മാലിന്യം തള്ളുന്നവർ ജാഗ്രതൈ! ഇരിട്ടി നഗരസഭ സിസിടിവി നിരീക്ഷണത്തിൽ
ഇരിട്ടി∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷ്യമിട്ട് ഇരിട്ടി നഗരസഭയിലെ പ്രധാന കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കി. 17 കേന്ദ്രങ്ങളിലായി 20 ലക്ഷം രൂപ ചെലവിൽ 24 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.രാത്രി ദൃശ്യവും ശബ്ദവും ഒപ്പിയെടുക്കുന്ന അത്യാധുനിക ക്യാമറകളാണു ഭൂരിഭാഗവും. പഴശ്ശി ജലാശയം

ഇരിട്ടി∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷ്യമിട്ട് ഇരിട്ടി നഗരസഭയിലെ പ്രധാന കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കി. 17 കേന്ദ്രങ്ങളിലായി 20 ലക്ഷം രൂപ ചെലവിൽ 24 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രി ദൃശ്യവും ശബ്ദവും ഒപ്പിയെടുക്കുന്ന അത്യാധുനിക ക്യാമറകളാണു ഭൂരിഭാഗവും. പഴശ്ശി ജലാശയം മാലിന്യമുക്തമായി സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നിർവഹണം.
പഴശ്ശി അണക്കെട്ട് പരിസരം, ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, സംഭരണി പ്രദേശം, ടൗൺ, നേരംപോക്ക്, ജബ്ബാർക്കടവ്, പേരാവൂർ റോഡ്, കൂളിച്ചമ്പ്ര, ടേക്ക് എ ബ്രേക്ക്, കട്ടയംകണ്ടം തോട്, കൾറോഡ് എന്നിങ്ങനെ മാലിന്യം തള്ളൽ ശ്രദ്ധയിൽ പെട്ട പൊതുഇടങ്ങളിൽ എല്ലാം ക്യാമറയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി സംവിധാനത്തിന്റെ മോണിറ്ററുകളും നിയന്ത്രണ സംവിധാനങ്ങളും നഗരസഭാ ആരോഗ്യ വിഭാഗം ഓഫിസിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.രഘു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരസമിതി അധ്യക്ഷരായ എ.കെ.രവീന്ദ്രൻ, കെ.സുരേഷ്, കൗൺസിലർമാരായ വി.പി.അബ്ദുൽ റഷിദ്, യു.കെ.ഫാത്തിമ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ.അശോകൻ എന്നിവർ പ്രസംഗിച്ചു.
പൊലീസിനും ഉപകാരപ്പെടും
പൊതുനിരത്തിൽ പ്രധാന ഇടങ്ങളിൽ നഗരസഭാ നേതൃത്വത്തിൽ സ്ഥാപിച്ച സിസിടിവി സംവിധാനം കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനു പൊലീസിനും ഉപകാരപ്പെടും. നേരത്തേ കീഴുർ അപകടം നടന്നപ്പോൾ നിർത്താതെ പോയ വാഹനം കണ്ടെത്തിയതു സിസിടിവി സംവിധാനം വഴിയാണ്. ഇരിട്ടിയിലെ മോഷണക്കേസിലും നഗരസഭ സിസിടിവി സംവിധാനം സഹായകമായി.