കണ്ണൂർ∙ മനുഷ്യന്റെ ആരോഗ്യം നിലനിൽക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കാണാം ദസറ, കരുതാം ഭൂമിയെ’ എന്ന മുദ്രാവാക്യം എന്ന ആഹ്വാനത്തിൽ ദസറ ആഘോഷം നടത്തുന്നത് പ്രസക്തമാണെന്നും മൈസൂർ ദസറ പോലെ കണ്ണൂർ ദസറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മനുഷ്യന്റെ ആരോഗ്യം നിലനിൽക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കാണാം ദസറ, കരുതാം ഭൂമിയെ’ എന്ന മുദ്രാവാക്യം എന്ന ആഹ്വാനത്തിൽ ദസറ ആഘോഷം നടത്തുന്നത് പ്രസക്തമാണെന്നും മൈസൂർ ദസറ പോലെ കണ്ണൂർ ദസറ കണ്ണൂരിന്റെ ബ്രാൻഡ് ആയി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.   

കണ്ണൂർ ദസറയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കുന്നു. മോൺ. ഡോ.ക്ലാരൻസ് പാലിയത്ത്, സ്വാമി അമൃത കൃപാനന്ദപുരി, ഹാഷിർ ബാഖവി, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, പി.സന്തോഷ് കുമാർ എംപി, ഡപ്യൂട്ടി മേയർ പി.ഇന്ദിര, കെ.സി.രാജൻ, മേയർ മുസ്‌ലിഹ് മഠത്തിൽ, കലക്ടർ അരുൺ കെ.വിജയൻ, ദസറ കോഓർഡിനേറ്റർ ടി.ഒ.മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

സെന്റ് മൈക്കിൾസ് സ്കൂൾ പാട്ട്കൂട്ടത്തിന്റെ സ്വാഗത ഗാനത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലവിളക്ക് കൊളുത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ടി ഒ മോഹനൻ, പി.സന്തോഷ് കുമാർ എം.പി, കലക്ടർ അരുൺ.കെ.വിജയൻ, സ്വാമി അമൃത കൃപാനന്ദപുരി, ഹാഷിർ ബാഖവി, ജനറൽ മോൺ ക്ലാരൻസ് പാലിയത്ത്, എന്നിവർ മുഖ്യാതിഥികളായി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, സി.പി.സന്തോഷ്, പി.റെജീഷ്, കനറാ ബാങ്ക് ഡിജിഎം.വി.കെ.ശ്രീകാന്ത്, ഇക്ബാൽ, ഡപ്യൂട്ടി മേയർ പി.ഇന്ദിര, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടം, ദേവ്ന ബിജേഷ് അവതരിപ്പിച്ച കുച്ചുപ്പുടി എന്നിവയും ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭാരതനാട്യവും ഗായകൻ വി. വിവേകാനന്ദൻ നയിച്ച ഗാനമേളയും നടന്നു.ഇന്ന് വൈകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം ഡോക്ടർ എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.  സിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, ഡി ആർമി ബീറ്റ്സ് അവതരിപ്പിക്കുന്ന വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ സുമിത നായരുടെ നൃത്തസന്ധ്യ എന്നിവ നടക്കും.

English Summary:

The Kannur Dasara celebrations commenced with a powerful message of environmental conservation delivered by Opposition Leader VD Satheesan. The event showcased a diverse range of cultural performances, including traditional dance forms like Mohiniyattam, Kuchipudi and Bharatanatyam, captivating audiences with Kerala's rich artistic heritage.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT