ഇരിക്കൂർ∙ ബ്ലാത്തൂർ ബസ് സ്റ്റാൻഡിലേക്ക് ഒരു ബസ് എങ്കിലും സർവീസ് നടത്തുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി. 11 ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ ചില ബസുകൾ രാത്രി പാർക്ക് ചെയ്യാനെത്തുന്നതല്ലാതെ സർവീസ് നടത്താൻ തയാറാകുന്നില്ല. മുഴുവൻ ബസുകളും പകൽ സമയങ്ങളിൽ ടൗണിൽ എത്തി തിരിച്ചുപോകുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1- കംഫർട് സ്റ്റേഷൻ മുറ്റം കാടുകയറിയ നിലയിൽ. 2- അടച്ചിട്ടിരിക്കുന്ന കംഫർട് സ്റ്റേഷൻ

ഇടുങ്ങിയ ടൗണിൽ ബസുകൾ തിരിക്കുന്നതും പാർക്ക് ചെയ്യുന്നതും ദുരിതമായതോടെ നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യപ്രകാരമാണ് 4 വർഷം മുൻപ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതുമായി ബന്ധപ്പെട്ട് 6 മാസം മുൻപ് പടിയൂർ പഞ്ചായത്ത് അധികൃതർ ബസ് ജീവനക്കാരെ പങ്കെടുപ്പിച്ച് യോഗം നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ബസ് കാത്തിരിപ്പുകേന്ദ്രം.
ADVERTISEMENT

ചെലവ് 37 ലക്ഷം രൂപ
മട്ടന്നൂർ മുൻ എംഎൽഎ ഇ.പി.ജയരാജന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപയും ചെലവിട്ടാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. 70 സെന്റ് സ്ഥലത്തായിരുന്നു നിർമാണം. 2020 സെപ്റ്റംബറിലായിരുന്നു ഉദ്ഘാടനം. കംഫർട് സ്‌റ്റേഷനും ബസ് കാത്തിരിപ്പുകേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കാത്തതിനാൽ കാടുകയറിക്കിടക്കുകയാണ്. പരിസരത്ത് മിനറൽ വാട്ടർ ബോട്ടിൽ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം തള്ളിയിട്ടുമുണ്ട്. ബസുകൾ കയ്യൊഴിഞ്ഞതോടെ രാപകലില്ലാതെ ഇവിടേക്കു മദ്യപസംഘങ്ങളും എത്തുന്നുണ്ട്.

ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
ബ്ലാത്തൂർ-ഇരിക്കൂർ-കണ്ണൂർ, ബ്ലാത്തൂർ-ശ്രീകണ്ഠപുരം, ബ്ലാത്തൂർ-പയ്യാവൂർ, ബ്ലാത്തൂർ-ഉളിക്കൽ-ഇരിട്ടി റൂട്ടുകളിൽ ടൗണിൽ നിന്ന് ബസ് സർവീസുണ്ട്. ടൗണിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. കൃത്യസമയത്ത് ഓടി എത്താൻ കഴിയാത്തതാണ് ബസ് സ്റ്റാൻഡിൽ ബസ് കയറുന്നതിന് തടസ്സമെന്നാണ് ജീവനക്കാരുടെ വാദം.

English Summary:

The Irikur bus stand, built with a 37 lakh rupee investment, lies abandoned as buses refuse to use it, citing distance as an issue. This has left residents without proper bus services and the stand prone to neglect and misuse.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT