നിർമിക്കാനും പദ്ധതി ഉണ്ടായിരുന്നു.

പക്ഷേ ഒന്നും നടന്നില്ല. ഉണ്ടായിരുന്നതെല്ലാം നശിക്കുകയും ചെയ്തു. കായിക വകുപ്പു മാത്രമല്ല പഞ്ചായത്തും സ്റ്റേഡിയത്തെ ഉപേക്ഷിച്ച അവസ്ഥയിലാണ് ഉള്ളത്. സ്റ്റേഡിയം പുനരുദ്ധരിക്കും എന്നൊരു പ്രഖ്യാപനം മൂന്ന് വർഷം മുൻപ് പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. ഇപ്പോൾ തൊട്ടടുത്ത് മറ്റൊരു ഇൻഡോർ കളിക്കളവും നിർമിക്കുന്നുണ്ട്. പൊതു ഖജനാവിലെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നത് സംബന്ധിച്ച് ജനപ്രതിനിധികൾ മൗനത്തിലാണ്.

English Summary:

This article highlights the sorry state of a multi-million rupee synthetic stadium in Kelakam, Kerala, which remains unused and neglected. Overgrown vegetation and a ruined fence are stark reminders of the wasted potential and public funds.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT