തലശ്ശേരി – മാഹി ബൈപാസിലെ സർവീസ് റോഡുകൾ അടച്ചിട്ട് മാസങ്ങൾ; വഴിമുട്ടി നാട്ടുകാർ
കണ്ണൂർ∙ തലശ്ശേരി – മാഹി ബൈപാസിലെ സർവീസ് റോഡുകൾ അടച്ചിട്ട് മാസങ്ങൾ. ദേശീയപാത അതോറിറ്റിയാണ് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് ഇരുവശത്തും പലയിടത്തായി വഴി അടച്ചത്. സർവീസ് റോഡുകൾ പൂർത്തിയാകാത്ത ഭാഗത്ത് മാത്രമല്ല, പൂർണമായും പണി തീർന്ന ഭാഗങ്ങളും അടച്ചിട്ടത് ടോൾ പ്ലാസ നടത്തിപ്പുകാരെ സഹായിക്കാനാണെന്ന്

കണ്ണൂർ∙ തലശ്ശേരി – മാഹി ബൈപാസിലെ സർവീസ് റോഡുകൾ അടച്ചിട്ട് മാസങ്ങൾ. ദേശീയപാത അതോറിറ്റിയാണ് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് ഇരുവശത്തും പലയിടത്തായി വഴി അടച്ചത്. സർവീസ് റോഡുകൾ പൂർത്തിയാകാത്ത ഭാഗത്ത് മാത്രമല്ല, പൂർണമായും പണി തീർന്ന ഭാഗങ്ങളും അടച്ചിട്ടത് ടോൾ പ്ലാസ നടത്തിപ്പുകാരെ സഹായിക്കാനാണെന്ന് പ്രദേശവാസികൾ പറയുന്നു. തിരുവങ്ങാട് ടോൾ പ്ലാസയുടെ ഇരുവശത്തും റോഡ് പൂർണമായും പണി പൂർത്തിയായതാണ്. എന്നാൽ ഇല്ലത്തുതാഴെയും കൊളശ്ശേരി ഭാഗത്തും റോഡ് അടച്ചിട്ടതോടെ ഇരുവശത്തും സർവീസ് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയാണ്. റോഡ് അടച്ചത് അറിയാതെ സർവീസ് റോഡിലേക്ക് കയറുന്നവർ വൺവേ തെറ്റിച്ച് തിരികെ ബൈപാസിലേക്ക് കയറേണ്ടി വരുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്.
ടോൾബൂത്ത് ഒഴിവാക്കാൻ കൊളശ്ശേരിക്കും ബാലത്തിനും ഇടയിൽ പലരും സർവീസ് റോഡുകൾ ഉപയോഗിക്കാറുണ്ട്. ടോൾ വെട്ടിക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ സർവീസ് റോഡിന് ഇരുവശത്തും ക്യാമറ സ്ഥാപിച്ച് ടോൾ പ്ലാസ കരാറുകാർ കണക്കെടുപ്പ് നടത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിനുശേഷമാണ് വഴി അടച്ചത്. വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്നതിനു പകരം നാട്ടുകാരുടെ മുഴുവൻ വഴി മുടക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
സർവീസ് റോഡിൽ അപകടങ്ങൾ ഉണ്ടായതാണ് റോഡ് അടച്ചിടാൻ കാരണമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. എന്നാൽ അപകടങ്ങൾ ഏറെയും സംഭവിച്ചത് ബൈപാസിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സർവീസ് റോഡ് പൂർത്തിയാകാത്ത ഭാഗങ്ങളിൽ ഭൂമി ഏറ്റെടുത്ത് നിർമാണം നടത്താൻ ദേശീയപാത അതോറിറ്റി ആഴ്ചകൾക്കു മുൻപ് ടെൻഡർ ക്ഷണിച്ചിരുന്നു. ഒരു വർഷത്തിനിടെ നിർമാണം പൂർത്തിയാക്കണമെന്നാണ് ടെൻഡർ നോട്ടിസിൽ പറയുന്നത്. അതുവരെ നാട്ടുകാരെ വലയ്ക്കുന്ന വിധം വഴി അടച്ചിടാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കമെങ്കിൽ പ്രതിഷേധ വഴിയിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.